എം-സോണ്‍ റിലീസ് – 229 ഭാഷ ഇംഗ്ലീഷ് സംവിധാനം Uberto Pasolini പരിഭാഷ ജയേഷ് കെ ജോണർ ഡ്രാമ 7.4/10 സ്റ്റില്‍ലൈഫ്: കടമകള്‍ ചെയ്തുതീര്ക്കാന് പാടുപെടുന്ന മനുഷ്യര്‍ ഭൂരിപക്ഷമായ ലോകത്ത് തന്റെ കടമയ്ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയസ്പര്‍ശിയായ ചിത്രം. ജീവിതത്തിന്റെ അവസാനം മരണമെത്തുന്ന പതിവു രീതികള്‍ക്കു പകരം മരണത്തില്‍നിന്നും ജീവിതത്തിലേക്കു നടത്തുന്ന തീര്‍ത്ഥാടനമാണ് ഉബെര്‍ട്ടോ പസോളിനിയുടെ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. നിശ്ചല ചിത്രമല്ലിത് ; ജീവതത്തെ ചലിപ്പിക്കുന്ന ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Bal / ബാല്‍ (2010)
എം-സോണ്‍ റിലീസ് – 228 ഭാഷ ടർക്കിഷ് സംവിധാനം Semih Kaplanoglu പരിഭാഷ വിജയകുമാർ ബ്ലാത്തൂർ ജോണർ ഡ്രാമ 7.2/10 നിറച്ചാര്‍ത്തുകള്‍ നിറഞ്ഞ വന്യനിശബ്ദതയില്‍ പടുകൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ തന്റെ കുതിരയുമായി വരുന്ന ഗ്രാമീണനായ യാക്കുപിലാണ് തേന്‍ (ബാല്‍) ആരംഭിക്കുന്നത്. കിഴക്കന്‍ അതിര്‍ത്തിയിലെ വനങ്ങള്‍ നിറഞ്ഞ മലഞ്ചെരുവുകളിലൊന്നിലെ പിന്നാക്ക ഗ്രാമക്കാരനാണയാള്, കരടികള്‍ കട്ടെടുക്കുന്നതിനാല് വന്മരങ്ങളുടെ മേല്‍ ചില്ലകളില്‍ തേന്‍ കൂടുകള്‍ സ്ഥാപിച്ച് അതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. യുവതിയായ ഭാര്യയും ആറുവയസ്സുകാരന് യൂസഫ് എന്ന മകനുമാണ് […]
Forrest Gump / ഫോറസ്റ്റ് ഗമ്പ് (1994)
എംസോൺ റിലീസ് – 226 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 8.8/10 കുറഞ്ഞ ഐക്യു ഉള്ളതും എന്നാൽ നന്മ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയുമായ ഒരു മനുഷ്യൻ്റെ അസാധാരണ ജീവിതത്തെ പിന്തുടരുന്ന ഇമ്പമാർന്ന ഒരു സിനിമയാണ് ഫോറസ്റ്റ് ഗമ്പ്. സവാന്നയിലുള്ള ഒരു ബസ് സ്റ്റോപ്പിലെ ബെഞ്ചിലിരുന്ന്, 1950 മുതൽ 1980 വരെ അമേരിക്കയിൽ നടന്ന സുപ്രധാന ചരിത്ര നിമിഷങ്ങളിലൂടെ തന്റെ ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ജീവിതഗാഥ, […]
Voyager / വൊയേജര്‍ (1991)
എം-സോണ്‍ റിലീസ് – 225 ഭാഷ ഇംഗ്ലീഷ് സംവിധാനം Volker Schlöndorff പരിഭാഷ ഹാരിസ് അലി ജോണർ ഡ്രാമ, റൊമാൻസ് 6.7/10 വാൾട്ടർ ഫേബർ. യുനെസ്കോയുടെ പല പ്രൊജക്റ്റുകളുമായി പല രാജ്യങ്ങൾ സന്ദർശിക്കുന്ന തിരക്കുള്ള എഞ്ചിനിയർ. സാങ്കേതികവിദ്യയുടെ കഴിവിൽ അടിയുറച്ചു വിശ്വസിക്കുന്ന യുക്തിവാദി. ഓരോ ചുവടിലും അത്മവിശ്വാസം പ്രസരിപ്പിക്കുന്ന ശക്തമായ വ്യക്തിത്വത്തിനുടമ. ഏകാകി. ശാസ്ത്രനിയമങ്ങൾ കൊണ്ട് വിശദീകരിക്കാനാവാത്തതായി ഒന്നുമില്ല എന്ന് വിശ്വസിക്കുന്ന ധിഷണാശാലി. അദ്ദേഹത്തിന്റെ കഥയാണിത്. യാദൃശ്ചികത എന്ന് സാധാരണക്കാർ വിളിക്കുന്നതിനെ സംഭാവ്യതാനിയമം കൊണ്ട് ശാസ്ത്രീയമായി അദ്ദേഹം […]
Infernal Affairs / ഇൻഫേണൽ അഫയഴ്സ് (2002)
എം-സോണ്‍ റിലീസ് – 224 ഭാഷ കാന്റൊനീസ് സംവിധാനം Andrew Lau, Alan Mak പരിഭാഷ നിദർഷ് രാജ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8/10 2002ൽ പുറത്തിറങ്ങിയ ചൈനീസ് ക്രൈം ഡ്രാമയാണ് ഇൻഫേണൽ അഫയഴ്സ്(അധോലോകബന്ധങ്ങൾ). പോലീസിനുള്ളിൽ അധോലോക രാജാവിന്റെ ചാരനായി കഴിയുന്ന ഒരു ഉദ്യോഗസ്ഥന്റെയും അധോലോകരാജാവിന്റെ ഗ്യാങിൽ പോലീസ് വക ചാരനായി പ്രവർത്തിക്കുന്ന ഒരു ചാരപ്പോലീസുകാരന്റെയും പരസ്പരാന്വേഷണങ്ങളാണ് സിനിമയ്ക്ക് ഇതിവൃത്തം. ഈ സിനിമ ലോകത്ത് ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടു എന്നതിനു തെളിവാണ് ഇതിഹാസ സംവിധായകൻ മാർട്ടിൻ സ്കോർസെസി […]
Timbuktu / തിംബുക്തു (2014)
എം-സോണ്‍ റിലീസ് – 222 ഭാഷ അറബിക് , ഫ്രഞ്ച് സംവിധാനം Abderrahmane Sissako പരിഭാഷ പ്രേമ ചന്ദ്രൻ. പി ജോണർ ഡ്രാമ, വാർ 7.1/10 പ്രാക്തനമായ ഇസ്ലാമിക സാംസ്കാരിക മഹിമയ്ക്ക് പുകൾപെറ്റ്, പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിൽ ഉൾപ്പെട്ട തിംബുക്തു പ്രദേശം ഇസ്ലാമിക തീവ്രവാദികളുടെ ഹിംസാത്മകവും സങ്കുചിതവുമായ അധികാര പരീക്ഷണങ്ങൾക്ക് വേദിയായി. ഏപ്രിൽ 2012ൽ അൻസാറുദ്ദീൻ എന്നു പേരുള്ള തീവ്രവാദി വിഭാഗം ശരീഅത്ത് ഭരണം തിംബുക്തുവിൽ നടപ്പാക്കാൻ തുടങ്ങി. ഹ്രസ്വമെങ്കിലും നിഷ്ഠുരമായിരുന്ന തിംബുക്തുവിലെ ഇസ്ലാമിസ്റ്റ് ഭരണത്തിന്റെ ഹിംസാത്മകത […]
Once Upon A Time in the West / വണ്‍സ് അപ്പോണ്‍ എ ടൈം ഇൻ ദി വെസ്റ്റ് (1968)
എം-സോണ്‍ റിലീസ് – 221 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio Leone പരിഭാഷ ശ്രീധർ ജോണർ വെസ്റ്റേൺ 8.5/10 കൗബോയി സിനിമകളുടെ മാസ്റ്ററായ സെര്‍ജിയോ ലിയോണിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദി വെസ്റ്റ്. ഉള്‍നാടന്‍ റെയില്‍ ഗതാഗതം എത്തിക്കൊണ്ടിരിക്കുന്ന വെസ്റ്റേന്‍ അമേരിക്കയിലെ ന്യൂ ഓര്‍ലാന്‍സ് ടൗന്‍ ആണ് കഥയുടെ പ്ലോട്ട്. ആര്‍ക്കും വേണ്ടാതെ കിടന്ന തരിശുഭൂമി മുഴുവന്‍ ബ്രെറ്റ് മക്ബൈന് എന്നയാളുടെ സ്വന്തമായിരുന്നു. ലോക്കോമോട്ടീവ് എഞ്ചിന് ട്രെയിനുകള്‍ക്ക് മരുഭൂമിയില്‍ […]
For a Few Dollars More / ഫോർ എ ഫ്യൂ ഡോളർസ് മോർ (1965)
എം-സോണ്‍ റിലീസ് – 220 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio Leone പരിഭാഷ നിദർഷ് രാജ്, ശ്രീധർ ജോണർ വെസ്റ്റേൺ 8.3/10 സെർജിയോ ലിയോൺ സംവിധാനം ചെയ്ത ലോകപ്രശസ്ത വെസ്റ്റേൺ കൗബോയ്യ് സിനിമകളാണ് ഡോളേഴ്സ് തൃകത്തിൽ ഉള്ളത്. ക്ലിന്റ് ഈസ്റ്റ്വുഡ് എന്ന നടനെ സിനിമാ ലോകത്തിനു പരിചിതനാക്കിയത് ഈ ചലച്ചിത്ര പരമ്പരയാണ്. ഡോളേഴ്സ് തൃകത്തിലെ രണ്ടാമത്തെ സിനിമയാണ് 1965 ൽ പുറത്തിറങ്ങിയ ഫോർ എ ഫ്യൂ ഡോളർസ് മോർ. എല്‍ ഇഡിയോ എന്ന കൊള്ളക്കാരനെ തേടിയുള്ള ലീ […]