എം-സോണ്‍ റിലീസ് – 25 ഭാഷ സ്പാനിഷ് സംവിധാനം Guillermo del Toro പരിഭാഷ വൈശാഖന് തമ്പി, ഉമ്മര്‍ ടി. കെ ജോണർ ഡ്രാമ, ഫാന്റസി, വാർ 8.2/10 മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന സ്പാനിഷ് ഫാന്റസി സിനിമയാണ് പാന്‍സ് ലാബ്രിന്ത്. മികച്ച കലാസംവിധാനം, മേക്കപ്പ്, ച്ഛായാഗ്രഹണം ഇവക്കുള്ള ഓസ്കാര്‍ ഉള്‍പടെ അനവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രം. ഒരിടത്തൊരിക്കല്‍… സിനിമ ഒരു മുത്തശികഥയെന്ന തോന്നലുളവാക്കിയാണ് തുടങ്ങുന്നത്. പാതാളത്തിലെ കൊട്ടരം വിട്ടകന്ന രാജകുമാരിയും അവളുടെ മടങ്ങിവരവു കാത്തിരിക്കുന്ന രാജാവും. […]
Night and Fog / നൈറ്റ് ആന്‍ഡ് ഫോഗ് (1955)
എം-സോണ്‍ റിലീസ് – 24 ഭാഷ ഫ്രഞ്ച് സംവിധാനം Alain Resnais പരിഭാഷ കെ. രാമചന്ദ്രന്, പി. പ്രേമചന്ദ്രന്, ആര്. നന്ദലാല്‍ ജോണർ ഡോക്യുമെന്ററി, ഹിസ്റ്ററി 8.6/10 1955 ലാണ് അലന് റെനെയുടെ നൈറ്റ് ആന്‍ഡ് ഫോഗ് പുറത്തിറങ്ങുന്നത് . ഹിറ്റ്ലറുടെ നാസി കോണ്സണ്ട്രേഷന് ക്യാമ്പുകളുടെ യാഥാര്‍ത്ഥ്യം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ ഈ ഡോക്യുമെന്ററി അതിന്റെ സത്യസന്ധത കൊണ്ടും ആധികാരികത കൊണ്ടും ‘പ്രബന്ധ ചിത്രം'( essay film ) എന്ന് വിളിക്കപ്പെടുന്നു. ‘കാവ്യാത്മകമായ മുഖപ്രസംഗം’ എന്നും […]
The Body / ദി ബോഡി (2012)
എം-സോണ്‍ റിലീസ് – 23 ഭാഷ സ്പാനിഷ് സംവിധാനം Oriol Paulo പരിഭാഷ സജേഷ് കുമാര്‍ ജോണർ മിസ്റ്ററി, ത്രില്ലർ 7.6/10 സ്പാനിഷ് ചിത്രം, സംവിധാനം ഒരിയോള്‍ പൌലോ, മോര്‍ച്ചറിയില്‍ നിന്ന് കാണാതായ ഒരു സ്ത്രീ ശരീരം തേടിയുള്ള ഒരു അന്വേഷകന്റെ കഥ പറയുന്നു ഈ ചിത്രം. കഥയുടെ സസ്പെന്‍സും ആകസ്മികതയും ആണ് ഈ സിനിമയുടെ ശക്തി. അവസാന ഏഴു നിമിഷതിനിപ്പുറം കഥയുടെ മിസ്റ്ററി ഊഹിക്കാന്‍ പ്രേക്ഷകന് കഴിയാത്ത വിധം എഴുതിയ തിരക്കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Color of Paradise / ദി കളർ ഓഫ് പാരഡൈസ് (1999)
എം-സോണ്‍ റിലീസ് – 22 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ ഉമ്മര്‍ ടി കെ ജോണർ ഡ്രാമ, ഫാമിലി 8.2/10 അന്ധനായ മുഹമദ് എന്ന എട്ടു വയസ്സുകാരൻ തെഹ്രാനിലെ ഒരു അന്ധവിദ്യാലയത്തിൽ പഠിക്കുന്നു. വേനലവധിക്ക് മറ്റുകട്ടികളെല്ലാം അവരവരുടെ വീടുകളിൽ പോയപ്പോൾ പിതാവിന്റെ വരവും കാത്തുനിർക്കുകയാണ് അവൻ. അന്ധനായ മകൻ ഒരു ബാദ്ധ്യതയായി കണക്കാക്കുന്ന അവന്റെ പിതാവാകട്ടെ വളരെ വൈകിയാണ് എത്തുന്നത്. അവധികാലത്ത് മുഹമദിനെ സ്കൂളിൽ തന്നെ പാർപ്പിക്കുവാൻ അയാൾ അധികൃതരോട് ആവശ്യപ്പെടുന്നു. അത് സാധ്യമല്ലെന്നറിഞ്ഞ […]
ഡ്രീംസ് / Dreams (1990)
എം-സോണ്‍ റിലീസ് – 21 ഭാഷ ജപ്പാനീസ് സംവിധാനം Akira Kurosawa, Ishirô Honda പരിഭാഷ സനൽ കുമാർ (വി. എച്ച്. എസ്. എസ്. ഇരുമ്പനം ജോണർ ഡ്രാമ, ഫാന്റസി 7.8/10 കഥാപാത്രങ്ങളിലും വിഷയത്തിലും ചില ബന്ധങ്ങള്‍ ഉണ്ടെങ്കിലും എട്ട് വ്യത്യസ്ഥ സ്വപ്നങ്ങളുടെ ദ്രിശ്യാവിഷ്കാരം ആണ് ഡ്രീംസ് എന്നാ കുറസോവയുടെ ഈ ചിത്രം. ലോകത്ത് സംഭവിക്കാവുന്ന പല വിപത്തുകളും ഇതില്‍ മുന്‍കൂട്ടി കുറസോവ കാണുന്നു, ഈയിടെ ജപ്പാനില്‍ നടന്ന ഭൂമികുലുക്കവും അതിനോട് അനുബന്ധിച്ച് നടന്ന ആണവനിലയ അപകടവും അടക്കം […]
Kill Bill: Vol. 1 / കിൽ ബിൽ: വാല്യം. 1 (2003)
എം-സോണ്‍ റിലീസ് – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8.1/10 വിഖ്യാത സംവിധായകൻ ക്വെന്റിൻ ടാരന്റിനോയുടെ നാലാമത്തെ ചലച്ചിത്രമാണ് കിൽ ബിൽ: വാല്യം. 1. ഒരു സാധാരണ പ്രതികാര കഥയെ വളരെ മികച്ച അവതരണം കൊണ്ട് എങ്ങനെ മികവുറ്റതാക്കാം എന്ന് കിൽ ബിൽ കാണിച്ചു തരും. ഗർഭിണിയായ ഒരു യുവതി, 4 വർഷത്തെ കോമയിൽ നിന്നും എഴുന്നേൽക്കുകയാണ്. എന്നാൽ അപ്പോഴേക്കും അവൾക്ക് തന്റെ കുഞ്ഞിനെ […]
Downfall / ഡൗണ്‍ഫാള്‍ (2004)
എം-സോണ്‍ റിലീസ് – 16 ഭാഷ ജര്‍മ്മന്‍ സംവിധാനം Oliver Hirschbiegel പരിഭാഷ അരുണ്‍ ജോര്‍ജ് ആന്റണി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.2/10 S ഹിട്ട്ലരുടെയും നാസി പടയുടെയും അവസാന പത്തു ദിവസങ്ങളെ ഒരു യുവതിയിയുടെ കണ്ണിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡൌണ്‍ഫാള്‍ അഥവാ പതനം. അവസാന നാളുകല്‍ ഹിറ്റ്ലര്‍ എന്ന സ്വെചാതിപതിയുടെ ഉന്മാദാവസ്ഥയെ വളരെ കൃത്യമായി ഒലിവര്‍ ഹിര്ഷ്ബിഗല് ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തെ ആധാരമാക്കി എടുത്ത പടങ്ങളില്‍ വളരെ ആധികാരികവും, ഇരുണ്ടതും, […]
Turtles can Fly / ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ (2004)
എം-സോണ്‍ റിലീസ് – 14 ഭാഷ കുർദ്ദിഷ് സംവിധാനം Bahman Ghobadi പരിഭാഷ ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ, വാർ 8.1/10 കുർദ്ദിഷ് – ഇറാനിയൻ ചലചിത്രകാരനായ ബാമാൻ ഒബാദി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 2004 ലെ സിനിമ.സദ്ദാം ഹുസ്സൈൻ അധികാര ഭ്രഷ്ടനായതിനു ശേഷം ഇറാഖിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ.കുർദ്ദിഷ് പക്ഷത്തുനിന്നും യുദ്ധത്തെയും യുദ്ധ ഇരകളായ കുട്ടികളേയും നോക്കി കാണുന്ന സിനിമ. ഇറാഖ് – തുർക്കി അതിർത്തിയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നതിനു തൊട്ടു […]