എം-സോണ് റിലീസ് – 2326
ഭാഷ | കൊറിയൻ |
സംവിധാനം | Park Shin Woo |
പരിഭാഷ | ഗോകുൽ എസ് എൻ ചെറുവല്ലൂർ, ആശിഷ് വി കെ., ജിതിൻ ജേക്കബ് കോശി, ദേവനന്ദൻ നന്ദനം, അനന്ദു കെ. എസ്. അശ്വിൻ ലെനോവ, ജീ ചാങ്-വൂക്ക്, നിബിൻ ജിൻസി, അർജുൻ ശിവദാസ് |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
കുറച്ചു ഭ്രാന്തില്ലാത്തവരായി ഈ ലോകത്ത് ആരാണുള്ളത്?
കുട്ടിക്കാലത്തെ ചില ദുരനുഭവങ്ങളുടെ ഓർമ്മകൾ മരണം വരെയും നമ്മളെ വേട്ടയാടാറുണ്ട്. അങ്ങനെ ചില ഓർമകളിൽ തന്നെ കുടുങ്ങി പോകാറുണ്ട് നമ്മളിൽ ചിലർ.
കുട്ടികളുടെ ഫാന്റസി കഥ എഴുതുന്ന എഴുത്തുകാരി കോ മുൻ യോങ്,
മെന്റൽ ഹോസ്പിറ്റലിൽ കെയർ ടേക്കർ ആയി ജോലി ചെയ്യുന്ന മൂൺ ഗാങ് ടെ,
അവന്റെ മാനസിക വൈകല്യമുള്ള ജേഷ്ഠൻ മൂൺ സാങ് ടെ. ഇവരുടെ അത്യപൂർവമായ ബന്ധത്തെയും, പരസ്പര സ്നേഹത്തെയും, വിശ്വാസത്തെയും അതിതീവ്രമായി വരച്ചുകാട്ടുന്ന ഡ്രാമ സീരീസാണ്,
“ഇറ്റ്സ് ഓക്കെ ടു നോട്ട് ബി ഓക്കെ”
എന്തൊക്കെയാവും ഇവർ മൂന്ന് പേരും നേരിടേണ്ടിവന്ന അനുഭവങ്ങൾ? എന്താണ് അവരുടെ ജീവിതത്തിൽ, ആ അനുഭവങ്ങൾക്കുള്ള സ്വാധീനം?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പതിനാറ് എപ്പിസോഡുകളിലായി , ഫാൻ്റസിയും, പ്രണയവും, സൗഹൃദവും, സഹോദര സ്നേഹവും ഇഴകലർത്തി അതിമനോഹരമായ ഛായാഗ്രഹണത്തിൻ്റെ അകമ്പടിയോടുകൂടി ചിത്രീകരിച്ചിട്ടുള്ള ഈ സീരീസ്. ഒരു ഫെയറി ടെയ്ൽ ബുക്കിന്റെ ഘടനയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ സീരിസിൻ്റെ ഓരോ എപ്പിസോഡും ഓരോ അധ്യായങ്ങൾ പോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഓരോ അധ്യായത്തിനും ഓരോ ഫെയറി ടെയ്‌ലിൻ്റെ പേരാണ് കൊടുത്തിരിക്കുന്നത്.
ആധുനിക ഫെയറി ടെയ്ലുകളുടെ പിതാവായ ഹാൻസ് ക്രിസ്ത്യൻ ആൻഡെഴ്സന്റെ “റെഡ് ഷൂസ്”, ദി അഗ്ലി ഡക്ക്ലിംഗ്, ക്ലാസിക് ഫാന്റസിക്കഥയായ “സ്ലീപ്പിങ് ബ്യുട്ടി”, ഗ്രിം സഹോദരന്മാരുടെ “റപുൺസെൽ”, ഫ്രഞ്ച് നാടോടിക്കഥയായ”ബ്ലൂ ബിയേർഡ്, ബ്യുട്ടി ആൻഡ് ദി ബീസ്റ്റ് , കൊറിയൻ നാടോടിക്കഥയായ “കിംഗ് വിത് ഡോങ്കി ഇയെഴ്‌സ്”, ബോയ് ഹു ക്രൈഡ് വൂൾഫ്, തുടങ്ങി വില്യം ഷേക്സ്പിയർ എഴുതിയ റോമിയോ ആൻഡ് ജൂലിയറ്റിന്റെ വരെ സ്വാധീനം ഈ സീരീസിലെ എപ്പിസോഡുകളിൽ നമുക്ക് കാണാം.