എം-സോണ് റിലീസ് – 2008
ഭാഷ | കൊറിയൻ |
സംവിധാനം | Hyeong-ju Kim |
പരിഭാഷ | കെ-കമ്പനി |
ജോണർ | കോമഡി, ക്രൈം |
സിയോളിനോടടുത്തുള്ള ഒരു തുറമുഖ നഗരമാണ് കിജാങ്, അവിടെയാണ് നമ്മുടെ കഥാനായകൻ ചോ ഡേ-ഹോ താമസിക്കുന്നത്, കൃത്യവിലോപനത്തിന്റെ പേരിൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് പിരിച്ച് വിടപ്പെട്ട ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് പുള്ളി…
നിലവിൽ സർവീസിൽ ഇല്ലെങ്കിലും കിജാങ് ലെ ആഭ്യന്തര പ്രശ്നങ്ങളിലൊക്കെ ഇടപെടുകയും പരിഹരിക്കുകയും ചെയ്യുന്നത് പുള്ളി തന്നെയാണ്… അത് കൊണ്ട് തന്നെ കിജാങ് നിവാസികളൊക്കെ ഇപ്പോഴും പുള്ളിയെ ബഹുമാനപൂർവ്വം “ചീഫ് ” എന്നാണ് അഭിസംബോധന ചെയ്യാറ്…
അങ്ങനെയിരിക്കെയാണ് കിജാങ് ലും സിയോളിലും ഒക്കെ വൻ തോതിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കപ്പെടുന്നത്, ഏതാണ്ട് അതേ സമയത്ത് തന്നെയാണ് വൻ പണച്ചാക്കായ Mr.കൂ ജോങ്-ജിൻ എന്ന ബിസിനസ്സ്ക്കാരൻ ബീച്ച് ടൗൺ എന്ന ബിസിനസ്സ് ആശയവുമായി കിജാങ് ലേക്ക് രംഗപ്രവേശനം ചെയ്യുന്നതും…
ചീഫ് ചോയ്ക്ക് താൻ സർവീസിൽ നിന്ന് പുറത്താക്കപ്പെട്ടതുമായി ബന്ധപ്പെട്ട് Mr. കൂ വുമായിട്ട് ഒരു മുൻകാല ചരിത്രം കൂടി ഉണ്ട്.. അത് കൊണ്ട് തന്നെ കിജാങ് ലെ പെട്ടന്നുള്ള മയക്കുമരുന്ന് വ്യാപനത്തിന് കാരണക്കാരൻ Mr. കൂ ആണെന്ന് സംശയം തോന്നുന്ന ചീഫ് ചോ അത് പ്രദേശവാസികളെ അറിയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരത് ചെവികൊള്ളുന്നില്ല…
അങ്ങനെ ചീഫ് ചോ തന്റെ അളിയനായ ഡിയോക്-മാൻ നെ കൂടി കൂട്ടികൊണ്ട് Mr. കൂ വിന് എതിരെയുള്ള തെളിവുകൾ ശേഖരിക്കാനായി ഇറങ്ങി പുറപ്പെടുന്നതും തുടർന്നുണ്ടാവുന്ന രസകരമായ സംഭവവികാസങ്ങളും ഒക്കെ ചേർന്ന് കോമഡി ട്രാക്കിൽ കഥ പറയുന്ന നല്ലൊരു ക്രൈം ത്രില്ലർ മൂവിയാണ് ദി ഷെരിഫ് ഇന്‍ ടൗൺ