Dirilis: Ertugrul Season 1
ദിറിലിഷ്: എർതൂറുൽ സീസൺ 1 (2014)

എംസോൺ റിലീസ് – 1645

Subtitle

80322 Downloads

IMDb

7.9/10

ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന “ദിറിലിഷ്‌ എർതുറൂൽ” അഥവാ എർതുറൂലിന്റെ ഉയിർത്തെഴുന്നേൽപ്പ്. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമായേക്കുമെന്ന ഭയത്തിൽ സൗദിയും ഈജിപ്തും ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ആ സീരീസിന്റെ റെയ്ഞ്ച് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

അഞ്ച് സീസണുകളിലായി രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള 179 എപ്പിസോഡുകളായിരുന്നു തുർക്കിയിൽ സംപ്രേക്ഷണം ചെയ്യപ്പെട്ടതെങ്കിലും നെറ്റ്ഫ്ലിക്സിലേക്കെത്തിയപ്പോൾ മുക്കാൽ മണിക്കൂറോളമുള്ള 448 എപ്പിസോഡുകളായി മാറി.

ചരിത്രം സൃഷ്ടിച്ച ചരിത്രം ആധാരമാക്കിയുള്ള ഈ തുർക്കിഷ് വസന്തം അടുത്തകാലത്ത് വല്ലാതെ ജനശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇതിനോടകം വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെട്ട സീരീസിന്റെ ഉറുദു പതിപ്പ് യൂടൂബിൽ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തത് വൻവാർത്തയായതുമാണ്.