എം-സോണ്‍ റിലീസ് – 2128 ഭാഷ കൊറിയൻ സംവിധാനം Kyung-taek Kwak പരിഭാഷ രജിൽ എൻ. ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ഡ്രാമ, വാർ 6.1/10 1950ലെ കൊറിയൻ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം.തങ്ങളുടെ പ്രധാന ലക്ഷ്യമായ ഇഞ്ചിയോൺ പിടിച്ചടക്കലിൽ നിന്നും വടക്കൻ കൊറിയൻ സേനയുടെ ശ്രദ്ധ മാറ്റുന്നതിനു വേണ്ടി പല പ്രദേശങ്ങളിലും ആക്രമണം അഴിച്ചു വിടാൻ തെ.കൊറിയ തീരുമാനിക്കുന്നു. അതിനായി ഒരു ഗറില്ലാ സേനയെ ജങ്സാരി തീരത്തേക്കയക്കുകയാണ്. വെറും രണ്ടാഴ്ച മാത്രം പട്ടാള-പരിശീലനം ലഭിച്ച 772 […]
The Secret Life of Pets / ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്സ് (2016)
എം-സോണ്‍ റിലീസ് – 2127 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Renaud, Yarrow Cheney (co-director) പരിഭാഷ മാജിത് നാസർ ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 6.5/10 ഓമന മൃഗങ്ങളെ ഇഷ്ടമല്ലാത്തവർ ആരുണ്ട്? എന്നാൽ അവർക്കും മനുഷ്യരെപ്പോലെ ഒരു ജീവിതവും, സൗഹൃദ വലങ്ങളും, പാർട്ടികളും ഒക്കെ ഉണ്ടെങ്കിൽ എങ്ങനെയുണ്ടാകും?അതാണ് “ദ സീക്രട്ട് ലൈഫ് ഓഫ് പെറ്റ്സ്” എന്ന അനിമേഷൻ ചിത്രം പറയുന്നത്.മാക്സിന് കേറ്റിയെന്ന തന്റെ ഉടമയാണ് എല്ലാം. അവളാണ് അവന്റെ ലോകം. എന്നാൽ അവർക്കിടയിലേക്ക് ഡ്യൂക്ക് എന്ന മറ്റൊരു നായ […]
Backstreet Rookie Season 1 / ബാക്സ്ട്രീറ്റ് റൂക്കി സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2126 ഭാഷ കൊറിയൻ സംവിധാനം Myoungwoo Lee പരിഭാഷ ജീ ചാങ്-വൂക്ക് ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 7.4/10 ഒരു വെബ്റ്റൂണിനെ അടിസ്ഥാനമാക്കി നിർമിച്ച കൊറിയൻ സീരീസ് ആണ് ബാക്ക്സ്ട്രീറ്റ് റൂക്കി. ചോയ് ദേ ഹ്യൂൻ ഒരു സൂപ്പർ മാർക്കറ്റ് മാനേജരാണ്. പെട്ടെന്നൊരു ദിവസം അയാളുടെ കടയിലേക്കു പാർട്ട് ടൈം ജോലിക്കാരിയായി ഒരു പെൺകുട്ടി കടന്നു വരുന്നു.പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സീരീസിന്റെ ഇതിവൃത്തം. നായകന്റെയും നായികയുടെയും മറ്റ് അഭിനേതാക്കളുടെയും മികച്ച കെമിസ്ട്രി കൊണ്ട് […]
Kaminey / കമീനേ (2009)
എം-സോണ്‍ റിലീസ് – 2125 ഭാഷ ഹിന്ദി സംവിധാനം Vishal Bhardwaj പരിഭാഷ അരുൺ വി കൂപ്പർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ജീവിതം തേടുന്നതിനായി രണ്ട് ഇരട്ട സഹോദരന്മാർ അവരുടെ ബാല്യകാല ഓർമ്മകൾ ഉപേക്ഷിക്കാൻ ശ്രമിക്കുന്നു. ഇരുവരും വളർന്നത് ധാരാവിലെ ചേരികളിലാണ്, ഇപ്പോൾ അവരുടെ ഇരുപതുകളുടെ തുടക്കത്തിൽ അവർ മെച്ചപ്പെട്ട ജീവിതത്തിനായി കൊതിക്കുന്നു. അവർ ഇരട്ടകളാണെങ്കിലും, ഓരോരുത്തർക്കും ജീവിതത്തിൽ വ്യത്യസ്ത വ്യക്തിത്വങ്ങളും അഭിലാഷങ്ങളുമുണ്ട്. ഗുഡ്ഡു നഗരത്തിലെ ഒരു എൻ.ജി.ഒ സ്ഥാപനത്തിൽ ട്രെയിനിയായി […]
Love, Lies / ലൗ, ലൈസ് (2016)
എം-സോണ്‍ റിലീസ് – 2124 ഭാഷ കൊറിയൻ സംവിധാനം Heung-sik Park പരിഭാഷ റാഫി സലീം ജോണർ ഡ്രാമ, റൊമാൻസ് 6.8/10 1943 ൽ കൊറിയയിലെ ജാപ്പനീസ് അധിനിവേശകാലത്താണ് കഥ നടക്കുന്നത്. ജംഗ് സോ-യൂൾ, യിയോൻ-ഹീ ചെറുപ്പം മുതലേ പിരിയാനാവാത്ത കൂട്ടുകാരികളും നല്ല പാട്ടുകാരികളുമാണ്. അവരുടെ ജീവിതത്തിലേക്ക് സംഗീത നിർമാതാവായ യൂൻ-വൂ കടന്നു വരുന്നു പിന്നീടുണ്ടാകുന്നസംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നത് കൂടാതെ ഒരുപാട് പാട്ടുകൾക്കും ഇതിൽ പ്രാധാന്യം നൽകുന്നുമുണ്ട്.ഇതിലെ പ്രകടനത്തിന് നായിക ഹാൻ ഹ്യോ ജോക്ക് […]
Siccin 6 / സിജ്ജിൻ 6 (2019)
എം-സോണ്‍ റിലീസ് – 2123 ഭാഷ ടര്‍ക്കിഷ് സംവിധാനം Alper Mestçi പരിഭാഷ വൈശാഖ് പി.ബി. ജോണർ ഹൊറർ 5.7/10 സിജജിൻ സീരീസിലെ അവസാന ചിത്രമാണ് സിജജിൻ 6. 2019 ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ മുൻ ഭാഗങ്ങളിൽ ഉള്ളതുപോലെ തന്നെ ഭയപ്പെടുത്തുന്ന ഒരുപാട് രംഗങ്ങൾ ഉണ്ട്. സിജ്ജിൻ പരമ്പരയുടെ മുഖമുദ്രയായ ദുർമന്ത്രവാദവും അതിന്റെ വിപരീത ഫലങ്ങളും ഇതിലും പറഞ്ഞുപോകുന്നുണ്ട്.തുർക്കിയിൽ ജീവിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിലുള്ള എഫ്സുൻ എന്ന പെൺകുട്ടിയെ ഒരു പൈശാചിക ശക്തി വേട്ടയാടുന്നു. […]
Sathuranga Vettai / സതുരംഗ വേട്ടൈ (2014)
എം-സോണ്‍ റിലീസ് – 2122 ഭാഷ തമിഴ് സംവിധാനം H. Vinoth പരിഭാഷ മുഹസിൻ ജോണർ ക്രൈം, ത്രില്ലർ 8.1/10 “ഈ ലോകത്ത് പണം സമ്പാദിക്കുന്നത് പോലെ ഈസിയായ ഒരു തൊഴിലുമില്ല,അതിന് നിങ്ങൾ ഒറ്റ കാര്യം മാത്രം ചെയ്താൽ മതിനിങ്ങളെ പോലെ പണക്കൊതിയനായ ഒരാളെ കണ്ടെത്തുക, അത്ര മാത്രം.“ഈ സിനിമയിലെ ആദ്യ ഡയലോഗ് ഇതാണ്.2014 ൽ റിലീസായ heist thriller film ആണ് ‘സതുരംഗ വേട്ടൈ‘. നമ്മുടെ നാട്ടിൽ നടക്കുന്ന തട്ടിപ്പു കഥകളുടെ പിന്നാമ്പുറം തുറന്നു കാട്ടുകയാണ് […]
Matilda / മെറ്റിൽഡ (1996)
എം-സോണ്‍ റിലീസ് – 2121 ഭാഷ ഇംഗ്ലീഷ് സംവിധാനം Danny DeVito പരിഭാഷ വിവേക് സത്യൻ ജോണർ കോമഡി, ഫാമിലി, ഫാന്റസി 6.9/10 ബ്രിട്ടീഷ് എഴുത്തുകാരനായ റൊആൽഡ് ദാലിന്റെ ഇതേ പേരിലുള്ള ബാലസാഹിത്യനോവലിനെ ആസ്പദമാക്കി ഡാനി ഡെവിറ്റോ സംവിധാനം ചെയ്ത് 1996ല്‍ റിലീസ് ആയ ഒരു അമേരിക്കൻ ഫാന്റസി കോമഡി-ഫാമിലി ചിത്രമാണ് മെറ്റിൽഡ.6 വയസ്സുള്ള മെറ്റിൽഡ എന്നു പേരുള്ള പെൺകുട്ടിയാണ് ഇതിലെ പ്രധാനകഥാപാത്രം. തന്റെ മതാപിതാക്കളിൽ നിന്നും എപ്പോഴും അവഗണന അനുഭവിച്ച പ്രായാതീതബുദ്ധിയുള്ള കഥാപാത്രമാണ് മെറ്റിൽഡ.സ്വന്തം ‘ […]