എം-സോണ്‍ റിലീസ് – 1880 ഭാഷ ഇംഗ്ലീഷ് സംവിധാനം Aaron Schneider പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.1/10 C.S.ഫോറെസ്റ്ററുടെ “The Good Shepherd” എന്ന നോവലിനെ ആസ്പദമാക്കി ടോം ഹാങ്ക്സിന്റെ തിരക്കഥയിൽ Aaron Schneider സംവിധാനം ചെയ്ത ചിത്രമാണ് Greyhound. ആപ്പിൾ ടി.വി.യാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികളുടെ 37-ഓളം ചരക്കു കപ്പലുകൾ ഗ്രേഹൗണ്ട് എന്ന യുദ്ധക്കപ്പലിന്റെ നേതൃത്വത്തിൽ അറ്റ്ലാന്റിക് സമുദ്രം കടന്ന് ബ്രിട്ടനിലേക്ക് പോകുമ്പോൾ വ്യോമ […]
Magadheera / മഗധീര (2009)
എം-സോണ്‍ റിലീസ് – 1879 ഭാഷ തെലുഗു സംവിധാനം S.S. Rajamouli പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.6/10 തെലുഗു സിനിമാചരിത്രത്തിൽ തന്നെ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായ ചിത്രം. പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും സ്മരിക്കപ്പെടുന്ന ചിത്രം. അങ്ങനെ ഒരുപാട് വിശേഷണങ്ങൾ എസ്. എസ്. രാജമൗലിയുടെ മഗധീരയ്ക്ക് സ്വന്തം. കാലാനുവർത്തിയായ പ്രണയത്തിന്റേയും, പ്രതികാരത്തിന്റേയും സാക്ഷാത്കാരമാണ് മഗധീര. ഹർഷ ഒരു ബൈക്ക് റേസറാണ്. അയാൾക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാകുന്നു. ആ ഇഷ്ടം സാധാരണമായ ഒന്നല്ല. അതിനു […]
Friend Request / ഫ്രണ്ട് റിക്വസ്റ്റ് (2016)
എം-സോണ്‍ റിലീസ് – 1878 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon Verhoeven പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറര്‍, മിസ്റ്ററി, ത്രില്ലര്‍ 5.3/10 Simon Verhoevenന്റെ സംവിധാനത്തിൽ 2016ൽ റിലീസായ horror/thriller സിനിമയാണ് “ഫ്രണ്ട് റിക്വസ്റ്റ്”. കോളേജിൽ വച്ച് ലോറ എന്ന പെണ്‍കുട്ടി മരീനയുമായി വഴക്കാകുകയും മരീന ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. എന്നാൽ അതിനുശേഷം ലോറയുടെ കൂട്ടുകാർ ഒന്നൊന്നായി മരിക്കുകയും അതിന്റെ വീഡിയോ ഫേസ്ബുക്കിൽ വരുകയും ചെയ്യുന്നു…ഇതിനുപിന്നിലെ രഹസ്യമെന്താണ്? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
It must be Heaven / ഇറ്റ് മസ്റ്റ് ബി ഹെവന്‍ (2019)
എം-സോണ്‍ റിലീസ് – 1877 ഏലിയ സുലൈമാന്‍ ഫെസ്റ്റ് – 04 ഭാഷ ഇംഗ്ലിഷ്, ഹീബ്രു, ഫ്രഞ്ച് സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ കോമഡി 7.1/10 ഏലിയ സുലൈമാൻ സംവിധാനം ചെയ്ത നാലാം ചിത്രമാണ് It must be heaven. മറ്റ് മൂന്ന് ചിത്രങ്ങളിലെയും പോലെ ഇതിലും നിർവികാരനായ കാഴ്ചക്കാരനായി ലോകത്തെ വീക്ഷിക്കുന്ന ഏലിയയോടൊപ്പം ആണ് നമ്മൾ പ്രേക്ഷകരും. പക്ഷെ പതിവ് ലൊക്കേഷൻ ആയ നസ്രെത്തിൽ നിന്ന് തന്നെയാണ് തുടങ്ങുന്നതെങ്കിലും അവിടെ നിന്ന് തന്റെ […]
The Time that Remains / ദി ടൈം ദാറ്റ് റിമെയ്ന്‍സ് (2009)
എം-സോണ്‍ റിലീസ് – 1876 ഏലിയ സുലൈമാന്‍ ഫെസ്റ്റ് – 03 ഭാഷ ഹീബ്രു, അറബിക് സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി 7.1/10 പലസ്തീൻ സംവിധാകനായ ഏലിയ സുലൈമാന്റെ ഭാഗിക ആത്മകാഥപരമായ ട്രിലോളജിയാണ് “പാലസ്തീൻ ജീവിത്തിന്റെ പുരാവൃത്തം” . ഈ ആഖ്യാനത്തിലെ അവസാന ഭാഗമായിവരുന്നതാണ് The Time That Remains അഥവ “Chronicle of a Present Absentee,” . ഇസ്രയേൽ രൂപീകരണ സമയത്ത് സംവിധാകനായ സുലൈമാന്റെ പിതാവ് പ്രതിരോധ പേരാളിയായിരുന്നു. […]
Divine Intervention / ഡിവൈന്‍ ഇന്റർവെന്‍ഷന്‍ (2002)
എം-സോണ്‍ റിലീസ് – 1875 ഏലിയ സുലൈമാന്‍ ഫെസ്റ്റ്- 02 ഭാഷ അറബിക്, ഹീബ്രു സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാന്‍സ്, വാര് 6.6/10 പാലസ്തീൻ സംവിധായകൻ ഏലിയ സുലൈമാൻ 2002 ൽ സംവിധാനം ചെയ്ത സറിയൽ ബ്ലാക്ക് കോമഡി ചിത്രമാണ് ഡിവൈൻ ഇൻറ്റർവെൻഷൻ. പാലസ്തീൻ-ഇസ്രയേൽ സംഘർഷ മേഖലയുടെ പശ്ചാതലത്തിൽ നസ്രറേത്തിലെ ജീവിതത്തെ പ്രത്യേകിച്ച് കഥ ഒന്നും പറയാതെ പല സ്കിറ്റുകൾ കോർത്തിണക്കിയ പോലെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ രൂപം കൊണ്ട ചിത്രമാണിത്. ഹാസ്യത്തിലൂടെയാണെങ്കിലും […]
Chronicle of a Disappearance / ക്രോണിക്കിള്‍ ഓഫ് എ ഡിസപ്പിയറന്‍സ് (1996)
എം-സോണ്‍ റിലീസ് – 1874 ഏലിയ സുലൈമാന്‍ ഫെസ്റ്റ് -01 ഭാഷ അറബിക്, ഹീബ്രു സംവിധാനം Elia Suleiman പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 6.9/10 ഏലിയാ സുലൈമാൻ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് Chronicle of a Disappearance. സ്വയം തിരഞ്ഞെടുത്ത വനവാസത്തിനുശേഷം ഇസ്രായേലിലേക്ക് തിരിച്ചുവരുന്ന ഏലിയയുടെ ജീവിതത്തിലെ പല സംഭവങ്ങളും ഇസ്രായേൽ പലസ്തീൻ സമാധാനചർച്ചകൾ നടക്കുന്ന പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യവും ഇടകലർത്തി ഒരുകൂട്ടം സ്കിറ്റുകളാണ് ചിത്രം. ഇതിൽ ഏലിയയോടൊപ്പം വീട്ടുകാരും മറ്റ് ബന്ധുക്കളും അടുത്തറിയുന്ന […]
Hichki / ഹിച്കി (2018)
എം-സോണ്‍ റിലീസ് – 1873 ഭാഷ ഹിന്ദി സംവിധാനം Siddharth Malhotra പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി, ഡ്രാമ 7.5/10 ട്യൂറെറ്റ് സിൻഡ്രോം എന്ന രോഗത്തിനടിമയായ നൈന മാത്തൂർ എന്ന അധ്യാപികയുടെ റോളിലാണ് റാണി മുഖർജി എത്തുന്നത് 2014 ൽ ധീരയായ ഐപിഎസ് ഓഫീസറെ ‘മർദാനി’യിൽ അവതരിപ്പിച്ച ശേഷം നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റാണി മുഖർജി വെള്ളിത്തിരയിലെത്തുന്നത്. പ്രത്യേക തരത്തിൽ ശബ്ദമോ ചലനമോ ആവർത്തിക്കപ്പെടുന്ന ട്യൂറെറ്റ് സിൻഡ്രോമെന്ന ന്യൂറോളജിക്കൽ വൈകല്യമുള്ള കഥാപാത്രമാണിത്. വൈകല്യമുയർത്തുന്ന […]