എം-സോണ്‍ റിലീസ് – 1706 ഭാഷ ഹിന്ദി സംവിധാനം Imtiaz Ali പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 ഡയറക്ടർ ഇംതിയാസ് അലിയുടെ 2009ൽ ഇറങ്ങിയ ലവ് ഡ്രാമ മൂവിയാണ് “ലൗ ആജ് കൽ”. സൈഫ് അലി ഖാൻ, ദീപിക പദുകോൺ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വ്യത്യസ്ത രണ്ട് കാലഘട്ടത്തിലെ രണ്ട് ലവ് സ്റ്റോറികൾ വളരെ കൃത്യതയോടെ രണ്ട് മണിക്കൂറിൽ സ്ക്രീനിൽ എത്തിക്കാൻ ഡയറക്ടറിനു കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയിലെ പാട്ടുകൾ വർഷങ്ങൾ കഴിഞ്ഞും […]
Under the Hawthorn Tree / അണ്ടർ ദി ഹൊതോൺ ട്രീ (2010)
എംസോൺ റിലീസ് – 1705 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഐമി എന്ന എഴുത്തുകാരിയുടെ പ്രശസ്ത നോവലായ “Hawthorn Tree Forever” നെ ആസ്പദമാക്കി 2010 ൽ Yimou Zhang ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡ്രാമ, റൊമാൻസ് മൂവിയാണ് അണ്ടർ ദി ഹൊതോൺ ട്രീ. 1970 കളിലെ സംസ്കാരിക വിപ്ലവത്തിൽ, ചെയർമാൻ മാവോയുടെ “വയലുകളിൽ ക്ലാസ്സ്റൂമുകൾ ഉണ്ടാക്കുക” എന്ന വാക്കിനെത്തുടർന്ന് സ്കൂളുകൾ വിദ്യാർത്ഥികളേയും ടീച്ചർമാരെയും […]
Jaws / ജോസ് (1975)
എം-സോണ്‍ റിലീസ് – 1704 ക്ലാസ്സിക് ജൂൺ 2020 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വെഞ്ചർ, ത്രില്ലർ 8.0/10 വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായി 1975 യിൽ പുറത്തിറങ്ങി ലോക ശ്രദ്ധ നേടിയ അമേരിക്കൻ ത്രില്ലർ ചിത്രമാണ് ജോസ്. തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ ലോകത്തെ മികച്ച സംവിധായകരുടെ നിരയിലേക്ക് സ്റ്റീവൻ സ്പിൽബർഗ്ഗ് ഉയർന്നു എന്നത് തന്നെ ഈ ചിത്രത്തിന്റെ മികവ് മനസ്സിലാക്കി തരുന്നു. അന്നേ വരെ […]
The Horse Thief / ദി ഹോഴ്സ് തീഫ് (1986)
എം-സോണ്‍ റിലീസ് – 1703 ഭാഷ മാൻഡറിൻ, തിബെറ്റൻ സംവിധാനം Zhuangzhuang Tian, Peicheng Pan പരിഭാഷ രാഹുൽ കെ.പി ജോണർ ഡ്രാമ 6.9/10 തിബറ്റിലെ ഒരു ഗോത്രത്തിൽ കഴിയുന്ന ബുദ്ധമത വിശ്വസികളായ നോർബുവെന്ന കൊള്ളക്കാരനും അവന്റെ ഭാര്യയും കുട്ടിയും. ഒരിക്കൽ, ക്ഷേത്രസാമഗ്രികൾ മോഷ്ടിച്ച കുറ്റത്തിന് അവരുടെ കുടുംബത്തെ ഗോത്രത്തിൽ നിന്നും പുറത്താക്കുന്നു. അവന്റെ കുട്ടി അസുഖം മൂലം മരണപ്പെടുന്നു. രണ്ടാമത്തെ കുട്ടിയുടെ ജനനശേഷം അവന്റെ ജീവിതരീതികൾ മാറ്റാൻ ശ്രമിക്കുന്നതും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
In the Tall Grass / ഇൻ ദി ടോൾ ഗ്രാസ് (2019)
എം-സോണ്‍ റിലീസ് – 1702 ഭാഷ ഇംഗ്ലീഷ് സംവിധാനം Vincenzo Natali പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.4/10 സ്റ്റീഫൻ കിംഗ് – ജോ ഹിൽ എന്നിവരുടെ നോവലിനെ ആധാരമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി വിൻസെൻസോ നറ്റാലി സംവിധാനം ചെയ്ത ചിത്രമാണ് ഇൻ ദി ടോൾ ഗ്രാസ്. 6 മാസം ഗർഭിണിയായ ബെക്കിയേയും കൂട്ടി സഹോദരനായ കാൾ സാന്റിയാഗോയിലേക്ക് ഒരു യാത്ര നടത്തുകയാണ്. യാത്രാമധ്യേ ബെക്കിക്ക് ശാരീരിക അസ്വാസ്ഥ്യം തോന്നുമ്പോൾ പുല്ലുകൾ നിറഞ്ഞ ഒരു […]
Breaking Bad Season 3 / ബ്രേക്കിങ് ബാഡ് സീസൺ 3 (2010)
എം-സോണ്‍ റിലീസ് – 1701 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഷിഹാബ് എ ഹസ്സൻ, ഫഹദ് അബ്ദുൽ മജീദ്,ഗായത്രി മാടമ്പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 9.5/10 രസതന്ത്രത്തിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്നിട്ടും ഒരു സാധാരണ ഹൈ സ്കൂൾ കെമിസ്ട്രി അധ്യാപകനായി തുടരേണ്ടി വരുന്ന വാള്‍ട്ടര്‍ വൈറ്റ് (ബ്രയാന്‍ ക്രാന്‍സ്റ്റന്‍), ഒരു ശരാശരി അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗക്കാരന്റെ ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ട് വിഷമിക്കുകയാണ്. അങ്ങനെയിരിക്കെയാണ് തനിക്ക് ശ്വാസകോശാര്‍ബുദം ആണെന്നയാള്‍ അറിയുന്നത്. അതയാളെ ശരിക്കും തകര്‍ത്തു കളയുന്നു. തനിക്കിനി […]
The Third Man / ദി തേർഡ് മാൻ (1949)
എം-സോണ്‍ റിലീസ് – 1700 ക്ലാസ്സിക് ജൂൺ 2020 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Carol Reed പരിഭാഷ അജിത് രാജ് ജോണർ ഫിലിം-നോയർ, മിസ്റ്ററി, ത്രില്ലർ 8.1/10 1949ൽ ഇറങ്ങിയ ബ്രിട്ടീഷ് ത്രില്ലർ ചിത്രമാണ് ദി തേർഡ് മാൻ.ഹോളി മാർട്ടിൻസ് എന്ന എഴുത്തുകാരൻ, തന്റെ സുഹൃത്തായ ഹാരി ലൈമിന്റെ ക്ഷണം സ്വീകരിച്ച് വിയന്നയിൽ എത്തുമ്പോൾ അറിയുന്നത് അയാളുടെ മരണവാർത്തയാണ്.അതിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടി ഹോളി മാർട്ടിൻസ് സ്വയം അന്വേഷണം തുടങ്ങുന്നു. തുടർന്ന് അയാൾ കണ്ടുമുട്ടുന്ന ആളുകളും സംഭവങ്ങളുമാണ് ചിത്രത്തിൽ […]
Hitman: Agent Jun / ഹിറ്റ്മാൻ: ഏജന്റ് ജൂൺ (2020)
എം-സോണ്‍ റിലീസ് – 1699 ഭാഷ കൊറിയൻ സംവിധാനം Won-sub Choi പരിഭാഷ വിവേക് സത്യൻ ജോണർ ആക്ഷൻ, കോമഡി 6.4/10 തൊഴിലിലും,കുടുംബ ജീവിതത്തിലും പരാജയത്തിന്റെ കയ്പുനീർ കുടിച്ച് ദിവസങ്ങൾ തള്ളി നീക്കുന്ന നായകൻ, ഒരു വെബ്ടൂൺ ആർടിസ്റ്റ് ആണ്. മകളുടെ നിർദേശപ്രകാരം അയാളുടെ സ്വന്തം ജീവിതകഥ, മദ്യലഹരിയിൽ വെബ്ടൂണിൽ ചിത്രീകരിക്കുകയും അയാളുടെ ഭാര്യ അയാളറിയാതെ അത് ഓൺലൈനിൽ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു. ‘സ്പെഷ്യൽ ഏജന്റ് ജൂൺ’ എന്ന ഈ വെബ്ടൂൺ ഓൺലൈനിൽ വൈറൽ ആവുന്നതോടൊപ്പം, നാഷണൽ […]