എം-സോണ്‍ റിലീസ് – 1360 ഭാഷ ഹിന്ദി സംവിധാനം Ayan Mukherjee പരിഭാഷ അമൻ അഷ്റഫ്, ഷാൻ ഫ്രാൻസിസ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കൽ 7.1/10 കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിച്ച് അയാൻ മുഖർജി സംവിധാനം ചെയ്ത “യേ ജവാനി ഹൈ ദിവാനി ” എന്ന സിനിമ 2013 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രങ്ങളിലൊന്നായിരുന്നു. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തിൽ പറഞ്ഞ കഥ, ഈ ചിത്രത്തെ ശ്രദ്ധേയമാക്കി. സ്വപ്നങ്ങൾ, അഭിലാഷം, പ്രതീക്ഷ, നിരാശകൾ, […]
Along with the Gods: The Two Worlds / എലോങ് വിത്ത് ദി ഗോഡ്സ്: ദി ടു വേൾഡ്സ് (2017)
എം-സോണ്‍ റിലീസ് – 1359 ഭാഷ കൊറിയൻ സംവിധാനം Yong-hwa Kim പരിഭാഷ വിഷ്ണു നാരായൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.3/10 ബുദ്ധമത വിശ്വാസിയായ ഒരാളുടെ മരണത്തിനു ശേഷം അയാളുടെ ആത്മാവിന് 49 ദിവസത്തിനുള്ളിൽ, 7 പാപങ്ങളുടെ വിചാരണ നേരിടേണ്ടി വരുകയും അതൊക്കെ വിജയിക്കുന്ന പക്ഷം അയാൾക്ക് പുനർജന്മം ലഭിക്കുകയും ചെയ്യും എന്നാണ് ബുദ്ധ മത വിശ്വാസം. കിം-ജാ-വോങ്ങ് എന്നയാളുടെ മരണത്തോടെയാണ് ചിത്രം തുടങ്ങുന്നത്. മരണശേഷം മൂന്ന് ഗാര്‍ഡിയന്‍സ് അയാൾക്ക് കാവലായി വരുന്നു, അവരാണ് വിചാരണ […]
Looper / ലൂപ്പർ (2012)
എം-സോണ്‍ റിലീസ് – 1358 ഭാഷ ഇംഗ്ലീഷ് സംവിധാനം Rian Johnson പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 ഈ സിനിമയുടെ കഥ നടക്കുന്നത് 2044 ൽ ആണ്. കഥാനായകനായ ജോ, ഒരു ലൂപ്പർ ആയി ജോലി ചെയ്യുകയാണ്. 30 വർഷങ്ങൾക്ക് ശേഷം 2074 ൽ സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി കാരണം ടാഗിംഗ് എന്ന ഒരു വിദ്യ ലോകം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് ആരെ എവിടെ കൊന്ന് കുഴിച്ചു മൂടിയാലും കൃത്യമായി […]
Midnight Runners / മിഡ്നൈറ്റ് റണ്ണേഴ്സ് (2017)
എം-സോണ്‍ റിലീസ് – 1357 ഭാഷ കൊറിയൻ സംവിധാനം Joo-hwan Kim പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, കോമഡി 7.1/10 2017 ലെ ഏറ്റവും വലിയ കൊറിയൻ വിജയ ചിത്രങ്ങളിൽ ഒന്നാണ് മിഡ്നൈറ്റ് റണ്ണേഴ്സ്. പോലീസ് ആവുക എന്ന ലക്ഷ്യത്തോടെയാണ് ഗി-ജുനും, ഹീ-ഇയോളും കൊറിയൻ പോലീസ് സേനയിൽ ചേരുന്നത്. എന്നാൽ അവർ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. വളരെ കുറച്ച് നാളുകൾ കൊണ്ടു തന്നെ അവരത് മനസ്സിലാക്കുകയും ചെയ്യുന്നു. ട്രെയിനിങ്ങിനിടയിൽ പരിക്ക് പറ്റിയ ഹീ-ഇയോളിനെ സഹായിക്കുന്നതോട് […]
The Father / ദ ഫാദർ (1996)
എം-സോണ്‍ റിലീസ് – 1356 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ അൻവർ ഹുസൈൻ ജോണർ ഡ്രാമ 7.5/10 മനോഹരമായ ആവിഷ്കാരത്തിലൂടെ ഇറാനിയൻ സിനിമയുടെ സൗന്ദര്യവും രാഷ്ട്രീയവും ലോകസിനിമക്ക് പരിചയപ്പെടുത്തിയ അതുല്യ പ്രതിഭയാണ് മജീദ് മജീദി. ചിൽഡ്രൻ ഓഫ് ഹെവൻ, ബരാൻ, ബീയോണ്ട് ദി ക്ളൗഡ്സ്, ദി സോങ് ഓഫ് സ്പാരോസ് എന്നിവയിലൂടെ സുപരിചിതനാണ് മജീദി. ഇദ്ദേഹത്തിന്റെ ഏഴാമത് ചിത്രമാണ് ‘പെഡാർ’ (THE FATHER). അച്ഛൻ നഷ്ടപെട്ട പതിനാലുകാരനായ മെഹ്റോല, അമ്മയെയും കുഞ്ഞനിയത്തിമാരെയും നല്ല നിലയിൽ […]
Sherlock Holmes: A Game of Shadows / ഷെര്‍ലക് ഹോംസ്: എ ഗെയിം ഓഫ് ഷാഡോസ് (2011)
എം-സോണ്‍ റിലീസ് – 1355 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ ,ക്രൈം 7.5/10 2009ലെ ഷെർലോക്ക് ഹോംസ് എന്ന സിനിമയുടെ തുടർച്ചയാണ് 2011 ൽ ഇറങ്ങിയ ഷെർലോക്ക് ഗെയിം ഓഫ് ഷാഡോസ്. ഒന്നാം ഭാഗത്തിൽ മോറിയാർട്ടിയെന്ന അതി ബുദ്ധിമാനായ കൊടും കുറ്റവാളിയുടെ മുഖം കാണിക്കാതെ പ്രേക്ഷകരെയെല്ലാം ആകാംഷാ ഭരിതരാക്കി നിർത്തി മോറിയാർട്ടിയുടെ ഒരു പദ്ധതി മാത്രമാണ് ഷെർലോക്ക് തകർത്തത് എന്ന് കാണിച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. […]
Satan / സാത്താന് (2007)
എം-സോണ്‍ റിലീസ് – 1354 ഭാഷ സ്പാനിഷ് സംവിധാനം Andrés Baiz പരിഭാഷ എബി ജോസ് ജോണർ ക്രൈം, ഡ്രാമ 7.2/10 മാരിയോ മെൻഡോസ എഴുതിയ സാത്താനാസ് എന്ന നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രെസ് ബായിസ് സംവിധാനം ചെയ്ത സിനിമയാണ് സാത്താന്. 1986 ൽ കൊളംബിയയിലെ ബൊഗോട്ടോയിൽ നടന്ന പോസെറ്റോ കൂട്ടക്കൊലയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൃസ്ത്യൻ പുരോഹിതൻ, ചന്തയിൽ കച്ചവടക്കാരിയായ യുവതി, ഇംഗ്ലീഷ് പ്രൊഫെസർ തുടങ്ങി മൂന്നു വ്യത്യസ്ത മേഖലയിൽ ഉള്ള പ്രധാന കഥാപാത്രങ്ങൾ സമാന്തരമായി നടക്കുന്ന മൂന്നു […]
The Other Me / ദ അദര്‍ മി (2016)
എം-സോണ്‍ റിലീസ് – 1353 ഭാഷ ഗ്രീക്ക് ,ഫ്രഞ്ച് സംവിധാനം Sotiris Tsafoulias പരിഭാഷ ബിനുകുമാർ ജോണർ ക്രൈം ,ഡ്രാമ ,മിസ്റ്ററി 7.8/10 നഗരത്തിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ വേണ്ടി പോലീസ് “ദിമിത്രിസ്” എന്ന ക്രിമിനോളജി പ്രൊഫസറുടെ സഹായം തേടുന്നു. ഇതിനിടയിൽ വീണ്ടും കൊലപാതകങ്ങൾ നടക്കുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരുപോലെ ലഭിച്ചിരിക്കുന്ന പ്രാചീന ഗ്രീക്ക് ഉദ്ധരണികളും, 220 എന്ന സംഖ്യയും മാത്രമാണ് കൊലപാതകങ്ങൾ തമ്മിലുള്ള ഏക ബന്ധം. ദിമിത്രിസിൻ്റെ പേഴ്സണൽ ലൈഫും പിന്നീട് ഈ സൂചനകൾ […]