എംസോൺ റിലീസ് – 3352 ഭാഷ കൊറിയൻ സംവിധാനം Dong-hoon Choi പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, ഫാന്റസി, സയൻസ് ഫിക്ഷൻ 6.6/10 കൊറിയൻ സംവിധായകൻ ഡോങ്-ഹൂന് ചോ സംവിധാനം ചെയ്ത, 2022-ല്‍ പുറത്തിറങ്ങിയ ഏലിയനോയ്ഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഏലിയനോയ്ഡ്: റിട്ടേൺ ടു ദ ഫ്യൂച്ചർ. മ്യൂട്ടേഷൻ സംഭവിച്ച അനുഗ്രഹജീവികളെ മനുഷ്യർക്കുള്ളിൽ തടവിലാക്കുന്നു. എന്നാൽ രക്ഷപ്പെടുന്ന കൺട്രോളറെന്ന ഏലിയൻ കുറ്റവാളി ഹബാ എന്ന അന്യഗ്രഹ വാതകം ഭൗമാന്തരീക്ഷത്തിൽ പുറത്തുവിട്ട്, മനുഷ്യരാശിയെ ഇല്ലാതാക്കി, ഭൂമിയെ അധീനതയിലാക്കാൻ […]
Yeh Meri Family Season 2 / യേ മേരി ഫാമിലി സീസൺ 2 (2023)
എംസോൺ റിലീസ് – 3351 ഭാഷ ഹിന്ദി സംവിധാനം Mandar Kurundkar പരിഭാഷ സഞ്ജയ് എം എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 9.0/10 2023-ൽ ആമസോൺ മിനി ടിവി പുറത്തിറക്കിയ 5 എപ്പിസോഡുകളുള്ള മിനി സീരീസാണ് യേ മേരി ഫാമിലി സീസൺ 2. 1994-ലെ ഒരു ശൈത്യകാലത്ത്, ലഖ്നൗവിൽ താമസിക്കുന്ന അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങിയ ഒരു കൊച്ചു കുടുംബത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. വീട്ടിലെ മൂത്ത കുട്ടിയായ റിതികയിലൂടെ പറഞ്ഞുപോകുന്ന കഥ ഓരോ […]
Her Job / ഹെർ ജോബ് (2018)
എംസോൺ റിലീസ് – 3350 ഭാഷ ഗ്രീക്ക് സംവിധാനം Nikos Labôt പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 6.8/10 യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിക്കോസ് ലാബോ(Nikos Labôt) സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഗ്രീക്ക് ചിത്രമാണ് ഹെർ ജോബ്. സംവിധായകൻ്റെ ആദ്യത്തെ ഫീച്ചർ ഫിലിമാണിത്. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ഒതുങ്ങി കഴിയുകയാണ് പനയോട്ട എന്ന മുപ്പത്തിയെഴുകാരി. എന്നാൽ ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി അവളുടെ കുടുംബത്തെ ബാധിച്ചിരിക്കുകയാണ്. നിരക്ഷരയായ അവൾ, ഗ്രീസിൽ ആദ്യമായി ആരംഭിക്കുന്ന ഒരു […]
Monkey Man / മങ്കി മാൻ (2024)
എംസോൺ റിലീസ് – 3349 ഭാഷ ഇംഗ്ലീഷ് സംവിധാനം Dev Patel പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ത്രീല്ലർ 7.0/10 ദേവ് പട്ടേൽ നായകനായി എത്തിയ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് മങ്കി മാൻ. തന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണീ സിനിമ. ഇന്ത്യയിലെ ഒരു വനത്തിലെ ചെറിയ ഗ്രാമത്തിൽ അമ്മയോടൊപ്പം കുട്ടിക്കാലം ചിലവഴിച്ചതിന്റെ ഓർമകളും തന്റെ അമ്മയുടെ ഭാരുണമായ മരണത്തിനും നാടും വീടും നശിപ്പിച്ചവരോടും പ്രതികാരം പേറി നടക്കുന്ന ചെറുപ്പക്കാരനാണ് ബോബി.അതിനായി സമ്പന്നർ മാത്രം വരുന്ന […]
The Legacy of the Bones / ദ ലെഗസി ഓഫ് ദ ബോൺസ് (2019)
എംസോൺ റിലീസ് – 3348 ഭാഷ സ്പാനിഷ് സംവിധാനം Fernando González Molina പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രെെം, ത്രില്ലർ 6.4/10 Fernando González Molina യുടെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ സ്പാനിഷ് ക്രൈം-ത്രില്ലർ ചിത്രമാണ് ‘ദ ലെഗസി ഓഫ് ദ ബോൺസ്‘. ബസ്താൻ ട്രിളജിയിലെ ആദ്യ ചിത്രമായ ‘ദി ഇൻവിസിബിൾ ഗാർഡിയന്റെ (2017)‘ രണ്ടാം ഭാഗമാണ് ‘ദ ലെഗസി ഓഫ് ദ ബോൺസ്‘. ആദ്യഭാഗത്തിലെ കഥയും കഥാപാത്രങ്ങളും, കഥാപരിസരങ്ങളും രണ്ടാം ഭാഗത്തിലും വരുന്നതിനാൽ ആദ്യഭാഗം കണ്ടതിനു […]
Godzilla x Kong: The New Empire / ഗോഡ്സില്ല x കോങ് ദ ന്യൂ എമ്പയർ (2024)
എംസോൺ റിലീസ് – 3347 ഭാഷ ഇംഗ്ലീഷ് സംവിധാനം Adam Wingard പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.5/10 മോൺസ്റ്റർവേഴ്സ് ഫ്രാഞ്ചൈസിലെ അഞ്ചാമത്തെ സിനിമയും 2021-ൽ ഇറങ്ങിയ ഗോഡ്സില്ല vs. കോങ്ങിന്റെ സീക്വലുമാണ് 2024-ൽ പുറത്തിറങ്ങിയ ഗോഡ്സില്ല x കോങ് ദ ന്യൂ എമ്പയർ. ഗോഡ്സില്ലയുടെയും കോങ്ങിന്റെയും ഏറ്റുമുട്ടലിന് ശേഷം, ഇരുവരും രണ്ട് പ്രദേശങ്ങളിലായി നിലയുറപ്പിച്ചു. ഗോഡ്സില്ല ഉപരിതലത്തിലും, കോങ് ഹോളോ എർത്തിലും. എന്നാൽ ഒരു ശക്തനായ ശത്രു വരുന്നതോടെ ഒരുകാലത്ത് എതിരാളികളായിരുന്ന […]
Exhuma / എക്സ്ഹ്യൂമ (2024)
എംസോൺ റിലീസ് – 3346 ഭാഷ കൊറിയൻ സംവിധാനം Jae-hyun Jang പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.1/10 ലോസ് ഏഞ്ചല്‍സിലെ ഒരു ധനികകുടുംബത്തില്‍ അമാനുഷിക സംഭവങ്ങള്‍ അരങ്ങേറുന്നതും അവിടുത്തെ ഓരോ തലമുറകളിലെയും ആദ്യം ജനിക്കുന്ന കുഞ്ഞിന് മാത്രമുണ്ടാകുന്ന വിചിത്രരോഗത്തിന്റെ കാരണം തേടി പുറപ്പെടുകയാണ് മന്ത്രവാദികളായ കഥാനായകര്‍. ശേഷം പതിറ്റാണ്ടുകളോളം പഴക്കം ചെന്നൊരു ശവകുടീരത്തില്‍ അവര്‍ എത്തിച്ചേരുന്നു. എത്രയും വേഗം മൃതാവശിഷ്ടങ്ങള്‍ ദഹിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിനച്ചിരിക്കാതെ കടന്നുവരുന്ന സംഭവവികാസങ്ങള്‍ പ്രേക്ഷകമനസ്സുകളില്‍ ഒരേ സമയം […]
Godzilla Minus One / ഗോഡ്സില്ല മൈനസ് വണ്‍ (2023)
എംസോൺ റിലീസ് – 3345 ഓസ്കാർ ഫെസ്റ്റ് 2024 – 11 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.2/10 തകാഷി യാമസാക്കി രചനയും സംവിധാനവും വിഷ്വല്‍ എഫക്ട്സ് സൂപ്പര്വൈസും നടത്തി 2023-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ചലച്ചിത്രമാണ് “ഗോഡ്സില്ല മൈനസ് വണ്‍“ രണ്ടാം ലോകമഹായുദ്ധം അതിജീവിച്ചൊരു കാമികാസി (ചാവേര്‍) പൈലറ്റാണ് കൊയിച്ചി ഷിക്കിഷിമ. അദ്ദേഹവും, അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരും, ജപ്പാന് മുഴുവനും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു വട്ടപ്പൂജ്യമായി […]