എംസോൺ റിലീസ് – 1000 ഭാഷ ഇംഗ്ലീഷ് സംവിധാനം Jabbar Patel പരിഭാഷ സുഭാഷ് ഒട്ടുംപുറം, സുനിൽ നടക്കൽ, ഷിഹാസ് പരുത്തിവിള,ഫഹദ് അബ്ദുൽ മജീദ്, പ്രവീൺ അടൂർ സാങ്കേതിക സഹായം പ്രവീൺ അടൂർ & നിഷാദ് ജെ. എൻ ജോണർ ബയോഗ്രഫി, ഹിസ്റ്ററി 8.9/10 ഇന്ത്യ കണ്ട എക്കാലത്തേയും മഹാരഥൻമാരിലൊരാളായ അംബേദ്കറുടെ ജീവിത കഥ. 1901 മുതൽ 1956 വരെയുള്ള അംബേദ്കറിന്റെ ജീവിതസമരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നമ്മൾ കണ്ടും കേട്ടുമറിഞ്ഞതിനേക്കാൾ കയ്പ്പേറിയ അനുഭവങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം കടന്നുപോയതെന്ന് ചിത്രം വരച്ചിടുന്നു. […]
Caramel / കാരമൽ (2007)
എം-സോണ് റിലീസ് – 939 പെൺസിനിമകൾ – 13 ഭാഷ അറബിക്, ഫ്രഞ്ച് സംവിധാനം Nadine Labaki പരിഭാഷ പ്രവീൺ അടൂർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.1/10 ലെബനീസ് ചിത്രങ്ങളിൽ ഏറ്റവും ലോക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് കാരമൽ. രോമം കളയുന്നതിനുള്ള വാക്സ് ആണ് കാരമൽ. പഞ്ചസാരയും നാരങ്ങാനീരുമെല്ലാം ചേർത്തുരുക്കി കിട്ടുന്ന മിശ്രിതം. മധുരവും പുളിപ്പും നിറഞ്ഞ ജീവിതത്തിന്റെ പ്രതീകം. ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ബ്യൂട്ടി പാർലർ നടത്തുന്ന മൂന്ന് പെൺകുട്ടികൾ. അതിൽ ഒരാൾ […]
Architecture 101 / ആർക്കിടെക്ച്ചർ 101 (2012)
എം-സോണ് റിലീസ് – 867 ഭാഷ കൊറിയൻ സംവിധാനം Yong-Joo Lee പരിഭാഷ പ്രവീൺ അടൂർ, അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ആര്ക്കിടെക്റ്റായ സിയോങ്ങ്-മിനെ തന്റെ സഹപാഠിയായിരുന്ന യാങ്ങ് സിയോ-യൂന് അവളുടെ 30 വര്ഷത്തോളം പഴക്കമുള്ള വീട് പുനര് നിര്മ്മിക്കാനായി സമീപിക്കുന്നു. സിയോങ്ങ്-മിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ആ സാഹചര്യത്തില് നടക്കുന്ന ഓരോ സംഭവികാസങ്ങളിലൂടെയും ഇവരുടെ പരസ്പരം അറിയിക്കാതെ പോയ പ്രണയം തന്മയ ഭാവത്തോടെ നമ്മിലേക്കെത്തിക്കുകയാണ് സംവിധായകന് ഇവിടെ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
A Millionaire’s First Love / എ മില്ലിയണയേഴ്സ് ഫസ്റ്റ് ലൗ (2006)
എം-സോണ് റിലീസ് – 861 ഭാഷ കൊറിയൻ സംവിധാനം Tae-gyun Kim പരിഭാഷ പ്രവീൺ അടൂർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.3/10 പേര് സൂചിപ്പിക്കുന്നപോലെ തന്നെ കോടീശ്വരനായ നായകൻ, വാക്കിലും പ്രവൃത്തിയിലും പണത്തിന്റെ അഹങ്കാരം മാത്രം കൈമുതൽ. പക്ഷേ പണക്കാരനായ നായകൻ അപ്രതീക്ഷിതമായി പത്ത് പൈസക്ക് ഗതിയില്ലാത്തവനായി മാറുന്നു. വെള്ളപ്പൊക്കത്തിൽ വെള്ളം കുടിക്കാൻ കിട്ടാത്തതുപോലുള്ള അവസ്ഥ. കോടീശ്വരനായി തുടരണമെങ്കിൽ അവന് ഒരു കടമ്പ കടക്കണം. അതെ കോളേജിൽ ചേർന്ന് പരീക്ഷകളെല്ലാം ജയിച്ച് ബിരുദവുമായെത്തണം എങ്കിൽ കൈവിട്ടുപോയതെല്ലാം […]
Oasis / ഒയാസീസ് (2002)
എം-സോണ് റിലീസ് – 853 ഭാഷ കൊറിയൻ സംവിധാനം Chang-dong Lee പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ, റൊമാൻസ് 7.9/10 പ്രണയത്തിന് കണ്ണില്ല എന്ന് പറയാറില്ലേ ? അത് അന്വർത്ഥമാക്കിയ ചിത്രം. ബലാൽസംഗത്തിന് ഇരയായ പെണ്ണിന് ബലാൽസംഗം ചെയ്തവനോട് പ്രണയം തോന്നുമോ ? ഒരിക്കലുമില്ല, പക്ഷേ ചുറ്റുമുള്ള സാഹചര്യം ബലാൽസംഗത്തിനേക്കാൾ മോശമായതാണെങ്കിൽ അങ്ങനെയും ഉണ്ടാകും എന്ന് കാണിച്ചുതരികയാണ് ഒയാസീസ് എന്ന ചിത്രം. ഒയാസീസ് എന്നാൽ മരുപ്പച്ച. അതെ ഒറ്റപ്പെടലിന്റേയും അവഗണനയുടേയും ലോകത്ത് കഴിയുന്ന കൈയ്ക്കും കാലിനും […]
Elevator to the Gallows / എലവേറ്റര് റ്റു ദി ഗാലോസ് 1958)
എം-സോണ് റിലീസ് – 750ക്ലാസ്സിക് ജൂണ് 2018 – 4 ഭാഷ ഫ്രഞ്ച് സംവിധാനം ലൂയി മാൽ പരിഭാഷ പ്രവീൺ അടൂർ ജോണർ Crime, Drama, Thriller 8.0/10 പഴുതുകളടച്ചു ചെയ്ത ഒരു കൊലപാതകതം, തീർത്തും അപ്രതീക്ഷിതമായ രീതിയിൽ അതിന്റെ ചുരുളഴിയുന്നു. കാമുകി കാമുകന്മാരായ ജൂലിയനും ഫ്ലോറൻസും, ഫ്ലോറൻസിന്റെ ഭർത്താവിനെ കൊല്ലാൻ പദ്ധതിയിടുന്നു. വിജയകരമായി ഇത് പൂർത്തിയാക്കി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ജൂലിയന് കഴിഞ്ഞു. എന്നാൽ ഇതിന് ശേഷം ഒരു ലിഫ്റ്റിൽ കുടുങ്ങുന്നതോടെ മുഴുവൻ കഥയും മാറി മറിയുന്നു. തികച്ചും […]
Cinema, Aspirins and Vultures / സിനിമ ആസ്പിരിന്സ് ആന്റ് വള്ചേഴ്സ് (2005)
എം-സോണ് റിലീസ് – 741 ഭാഷ പോര്ച്ചുഗീസ് സംവിധാനം Marcelo Gomes പരിഭാഷ പ്രവീൺ അടൂർ ജോണർ Adventure, Drama 7.4 /10 ബ്രസീലിലെ വരണ്ട ഭൂമിയിലൂടെ ഒരു യാത്ര പോകാം. പൊള്ളുന്ന സൂര്യനും പച്ചപ്പില്ലാത്ത ഭൂതലവും പൊടിക്കാറ്റുമാണ് കൂട്ട്. ആസ്പിരിൻ എന്ന മരുന്ന് പ്രചരിപ്പിക്കാനെത്തുന്ന യൊഹാൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ആസ്പിരിനെക്കാളും ബ്രസീലുകാർക്ക് രസിക്കുന്നത് അത് പ്രചരിപ്പിക്കാനായി യൊഹാൻ കാണിക്കുന്ന ഹ്രസ്വ ചിത്രമാണ്. ആസ്പിരിനും സിനിമയുമായി യാത്ര തുടരുന്ന യൊഹാന് കിട്ടുന്ന കൂട്ടാണ് […]
Babel / ബാബേല് (2006)
എം-സോണ് റിലീസ് – 700 ഭാഷ സ്പാനിഷ് സംവിധാനം Alejandro G. Iñárritu പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ 7.4/10 പല ഭൂഖണ്ഡങ്ങളിലായി പല ഭാഷകൾ സംസാരിക്കുന്ന ആളുകൾ അവർ പോലുമറിയാതെ ബന്ധപ്പെട്ട് കിടക്കുകയാണ്. അവരുടെ നിസ്സഹായതയും പ്രതിരോധവുമാണ് ചിത്രം പറയുന്നത്. ഒരു തോക്കിൽ നിന്നാണ് കഥ തുടങ്ങുന്നത്. പല സമയത്ത് നടക്കുന്ന കാര്യങ്ങൾ പല ഭാഗങ്ങളായി നമുക്ക് മുന്നിലെത്തുന്നു. ചിത്രത്തിന്റെ അവസാനം നമ്മൾ തന്നെ അവ അടുക്കിയെടുക്കണം. മനുഷ്യത്വത്തേക്കാൾ, അധികാരകേന്ദ്രങ്ങൾ അവരുടെ നിയമങ്ങൾക്കും അത് […]