എംസോൺ റിലീസ് – 3016 ഭാഷ കാന്റോനീസ് സംവിധാനം Siu-Tung Ching പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 7.4/10 യക്ഷികളെ കുറിച്ചുള്ള സങ്കല്പം ഇല്ലാത്ത നാടുകളില്ല. പാലമരത്തിൽ താമസിച്ച് വഴിപോക്കരോട് ചുണ്ണാമ്പ് ചോദിക്കുന്ന യക്ഷികൾ, മുത്തശ്ശി കഥകളിലൂടെ നമുക്ക് സുപരിചിതമാണ്. Siu-Tung Ching സംവിധാനം നിർവ്വഹിച്ച്, 1987-ൽ റിലീസായ എ ചൈനീസ് ഗോസ്റ്റ് സ്റ്റോറി എന്ന സിനിമ, പേര് പോലെത്തന്നെ ചൈനയിലെ ഉൾനാടൻ ഗ്രാമത്തിൽ പണ്ടു നടന്ന ഒരു മനോഹരമായ യക്ഷിക്കഥയുടെ ഏടുകൾ […]
Little Forest: Summer/Autumn / ലിറ്റിൽ ഫോറസ്റ്റ്: സമ്മർ/ഓട്ടം (2014)
എംസോൺ റിലീസ് – 2886 ഭാഷ ജാപ്പനീസ് സംവിധാനം Jun’ichi Mori പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ 7.7/10 ഇച്ചിക്കോ, ജപ്പാനിലെ കുമോരി എന്ന ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന പെൺകുട്ടിയാണ്. അമ്മ വീടു വിട്ട് പോയത് കാരണം തനിച്ചു കഴിയുകയാണവൾ. മുൻപ് പട്ടണത്തിൽ ജീവിച്ചിരുന്നെങ്കിലും അവിടം മടുത്ത് തിരിച്ചു വന്നിരിക്കുകയാണ് ഇച്ചിക്കോ. പക്ഷേ അവൾ പ്രയത്നശാലിയാണ്. കൃഷി ചെയ്യുന്നത് കൂടാതെ, വിവിധ ഋതുക്കളിൽ നാട്ടിലും, കാട്ടിലും ലഭിക്കുന്ന പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് കൊതിയൂറുന്ന ഭക്ഷണമുണ്ടാക്കി ആസ്വദിച്ചു ജീവിക്കുകയാണ് […]
Coffee or Tea? / കോഫി ഓർ ടീ? (2020)
എംസോൺ റിലീസ് – 2868 ഭാഷ മാൻഡറിൻ സംവിധാനം Derek Hui പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ കോമഡി, ഡ്രാമ 6.1/10 Derek Hui യുടെ സംവിധാനത്തിൽ 2020-ൽ പുറത്തിറങ്ങിയ ഒരു ചൈനീസ് ചലച്ചിത്രമാണ് കോഫി ഓർ ടീ. ചൈനയിലെ യുനാൻ പ്രവിശ്യയിൽ, പ്രകൃതിസൗന്ദര്യം കവിഞ്ഞൊഴുകുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രത്തിൽ വർണ്ണിക്കുന്നത്. വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിച്ച മൂന്ന് ചെറുപ്പക്കാർ. ഒരാൾ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ വരെ തീരുമാനമെടുത്തയാൾ.രണ്ടാമൻ ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് […]
Always: Sunset on Third Street / ഓൾവേസ്: സൺസെറ്റ് ഓൺ തേഡ് സ്ട്രീറ്റ് (2005)
എംസോൺ റിലീസ് – 887 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ്. ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.7/10 താകാഷി യാമസാക്കി സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു സൂപ്പർഹിറ്റ് ജാപ്പനീസ് ചലച്ചിത്രമാണ് “ഓൾവേസ്: സൺസെറ്റ് ഓൺ തേഡ് സ്ട്രീറ്റ്. “ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പതിയെ ജീവിതം തിരിച്ചു പിടിക്കുന്ന ജപ്പാൻ ജനതയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ കോറിയിട്ടത്. 2006-ലെ ഏറ്റവും മികച്ച […]