എം-സോണ്‍ റിലീസ് – 113 ഭാഷ അറബിക്ക് സംവിധാനം Hany Abu-Assad പരിഭാഷ ഉമ്മര്‍ ടി. കെ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.5/10 തനിക്കറിയാവുന്നൊരു ലോകത്തെ അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് വരച്ചിടുകയാണ് അബു അസാദ്. പലസ്തീന്‍കാരായ അഭിനേതാക്കളും അണിയറക്കാരുമാണ് ചിത്രത്തില്‍ സഹകരിച്ചിരിക്കുന്നത് എന്നത് ഈ സിനിമയ്ക്ക് ഊര്‍ജ്ജവും തീവ്രതയും പകരുന്നുണ്ട്. ഒരിക്കലും തീരാത്ത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥപറയുകയാണ് ചിത്രം. അവര്‍ക്കോരോരുത്തര്‍ക്കും അവരവരുടേതായ ആഗ്രഹങ്ങളുണ്ട്. ഒരു വീട്, കാമുകി, കുടുംബം പിന്നെ പലസ്തീന്റെ […]
Life Is Beautiful / ലൈഫ് ഈസ് ബ്യൂട്ടിഫുൾ (1997)
എം-സോണ്‍ റിലീസ് – 57 ഭാഷ ഇറ്റാലിയൻ സംവിധാനം Roberto Benigni പരിഭാഷ ഉമ്മർ ടി.കെ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.6/10 നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ ജീവിതത്തെക്കുറിച്ച് സിനിമകളനേകം വന്നിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം ലൈഫ് ഈസ് ബ്യൂട്ടിഫുൾ വേറിട്ടു നിൽക്കുന്നു. ഭയാനകമായ ദുരന്തത്തെപ്പോലും നർമ്മത്തിലൂടെ അവതരിപ്പിക്കുന്ന മാന്ത്രികവിദ്യ അസാധാരണമെന്നേ പറയേണ്ടൂ. പ്രണയം, ത്യാഗം, സഹനം, പ്രത്യാശ ഇവയെല്ലാം ഇഴചേർന്ന ഈ ഇറ്റാലിൻ സിനിമ 1999 ൽ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്കാറടക്കം നിരവധി പുരസ്കാരങ്ങൾ നേടുകയുണ്ടായി. […]
Pan’s Labyrinth / പാന്‍സ് ലാബ്രിന്ത് (2006)
എം-സോണ്‍ റിലീസ് – 25 ഭാഷ സ്പാനിഷ് സംവിധാനം Guillermo del Toro പരിഭാഷ വൈശാഖന് തമ്പി, ഉമ്മര്‍ ടി. കെ ജോണർ ഡ്രാമ, ഫാന്റസി, വാർ 8.2/10 മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന സ്പാനിഷ് ഫാന്റസി സിനിമയാണ് പാന്‍സ് ലാബ്രിന്ത്. മികച്ച കലാസംവിധാനം, മേക്കപ്പ്, ച്ഛായാഗ്രഹണം ഇവക്കുള്ള ഓസ്കാര്‍ ഉള്‍പടെ അനവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രം. ഒരിടത്തൊരിക്കല്‍… സിനിമ ഒരു മുത്തശികഥയെന്ന തോന്നലുളവാക്കിയാണ് തുടങ്ങുന്നത്. പാതാളത്തിലെ കൊട്ടരം വിട്ടകന്ന രാജകുമാരിയും അവളുടെ മടങ്ങിവരവു കാത്തിരിക്കുന്ന രാജാവും. […]
The Color of Paradise / ദി കളർ ഓഫ് പാരഡൈസ് (1999)
എം-സോണ്‍ റിലീസ് – 22 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ ഉമ്മര്‍ ടി കെ ജോണർ ഡ്രാമ, ഫാമിലി 8.2/10 അന്ധനായ മുഹമദ് എന്ന എട്ടു വയസ്സുകാരൻ തെഹ്രാനിലെ ഒരു അന്ധവിദ്യാലയത്തിൽ പഠിക്കുന്നു. വേനലവധിക്ക് മറ്റുകട്ടികളെല്ലാം അവരവരുടെ വീടുകളിൽ പോയപ്പോൾ പിതാവിന്റെ വരവും കാത്തുനിർക്കുകയാണ് അവൻ. അന്ധനായ മകൻ ഒരു ബാദ്ധ്യതയായി കണക്കാക്കുന്ന അവന്റെ പിതാവാകട്ടെ വളരെ വൈകിയാണ് എത്തുന്നത്. അവധികാലത്ത് മുഹമദിനെ സ്കൂളിൽ തന്നെ പാർപ്പിക്കുവാൻ അയാൾ അധികൃതരോട് ആവശ്യപ്പെടുന്നു. അത് സാധ്യമല്ലെന്നറിഞ്ഞ […]