എംസോൺ റിലീസ് – 3438

ഭാഷ | ഡാനിഷ് |
സംവിധാനം | Nikolaj Arcel |
പരിഭാഷ | നിഹാദ് |
ജോണർ | ആക്ഷൻ, ബയോപിക്ക്, ഹിസ്റ്ററി, ഡ്രാമ |
ദ പ്രോമിസ്ഡ് ലാൻഡ് (Danish: Bastarden) നിക്കോളായ് ആർസെൽ സംവിധാനം ചെയ്ത് ആർസെലും ആൻഡേഴ്സ് തോമസ് ജെൻസനും ചേർന്ന് രചന നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു എപിക് ഹിസ്റ്റോറിക്കൽ ഡ്രാമയാണ്.
18-ാം നൂറ്റാണ്ടിലെ ഡെൻമാർക്കിൽ ദരിദ്രനായ ഒരു മുൻ സൈനികൻ ക്യാപ്റ്റൻ ലുഡ്വിഗ് കേലൻ വിശാലമായ എന്നാൽ കൃഷിയോഗ്യമല്ലാത്ത ഒരു തരിശുഭൂമി മെരുക്കാൻ പുറപ്പെടുന്നു. മനോഹരവും എന്നാൽ വിലക്കപ്പെട്ടതുമായ ഈ പ്രദേശം ഫ്രെഡറിക് ദെ ഷിൻകെൽ എന്ന ക്രൂരനായ ഒരു പ്രഭുവിന്റെ ഭരണത്തിനു കീഴിലാണ്. കേലൻ തൻ്റെ അധികാരത്തിന് ഭീഷണിയാണെന്ന് മനസ്സിലാക്കുന്ന ദെ ഷിൻകെൽ ഒരു പുതിയ കമ്മ്യൂണിറ്റി തരിശിൽ താമസമാക്കാൻ തുടങ്ങുമ്പോൾ പ്രതികാരം ചെയ്യുന്നു. ഇത് ഇവർ രണ്ടുപേർ തമ്മിലുള്ള തീവ്രമായ ഏറ്റുമുട്ടലിലേക്ക് നയിക്കുന്നു.