എം-സോണ്‍ റിലീസ് – 891
ഭാഷ | ജർമൻ |
സംവിധാനം | Michael Haneke |
പരിഭാഷ | അനൂപ് പി.സി |
ജോണർ | ഡ്രാമ, ഹിസ്റ്ററി, മിസ്റ്ററി |
പറയാൻ വാക്കുകളില്ലാത്ത ഒരു ചലച്ചിത്രാനുഭവമാണ് 2009ൽ പുറത്തിറങ്ങിയ ഈ മൈക്കൾ ഹെനെക്കെ ചിത്രം. ലോക സിനിമാചരിത്രത്തിന്റെ ഏടുകളിൽ കയറിപ്പറ്റിയ ചലച്ചിത്രം പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2010 ലെ ഗോൾഡൻ ഗ്ലോബ്,ബാഫ്റ്റ ഫിലിം അവാർഡുകളിൽ മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം ഓസ്കാർ വേദിയിലും നോമിനേഷനുകൾ കരസ്ഥമാക്കി. ഒരു ഗ്രാമത്തിൽ നടക്കുന്ന വിചിത്രവും ക്രൂരവുമായ സംഭവങ്ങൾ അവിടുത്തെ സ്കൂൾ അധ്യാപകന്റെ കാഴ്ചപ്പാടിലൂടെ പറഞ്ഞു തുടങ്ങുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കഥ മുൻപോട്ടു പോകുന്തോറും സംശയത്തിന്റെ നിഴൽ അവിടെയുള്ള കുട്ടികളുടെ മേലെ പതിയുന്നു.
ഇതിനിടയിൽ പ്രണയ, പക, ചതി, അധികാര വർഗ്ഗത്തിന്റെ മേൽക്കോയ്മകൾ, ഫാസിസം, യുദ്ധം ഇതെല്ലാം വരച്ചു കാണിക്കാനുള്ള സംവിധായകന്റെ ശ്രമങ്ങൾ വേണ്ട രീതിയിൽ വിജയിച്ചു എന്നുതന്നെ പറയേണ്ടതുണ്ട്.