എംസോൺ റിലീസ് – 455 ഭാഷ കൊറിയൻ സംവിധാനം Joon-ik Lee പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 8.3/10 കൊറിയയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി 2013-ൽ നിർമിച്ച സിനിമയാണ് ഹോപ്പ്. സോ-വോൻ എന്ന 8 വയസുകാരിയായ മകളെ ശ്രദ്ധിക്കാനും അവളുടെ കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ നോക്കാനും അച്ചനും അമ്മയ്ക്കും കഴിയുന്നില്ല. ജോലി തിരക്ക് കാരണം അവർക്ക് ഒന്നിനും സമയവും കിട്ടുന്നില്ല. സ്കൂളിൽ പോലും ഒറ്റയ്ക്കാണ് പോയി വരുന്നത്. കൂടെ വരാനോ, സുഹൃത്തുക്കൾ എന്നുപറയാനോ ആരും തന്നെയില്ലത്ത […]
The Matrix Reloaded / ദി മേട്രിക്സ് റീലോഡഡ് (2003)
എംസോൺ റിലീസ് – 408 ഭാഷ ഇംഗ്ലീഷ് സംവിധാനം Lana Wachowski & Lilly Wachowski പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 7.2/10 സയൻസ് ഫിക്ഷൻ സിനിമകളിലെ നാഴികക്കല്ലായ മേട്രിക്സ് ട്രിലജിയിലെ രണ്ടാമത്തെ ചിത്രമാണ് ദി മേട്രിക്സ് റീലോഡഡ്. ആക്ഷനിലും സാങ്കേതികതയിലും വിസ്മയങ്ങൾ തീർത്ത്, 150 മില്യൻ ഡോളർ ചെലവിൽ നിർമിച്ച ചിത്രം വാരിയത് 739 മില്യൻ ഡോളറാണ്. അക്കാലത്തെ പല റെക്കോഡുകളും ചിത്രം തകർത്തു. ഒന്നാം ഭാഗത്തിലെ ഫിലോസഫിക്കൊപ്പം അത്യുഗ്രൻ ഫൈറ്റിങ്ങും കാർ […]
Moonlight / മൂൺലൈറ്റ് (2016)
എം-സോണ്‍ റിലീസ് – 400 ഭാഷ ഇംഗ്ലീഷ് സംവിധാനം Barry Jenkins പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.4/10 കറുത്തവര്‍ മാത്രമുള്ള സിനിമ. കഥയോ കറുത്തവന്റെ കറുത്ത ജീവിതവും. ഒരു വ്യക്തിയുടെ കുട്ടിക്കാലവും കൗമാരവും യുവത്വവും ഈ സിനിമ പങ്കുവയ്ക്കുന്നു. ഡ്രഗ്സ്നു അടിമയായ അമ്മ കാമുകന്മാരോടോത്തു കറങ്ങുന്നു. സ്കൂളിലും ഒറ്റപ്പെടുന്നു കോളേജിലും ഒറ്റപ്പെടുന്നു.പിന്നെ യുവാവുന്നതോടെ ഒറ്റപ്പെടലിലും കുറെയൊക്കെ വര്‍ണ്ണാഭമാവുന്നു. എങ്കിലും അങ്ങനെയുള്ള അരക്ഷിതാവസ്ഥയിലും ജീവിത്തിത്തെ ചില പ്രതീക്ഷകളോടെ നോക്കിക്കാണുകയാണ് ഈ യുവാവ്. ഈ പ്രതീക്ഷയാണ് ഒരു നിലാവെളിച്ചമായി […]
Che: Part 1 / ചെ: പാര്‍ട്ട് 1 (2008)
എം-സോണ്‍ റിലീസ് – 399 ഭാഷ സ്പാനിഷ് സംവിധാനം Steven Soderbergh പരിഭാഷ ഷാന്‍ വി എസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.2/10 അമേരിക്കന്‍ സംവിധായകനായ സ്റ്റീവന്‍ സോഡര്‍ബര്‍ഗ് ചെയുടെ വിപ്ലവ ജീവിതത്തെ ആസ്പദമാക്കി 2008ല്‍ സംവിധാനം ചെയ്ത ചിത്രമാണ് ചെ : പാര്‍ട്ട് വണ്‍. ഈ ചിത്രത്തിനായി സ്റ്റീവന്‍ തിരഞ്ഞെടുത്തത് ചെ എഴുതിയ ‘Reminiscences of the Cuban Revolutionary War’ (Episodes of the Cuban Revolutionary War) എന്ന പുസ്തകമായിരുന്നു.1955ല്‍ ഫിഡല്‍ […]
Spotlight / സ്പോട്ട്ലൈറ്റ് (2015)
എം-സോണ്‍ റിലീസ് – 398 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom McCarthy പരിഭാഷ ജിന്‍സ് നല്ലേപറമ്പന്‍ ജോണർ ബയോഗ്രഫി , ക്രൈം, ഡ്രാമ 8.1/10 2001ൽ ബോസ്റ്റൺ ഗ്ലോബിൽ പുതിയതായി ചാർജെടുത്ത എഡിറ്റർ മാർറ്റി ബരോൺ പത്രത്തിന്റെ ഇൻവെസ്റ്റിഗെറ്റിവ് ടീമായ സ്പോട്ട്ലൈറ്റിനെ സമീപിക്കുന്നത് പുരോഹിതന്മാർക്കെതിരായ പീഡനകേസ് ഒതുക്കിതീർത്തത് കത്തോലിക സഭയാണ് എന്ന ഒരാരോപണത്തിന്റെ നിജസ്ഥിതി അന്വേഷിച്ചറിയുക എന്ന ആവശ്യവുമായാണ്.അവരുടെ അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.പുരോഹിതന്മാരെ കത്തോലിക്കാസഭ സംരക്ഷിച്ചുപിടിക്കുകയും പണവും സ്വാധീനവുമുപയോഗിച്ച് നിയമത്തെയും മാധ്യമങ്ങളെയും സഭ നിശബ്ദമാക്കി.ബൊസ്റ്റണിൽ മാത്രം […]
The Man from Nowhere / ദി മാന്‍ ഫ്രം നോവേര്‍ (2010)
എം-സോണ്‍ റിലീസ് – 397 ഭാഷ കൊറിയന്‍ സംവിധാനം Jeong-beom Lee പരിഭാഷ ജിനേഷ് വി.എസ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.8/10 കൊറിയൻ പടങ്ങളിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്ന് ത്രീവ്രതയുടെ പര്യായമാണ് ഈ ചിത്രം.ഓരോ സീനിലും ഫ്രയ്മിലും മത്തുപിടിപ്പിക്കുന്ന ദൃശ്യാവിഷ്കാരം.തട്ടികൊണ്ട് പോയ ഒരു കുട്ടിയെ രക്ഷിക്കാൻ പോകുന്ന നായകന്റെ കഥ,എന്നാൽ തീവ്രമായ ഒരു ആത്മബന്ധമാണ് സംവിധായകൻ പ്രേക്ഷകന് അനാവരണം ചെയ്യുന്നത് നായകന്റെ നിസാഹായതയും കോപവും പ്രതിനായകന്മാരുടെ നായകൻ മേലുള്ള ചൂഷണവും ഇതിൽപ്പരം നന്നാക്കാൻ […]
John Wick / ജോണ്‍ വിക്ക് (2014)
എം-സോണ്‍ റിലീസ് – 396 ഭാഷ ഇംഗ്ലീഷ് സംവിധാനം Chad Stahelski, David Leitch (uncredited) പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.4/10 സാധാരണ ഒരു പ്രതികാരമാണ് പ്രമേയം.എന്നാല്‍ ആ പ്രമേയത്തില്‍ ചെയ്യാവുന്ന അത്ര ത്രില്ലിംങ്ങായി എടുത്ത ഒരു ചിത്രമാണ് ജോണ്‍ വിക്ക്. കീനു റീവ്സിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ആക്ഷന്‍ ത്രില്ലറായ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് വളരെയധികം സ്റ്റൈലിഷായ പശ്ചാത്തലത്തിലാണ്.പഴയക്കാല വാടക കൊലയാളിയായ ജോണ്‍ വിക്കിന്,അയാളുടെ ഭാര്യയുടെ അപ്രതീക്ഷിതമായ മരണത്തിനു ശേഷം മരണത്തിനു […]
Bajirao Mastani / ബാജിറാവ് മസ്താനി (2015)
എം-സോണ്‍ റിലീസ് – 395 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.2/10 പ്രണയത്തെ അതിമനോഹരവും തീവ്രവുമായി തിരശ്ശീലയില്‍ പകര്‍ത്തിയ സംവിധായകനാണ് സഞ്ജയ് ലീലാ ബന്‍സാലി. മറാത്താ ഭരണാധികാരിയും പോരാളിയുമായ ബാജിറാവുവിന്റെയും കാമുകി മസ്താനിയുടെയും പ്രണയകാവ്യവുമായി എ്ത്തിയപ്പോളും ഇന്ഡസ്ട്രിയിലെ മികച്ച മൂന്നു താരങ്ങളെത്തന്നെ സംവിധായകന് ലഭിച്ചു; ദീപികാ പദുക്കോണ്‍, രണ്‍വീര്‍ സിങ്, പ്രിയങ്ക ചോപ്ര എന്നിവര്‍. മൂവരുടെയും മികച്ച പ്രകടനം, ബന്‍സാലിയുടെ സ്വതസിദ്ധമായ സംവിധാന മികവ്, […]