• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Matrix / ദി മേട്രിക്സ് (1999)

March 19, 2015 by Vishnu

എംസോൺ റിലീസ് – 130 ഭാഷ ഇംഗ്ലീഷ് സംവിധാനം Lana Wachowski & Lilly Wachowski പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 8.7/10 തങ്ങളുടെ സുഖ സൗകര്യത്തിനായി യന്ത്രങ്ങളെ സൃഷ്ടിച്ച മനുഷ്യനെ തന്നെ അടക്കി വാഴുന്ന നിർമ്മിത ബുദ്ധിയുള്ള യന്ത്രങ്ങളുടെ യുഗമാണ് ദി മേട്രിക്സ് എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ പശ്ചാത്തലം. മേട്രിക്സ് എന്ന സ്വപ്‍നലോകത്ത് മനുഷ്യരെ അടിമകളെപ്പോലെ ജീവിക്കാൻ വിട്ട്, അവരിൽ നിന്നുള്ള ഊർജ്ജം സ്വീകരിക്കുന്ന യന്ത്രങ്ങൾക്കെതിരെ ഒരു കൂട്ടം മനുഷ്യർ […]

Hugo / ഹ്യൂഗോ (2011)

March 15, 2015 by Vishnu

എം-സോണ്‍ റിലീസ് – 129 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ നിദർഷ് രാജ് ജോണർ ഡ്രാമ, ഫാമിലി, ഫാന്റസി 7.5/10 ബ്രിയാന്‍ സെല്‍സ്‌നിക്കിന്റെ ‘ദി ഇന്‍വെന്‍ഷന്‍ ഓഫ് ഹ്യൂഗോ കാബ്രെറ്റ്’ എന്ന നോവലിനെ ആധാരമാക്കി നിര്‍മിച്ച സിനിമയാണ് ‘ഹ്യൂഗോ’. പാരിസ് റെയില്‍വേസ്റ്റേഷനിലെ ക്ലോക്ക് ടവറിനുള്ളില്‍ ആരുമറിയാതെ താമസിക്കുന്ന ഹ്യൂഗോ എന്ന ആണ്‍കുട്ടിയുടെയും അവിടത്തെ ഒരു പാവക്കച്ചവടക്കാരന്റെയും ജീവിതത്തിന്റെ നിഗൂഢതകളാണ് ഈ ചിത്രം. മികച്ച വിഷ്വല്‍ ഇഫക്ട്‌സ്, സൗണ്ട് മിക്‌സിങ്, സൗണ്ട് എഡിറ്റിങ്, കലാസംവിധാനം, ചിത്രീകരണം […]

Meghe Dhaka Tara / മേഘാ ധാക്കാ താര (2013)

March 12, 2015 by Vishnu

എം-സോണ്‍ റിലീസ് – 128 ഭാഷ ബംഗാളി സംവിധാനം Kamaleswar Mukherjee പരിഭാഷ കെ രാമചന്ദ്രന്‍ ജോണർ ബയോഗ്രഫി, ഡ്രാമ 8.1/10 ഇന്ത്യയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന്‍ ഋത്വിക്ഘട്ടക്കിന്റെ ജീവിതകഥയാണ് കമലേശ്വര്‍മുഖര്‍ജി ഈ ചിത്രത്തിലൂടെ പറയുന്നത്. ഘട്ടക്കിലെ ചലച്ചിത്രകാരന് ഇതിലും മികച്ച ഒരു കലാപ്രണാമംവേറെയുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. അതുകൊണ്ടുതന്നെയാണ് ഘട്ടക്കിന്റെ ഏറ്റവും മികച്ചചിത്രങ്ങളിലൊന്നിന്റെ പേരുതന്നെ ഈ സിനിമയ്ക്കും നല്‍കിയിരിക്കുന്നത്. ചലച്ചിത്രലോകത്തെ ഏറ്റവുംപ്രഗത്ഭനായ ഒരു സംവിധായകനാണ് ഘട്ടക്ക്; അതേസമയം മറ്റ് സംവിധായര്‍ക്ക് കിട്ടുന്നതുപോലെയുള്ളപ്രാധാന്യം പല കാരണങ്ങള്‍ കൊണ്ടും […]

The Immigrant / ദി ഇമിഗ്രന്റ് (2013)

March 9, 2015 by Vishnu

എം-സോണ്‍ റിലീസ് – 127 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gray പരിഭാഷ ആർ മുരളിധരൻ ജോണർ ഡ്രാമ, റൊമാൻസ് 6.6/10 Sസ്വന്തം നാടായ പോളണ്ടില്‍ നിന്നും 1921ല്‍ സഹോദരിമാരായ ഇവയും മാഗ്ദയും അവരുടെ സ്വപ്നങ്ങളുമായി അമേരിക്കയിലെത്തിച്ചേരുകയാണ്. മാഗ്ദയുടെ അസുഖത്തെത്തുടര്‍ന്ന് ചികിത്സയുമായി ബന്ധപ്പെട്ട് സഹോദരിമാര്‍ വേര്‍പെടുന്നു. ബ്രൂണൊ എന്ന ദുഷിച്ച മനുഷ്യനുമായുണ്ടാകുന്ന പുതിയ പരിചയം അവളെ വേശ്യാവൃത്തിയിലേക്കെത്തിക്കുന്നു. അതിനിടയില്‍ അവള്‍ ബ്രൂണൊയുടെ ബന്ധുവായ ഓര്‍ലാന്‍ഡൊ എന്ന മജീഷ്യനെ പരിചയപ്പെടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

The First Grader / ദി ഫസ്റ്റ് ഗ്രേഡര്‍ (2010)

March 7, 2015 by Vishnu

എം-സോണ്‍ റിലീസ് – 126 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Chadwick പരിഭാഷ നന്ദലാല്‍ ആര്‍ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.5/10 84-ാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന് അക്ഷരാഭ്യാസം നേടി, ഗിന്നസ് ബുക്കിലിടം പിടിക്കുകയും ഐക്യരാഷ്ട്രസഭയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്ത കെനിയന്‍ സ്വാതന്ത്ര്യസമര സേനാനി മറൂഗെയെക്കുറിച്ചാണ് ദ ഫസ്റ്റ് ഗ്രേഡര്‍ എന്ന സിനിമ. ഈ സിനിമ വെറുമൊരു ജീവചരിത്രമല്ല. ഒരു ദേശത്തിന്റെ പോരാട്ടചരിത്രം കൂടിയാണ്. ബ്രിട്ടീഷ് ഭരണത്തെ നിര്‍ഭയം വെല്ലുവിളിച്ച ഒരു ജനതയുടെ […]

Good Bye Lenin! / ഗുഡ്ബൈ ലെനിന്‍ (2003)

March 3, 2015 by Vishnu

എം-സോണ്‍ റിലീസ് – 125 ഭാഷ ജർമ്മൻ സംവിധാനം Wolfgang Becker പരിഭാഷ മുഹമ്മദ് റിയാസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 അഗാധമായ രാഷ്ട്രീയവിവക്ഷകളുള്ള ചരിത്ര സംഭവത്തെ നര്‍മ്മത്തിന്‍റെ നാനാര്‍ഥങ്ങളിലൂടെ അനുഭവിപ്പിക്കുന്ന ഒരു ചിത്രമാണ് ‘ഗുഡ്ബൈ ലെനിന്‍’. ഏറെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഈ ജര്‍മ്മന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വോള്‍ഫ്ഗാംഗ് ബെക്കര്‍ ആണ്. നിര്‍ണായകമായ ഒരു ചരിത്രസന്ധിയില്‍ ബര്‍ലിന്‍ മതില്‍ നിലം പൊത്തിയപ്പോള്‍ ജര്‍മന്‍ ജനത മാത്രമല്ല, ലോകം മുഴുവന്‍ അതിന്‍റെ പ്രകമ്പനത്തില്‍ […]

Pulp Fiction / പള്‍പ്പ് ഫിക്ഷന്‍ (1994)

March 1, 2015 by Vishnu

എം-സോണ്‍ റിലീസ് – 124 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ ജിതിന്‍ രാജ് ജോണർ ക്രൈം, ഡ്രാമ 8.9/10 1994 ൽ അമേരിക്കൻ സംവിധായകൻ ക്വെന്റിൻ ടാരന്റിണോ എഴുതി സംവിധാനം ചെയ്ത സിനിമ ആണ് പൾപ്പ് ഫിക്ഷൻ.കഴിഞ്ഞ മൂന്നു-നാല് ദശകത്തില്‍ വന്ന സിനിമകളില്‍ സിനിമാ ആഖ്യാന വ്യവസ്ഥിതി തന്നെ മാറ്റിമറിക്കുന്ന ശൈലി പിന്തുടര്‍ന്ന സിനിമയാണ് പള്‍പ്പ്ഫിക്ഷന്‍. ക്രൈമും, ത്രില്ലറും, നോണ്‍ലീനിയര്‍ ശൈലിയില്‍ സംവേധിപ്പിച്ച് പ്രേക്ഷകരെ രസിപ്പിച്ച സിനിമ. അമേരിക്കയിലെ പ്രശസ്തമായിട്ടുള്ള എന്റർടെയിൻമെന്റ് വീക്ക്‌ലിയുടെ നവക്ലാസ്സികുകളുടെ […]

Ernest & Celestine / ഏണസ്റ്റ് & സെലസ്റ്റീൻ (2012)

February 24, 2015 by Vishnu

എം-സോണ്‍ റിലീസ് – 123 ഭാഷ ഫ്രഞ്ച് സംവിധാനം Stéphane Aubier, Vincent Patar  പരിഭാഷ അഭിജിത്ത് വി.പി ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 7.9/10 സ്റ്റീഫൻ ഓബിയർ, വിൻസെന്റ് പതാർ, ബെഞ്ചമിൻ റെന്നർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 2012 ഫ്രാങ്കോ-ബെൽജിയൻ ആനിമേറ്റഡ് കോമഡി-ഡ്രാമ ചിത്രമാണ് ഏണസ്റ്റ് & സെലസ്റ്റീൻ. ബെൽജിയൻ എഴുത്തുകാരനും ചിത്രകാരനുമായ ഗബ്രിയേൽ വിൻസെന്റ് പ്രസിദ്ധീകരിച്ച അതേ പേരിലുള്ള കുട്ടികളുടെ പുസ്തകങ്ങളുടെ ഒരു പരമ്പരയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വ്യാപകമായ നിരൂപക പ്രശംസ നേടിയെടുത്ത […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 230
  • Go to page 231
  • Go to page 232
  • Go to page 233
  • Go to page 234
  • Interim pages omitted …
  • Go to page 243
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]