• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Baran / ബരാൻ (2001)

May 25, 2014 by Vishnu

എം-സോണ്‍ റിലീസ് – 60 MSONE GOLD RELEASE ഭാഷ പേർഷ്യൻ, കുർദിഷ് സംവിധാനം Majid Majidi പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.8/10 ടെഹറാനിലെ ഒരു കെട്ടിടനിർമ്മാണ സ്ഥാപനത്തിലെ ജോലിക്കാരനാണ് പതിനേഴുകാരനായ ലത്തീഫ്. തൊഴിലാളികൾക്ക് ചായയും ആഹാരവും ഉണ്ടാക്കികൊടുക്കലും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊടുക്കലുമെല്ലാമാണ് അവന്റെ ജോലി. ആയിടയ്ക്ക് ഒരു അഫ്ഗാനി പണിക്കാരന് പരിക്ക് പറ്റുകയും പകരം അയാളുടെ മകൻ ജോലിക്ക് വരികയും ചെയ്യുന്നു. അതോടുകൂടി ലത്തീഫിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളോടൊപ്പം […]

Bicycle Thieves / ബൈസിക്കിൾ തീവ്‌സ് (1948)

May 22, 2014 by Vishnu

എം-സോണ്‍ റിലീസ് – 59 ഭാഷ ഇറ്റാലിയന്‍ സംവിധാനം Vittorio De Sica പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ 8.3/10 ലൂയി ബര്‍ട്ടോളിനിയുടെ “ബൈസിക്കിൾ തീവ്‌സ്” എന്ന നോവലിനെ ആധാരമാക്കി ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍ വിറ്റോറിയ ഡി സിക്ക 1948 ല്‍ ഒരുക്കിയ ഈ ചിത്രം ലോക സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായി ഇടംപിടിക്കുന്നു. നിയോ റിയലിസ്റ്റിക് സിനിമയുടെ ശക്തനായ വക്താവായിട്ടാണ് വിക്ടോറിയ ഡിസീക്കയെ ലോകസിനിമ കാണുന്നത്. 93 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ബ്ലാക്ക് & […]

Lion of the Desert / ലയൺ ഓഫ് ദി ഡെസേർട്ട് (1980)

May 20, 2014 by Vishnu

എംസോൺ റിലീസ് – 58 ഭാഷ ഇംഗ്ലീഷ് & അറബിക് സംവിധാനം Moustapha Akkad പരിഭാഷ റിയാസ് പുളിക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.3/10 യൂറോപ്പിലെ സ്വന്തം അയൽ രാജ്യങ്ങളായ ബ്രിട്ടനും സ്പെയിനും ഫ്രാൻസും പോർച്ചുഗലും ഡച്ചും ജർമ്മനിയുമെല്ലാം ഏഷ്യയിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയും രാജ്യങ്ങളിൽ കോളനികൾ സ്ഥാപിച്ചു അവരുടെ അധീഷത്വം വിളിച്ചോതിയപ്പോഴൊക്കെ ആലസ്യത്തിലായിരുന്ന ഇറ്റലി, നൂറ്റാണ്ടുകൾ ലോകം അടക്കി ഭരിച്ച റോമാ സാമ്രാജ്യത്തിന്റെ പിന്തുടർച്ചക്കാരാവാൻ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി സർവ്വ സന്നാഹങ്ങളുമായി […]

Life Is Beautiful / ലൈഫ് ഈസ് ബ്യൂട്ടിഫുൾ (1997)

May 18, 2014 by Vishnu

എം-സോണ്‍ റിലീസ് – 57 ഭാഷ ഇറ്റാലിയൻ സംവിധാനം Roberto Benigni പരിഭാഷ ഉമ്മർ ടി.കെ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.6/10 നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ ജീവിതത്തെക്കുറിച്ച് സിനിമകളനേകം വന്നിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം ലൈഫ് ഈസ് ബ്യൂട്ടിഫുൾ വേറിട്ടു നിൽക്കുന്നു. ഭയാനകമായ ദുരന്തത്തെപ്പോലും നർമ്മത്തിലൂടെ അവതരിപ്പിക്കുന്ന മാന്ത്രികവിദ്യ അസാധാരണമെന്നേ പറയേണ്ടൂ. പ്രണയം, ത്യാഗം, സഹനം, പ്രത്യാശ ഇവയെല്ലാം ഇഴചേർന്ന ഈ ഇറ്റാലിൻ സിനിമ 1999 ൽ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്കാറടക്കം നിരവധി പുരസ്കാരങ്ങൾ നേടുകയുണ്ടായി. […]

The Usual Suspects / ദി യൂഷ്വല്‍ സസ്പെക്റ്റ്സ് (1995)

April 20, 2014 by Vishnu

എം-സോണ്‍ റിലീസ് – 50 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Singer പരിഭാഷ സജേഷ് കുമാർ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 8.5/10 1995ല്‍ പുറത്തിറങ്ങിയ ദി യൂഷ്വല്‍ സസ്പെക്റ്റ്സ്. അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ഈ ചിത്രം ഉധ്വേഗജനകമാണ്. അധികാരം, ചതി, കുറ്റകൃത്യം എന്നിവയുടെ ഒരു സമ്മേളനം. എന്സംബിള്‍ കാസ്റ്റ് അടങ്ങുന്ന ഈ ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പരിണാമ ഗുപ്തി കൊണ്ട് വളരെ അധികം മികച്ചു നില്‍ക്കുന്നു.ബ്രയാൻ സിംഗർ സംവിധാനം ചെയ്ത ചിത്രം കെവിന്‍സ്പേസി സ്റ്റീഫന്‍ […]

Zeitgeist: Addendum / സൈട്ഗൈസ്റ്റ് അഡന്‍ഡം (2008)

April 14, 2014 by Vishnu

എം-സോണ്‍ റിലീസ് – 49 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Joseph പരിഭാഷ Linguistic team international – Malayalam team ജോണർ ഡോക്യുമെന്ററി, ഹിസ്റ്ററി, വാർ 8.3/10 സൈറ്റ് ഗൈസ്റ്റ് മുന്നേറ്റത്തിന്റെ ഭാഗമായി Peter Joseph സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് സൈട്ഗൈസ്റ്റ് അഡന്‍ഡം (2008). സാമൂഹിക വിപത്തുകളുടെ മൂല കാരണങ്ങളെ അന്വേഷിക്കുകയും അതിനൊരു പ്രതിവിധി കാണിച്ചു തരികയുമാണ് ഈ ഡോക്യുമെന്ററിയിലൂടെ ചെയ്യുന്നത്. സൈറ്റ് ഗൈസ്റ്റ് പ്രസ്ഥാനം അടിസ്ഥാനതലത്തിൽ സുസ്ഥിരവികസനം എന്ന ആശപ്രചരണം മുന്നോട്ടുവെയ്കുന്ന സംഘമാണ്. വിഭവാധിഷ്ഠിത […]

The Godfather Part II / ദ ഗോഡ്ഫാദര്‍ പാര്‍ട്ട് II (1974)

April 10, 2014 by Vishnu

എം-സോണ്‍ റിലീസ് – 48 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola പരിഭാഷ അരുണ്‍ ജോർജ്‌ ആന്റണി ജോണർ ക്രൈം, ഡ്രാമ 9.0/10 S1974 ല്‍ പുറത്തിറങ്ങിയതും ഫ്രാന്‍സീസ്‌ ഫോര്‍ഡ്‌ കൊപ്പോള സംവിധാനം ചെയ്തതുമായ ഒരു അമേരിക്കന്‍ ക്രൈം ഡ്രാമയാണ് ഗോഡ്‌ഫാദര്‍ 2. പുസോയുടെ തന്നെ ഗോഡ്ഫാദര്‍ എന്ന നോവലിനെ ഭാഗികമായി അടിസ്ഥാനപ്പെടുത്തി പൂസോയും കൊപ്പോളയും ചേര്‍ന്നെഴുതിയ തിരക്കഥയാണ് ഇതിന്റേത്. ദി ഗോഡ്ഫാദര്‍ പരമ്പരയിലെ ആദ്യചിത്രത്തിലെ കഥ നടക്കുന്ന കാലഘട്ടത്തിനു മുന്‍പും പിന്‍പും ഉള്ള കാലങ്ങള്‍ […]

The Shawshank Redemption / ദി ഷോഷാങ്ക് റിഡംഷൻ (1994)

March 22, 2014 by Vishnu

എം-സോണ്‍ റിലീസ് – 46 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ നെസി ജോണർ ഡ്രാമ 9.3/10 ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളിലേക്ക് ഒരു രാത്രിയിലെ സംഭവങ്ങള്‍ നീങ്ങുമ്പോള്‍ വിധിയുടെ പ്രതിക്കൂട്ടില്‍ അകപ്പെടുന്ന ആന്റി ഡുഫ്രൈന്‍റെ കഥ, ഫ്രാങ്ക് ഡാറബോന്‍റ് സംവിധാനം ചെയ്ത The Shawshank Redemption-നില്‍ വളരേ ഗംഭീരമായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. സാഹചര്യ തെളിവുകളുടെ ആദിക്യത്തില്‍ ഭാര്യയുടെ കൊലപാതകി ആയി കോടതി കണ്ടെത്തിയ ആന്റി ഡുഫ്രൈന്‍റെയും , ബാല്യത്തിന്‍റെ ചോരത്തിളപ്പില്‍ കൊലപാതകത്തിന്‍റെ തൂണില്‍ ചാരി മതിലുകള്‍ക്ക് പുറകില്‍ […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 228
  • Go to page 229
  • Go to page 230
  • Go to page 231
  • Go to page 232
  • Interim pages omitted …
  • Go to page 234
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]