എം-സോണ്‍ റിലീസ് – 392 ഭാഷ ഇംഗ്ലീഷ് സംവിധാനം Lenny Abrahamson പരിഭാഷ തന്‍സീര്‍ സലീം, ബിബിന്‍ സണ്ണി ജോണർ ഡ്രാമ, ത്രില്ലർ 8.1/10 88 മത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ നാല് വിഭാഗത്തില്‍ നാമനിര്‍ദേശം നേടിയ ചിത്രമാണ് റൂം. ഒരു മികച്ച അനുഭവമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.ലോകവുമായി ഒരു പരിചയവും ഇല്ലാത്ത ജാക്കും അവന്റെ അമ്മയും ആ ഒറ്റ മുറിയിലാണ് ജീവിക്കുന്നത്.ദാരിദ്ര്യം മൂലമാണ് അവര്‍ ആ മുറിയില്‍ ജീവിക്കുന്നത് എന്ന് കരുതിയാല്‍ തെറ്റി.അല്‍പ്പം ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ് […]
A Tale of Two Sisters / എ ടേല് ഓഫ് റ്റൂ സിസ്റ്റേഴ്സ് (2003)
എം-സോണ്‍ റിലീസ് – 391 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim (as Kim Jee-woon) പരിഭാഷ ഷൈജു കൊല്ലം ജോണർ ആക്ഷൻ, ഹൊറർ, മിസ്റ്ററി 7.2/10 ഹൊറർ സെകോളജിക്കൽ ഡ്രാമാ ശ്രേണിയിൽപെട്ട ഏറ്റവും പ്രശസ്തമായ കൊറിയൻ ചിത്രം. അമേരിക്കയിൽ തീയേറ്ററിൽ ആദ്യമായി പ്രദർശിപ്പിച്ച കൊറിയൻ ചിത്രമായ ടെയിൽ ഓഫ് ടു സിസ്റ്റേഴ്സും പറയുന്നതും മായക്കാഴ്ചയുടെ കഥയാണ് അതിനോടൊപ്പം ഒരു ഹൊറർ അന്തരീക്ഷവും ഈ സിനിമ നൽകുന്നു. മാനസികരോഗാശുപത്രിയിൽ നിന്നും തിരിച്ചു വരുന്ന സു-മി തന്റെ ഇളയ സഹോദരിയായ […]
Valu / വളൂ (2008)
എം-സോണ്‍ റിലീസ് – 390 ഭാഷ മറാത്തി സംവിധാനം Umesh Vinayak Kulkarni പരിഭാഷ കെ. രാമചന്ദ്രൻ ജോണർ കോമഡി 7.4/10 വികൃതിയായ ഒരു കാളക്കൂറ്റൻ ഒരു ഗ്രാമത്തിലുണ്ടാക്കുന്ന പോല്ലാപ്പുകളും അവനെ പിടിച്ചുകെട്ടാൻ നടത്തുന്ന ശ്രമങ്ങളുമാണ് വളുവിന്റെ ഇതിവൃത്തം. നിഷ്കളങ്കതയും സ്നേഹവും വാത്സല്യവും ആരാധനയും കാപട്യവുമെല്ലാം നിറഞ്ഞ ഗ്രാമജീവിതത്തിലെ വ്യത്യസ്തമുഖങ്ങളിലേക്കാണ് സംവിധാകൻ ക്യാമറ തിരിച്ചുവെച്ചിരിക്കുന്നത്. ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലും ബെർലിൻ, റോട്ടർഡാം, വെനീസ് ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലുടനീളം നർമ്മത്തിന്റെ സാന്നിധ്യമുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Elizabeth Ekadashi / എലിസബത്ത് ഏകാദശി (2014)
എം-സോണ്‍ റിലീസ് – 389 ഭാഷ മറാത്തി സംവിധാനം Paresh Mokashi പരിഭാഷ പി. പ്രേമചന്ദ്രൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 8.4/10 മഹാരാഷ്ട്രയിലെ ക്ഷേത്രനഗരമായ പാന്തർപൂറിന്റെ പശ്ചാത്തലത്തിൽ ഒരമ്മയുടേയും കുട്ടിയുടേയും അസാധാരണ ജീവിതകഥ പരയുന്ന സിനിമയാണ് എലിസബത്ത് ഏകാദശി. കുടുംബം പുലർത്താൻ കഷ്ടപ്പെടുന്ന അമ്മയെ സാമ്പത്തികമായി സഹായിക്കാൻ നിർബന്ധബുദ്ധിയോടെ ഇറങ്ങിപ്പുറപ്പെടുന്ന ധ്യാനേഷ് എന്ന കുട്ടിയുടെയും അവന്റെ സന്തത സഹചാരിയായ എലിസബത്ത് എന്ന സൈക്കിളിന്റെയും കഥ പറയുന്നതിലൂടെ മറാത്തയിലെ ആത്മീയ/ശാസ്ത്രീയ ധാരണകളെ വെളിപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നത്. ഗോവ […]
Killa / കില്ല (2014)
എം-സോണ്‍ റിലീസ് – 388 ഭാഷ മറാത്തി സംവിധാനം Avinash Arun പരിഭാഷ ജയേഷ് കോലാടിയിൽ ജോണർ കോമഡി, ഡ്രാമ 8.0/10 കുട്ടികൾക്കും, ബാല്യകാലത്തിനും പ്രാധാന്യമേകുന്ന ഈ സിനിമ ആഴത്തിലുള്ള ഒരു വൈകാരികാനുഭവമാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെന്ന ജീവിതപാഠങ്ങളെ ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ തിരിച്ചറിയുന്ന ‘ചിന്മായ്’ എന്ന ബാലനാണ് മുഖ്യകഥാപാത്രം. കുട്ടിക്കാലത്തെയും ഗ്രാമീണതയെയും യഥാതഥമായി അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിനു പുറമേ ബെർലിൻ ചലച്ചിത്രമേളയിലും ഏഷ്യാ പസഫിക് ചലച്ചിത്രമേളയിലും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Fandry / ഫാൻഡ്രി (2013)
എം-സോണ്‍ റിലീസ് – 387 ഭാഷ മറാത്തി സംവിധാനം Nagraj Manjule പരിഭാഷ കെ. എൻ പ്രശാന്ത് ജോണർ ഡ്രാമ, ഫാമിലി 8.3/10 മഹാരാഷ്ട്രയിലെ ഒരു പിന്നാക്ക ഗ്രാമത്തിൽ അടിച്ചമർത്തപ്പെട്ടു കഴിയുന്ന കീഴാളരുടെ പുതിയ തലമുറ സമരസജ്ജരായി മുന്നോട്ടു വരുന്നതിനെ യാഥാർത്ഥ്യബോധത്തോടെ രേഖപ്പെടുത്തുന്ന സിനിമയാണ് ഫാൻഡ്രി. വിദ്യാഭായാസവും പ്രണയവും എല്ലാം നിഷേധിക്കപ്പെടുന്ന ജബ്യക്കിന്റെയും ദരിദ്രമായ അവന്റെ കുടുംബത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. മഹാരാഷ്ട്രയിലെ ഒരു ദളിത് കുടുംബത്തിൽ നിന്നു വരുന്ന മുപ്പത്തിയഞ്ചുകാരനായ മഞ്ജുളെയാണ് 2013 ലെ മികച്ച […]
Court / കോർട്ട് (2014)
എം-സോണ്‍ റിലീസ് – 386 ഭാഷ മറാത്തി സംവിധാനം Chaitanya Tamhane പരിഭാഷ ആർ. നന്ദലാൽ ജോണർ ഡ്രാമ 7.7/10 നടപ്പുകാല ഇന്ത്യ നീതിന്യായ വ്യവസ്ഥിതിയുടെ ജീർണ്ണതയെ നാടകീയതയുടെ നിറക്കലര്‍പ്പില്ലാതെ തീര്‍ത്തും സ്വാഭാവികമായി കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് കോര്‍ട്ടിലൂടെ സംവിധായകനായ ചൈതന്യ തംഹാനെ എന്ന ഇരുപത്തിയേഴുകാരന്. കുട്ടികള്‍ക്ക് ട്യൂഷനെടുത്തും നാടന്‍പാട്ടുകള്‍ പാടിയും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായ നാരായണ്‍ കാംബ്ലെയെ ഒരു ദലിത് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കവെ പോലീസ് അറസ്റ്റ് ചെയ്യുന്നു. മുംബൈയിലെ ഓടയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ തൊഴിലാളിയെ […]
The Tiger: An Old Hunter’s Tale / ദി ടൈഗര്‍: ആന്‍ ഓള്‍ഡ് ഹണ്ടേഴ്സ് ടേല് (2015)
എം-സോണ്‍ റിലീസ് – 385 ഭാഷ കൊറിയന്‍ സംവിധാനം Hoon-jung Park പരിഭാഷ ഷഹൻഷാ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.3/10 ഏറ്റവും മികച്ച നടന്മാരിലൊരാളായ കൊറിയൻ സൂപ്പർതാരം മിന്-സിക്ക് ചോയ് തകർത്തഭിനയിച്ച 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദി ടൈഗര്‍: ആന്‍ ഓള്‍ഡ് ഹണ്ടേഴ്സ് ടേല്.സ്നേഹം, രോഷം, പക അനാഥത്വം എല്ലാം മനുഷ്യനും മൃഗത്തിനും തുല്യമാണ്. ആ തുല്യതയിൽനിന്നുമാണ് ഈ സിനിമ ഉടലെടുക്കുന്നത്. ആ തുല്യതയിൽനിന്നുമാണ് ഈ സിനിമ അവസാനിക്കുന്നതും. ഇരയും വേട്ടക്കാരനും ഒരേമനസ്സാവുന്ന അപൂർവ്വത. ഞാൻ […]