എം-സോണ്‍ റിലീസ് – 1595 ഭാഷ ഇംഗ്ലീഷ് സംവിധാനം Thomas Vinterberg പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് 7.1/10 തോമസ് ഹാഡിയുടെ ‘ഫാർ ഫ്രം മാഡിംഗ് ക്രൗഡ്’ എന്ന ക്ലാസിക് നോവലിനെ ആധാരാമാക്കി 2015 ഇറങ്ങിയ ഈ ചിത്രം 1870കളിൽ ബ്രിട്ടനിൽ ജീവിച്ചിരുന്ന ബാത്ഷെബ എവർഡീൻ എന്ന ലക്ഷ്യബോധമുള്ള ശക്തയായ ഒരു പെൺകുട്ടിയുടെ കഥ പറയുന്നു. യുവതിയായ ഒരു സ്ത്രീയ്ക്ക് ഒരു ഭർത്താവും ഒരു പിയാനോയും കുറച്ചു വസ്ത്രങ്ങളും ഒരു കുതിരവണ്ടിയുമാണ് ആവശ്യമെന്നുള്ള സാമൂഹിക […]
Hum Aapke Hain Koun..! / ഹം ആപ്കേ ഹേ കോൻ (1994)
എം-സോണ്‍ റിലീസ് – 1594 ഭാഷ ഹിന്ദി സംവിധാനം Sooraj R. Barjatya പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കൽ 7.5/10 സൂരജ് ബർജാത്യ എഴുതി സംവിധാനം ചെയ്ത് 1994 ഇൽ പുറത്തിറങ്ങിയ ചിത്രമാണ് ഹം ആപ്കേ ഹേ കോൻ. ഇന്ത്യൻ വിവാഹ ആചാരങ്ങൾ ഒരു മുഴുനീള സിനിമയായി ചിത്രീകരിച്ചിരിക്കുകയാണെന്ന് വേണമെങ്കിൽ പറയാം. ചെറുപ്പത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട രാജേഷും പ്രേമും കൊച്ചച്ഛനോടൊപ്പം കഴിയുന്നു. രാജേഷിന് പൂജയുടെ കല്യാണ ആലോചന വരുന്നു. ഈ […]
Central Station / സെൻട്രൽ സ്റ്റേഷൻ (1998)
എം-സോണ്‍ റിലീസ് – 1593 ഭാഷ പോർച്ചുഗീസ്, ജർമ്മൻ സംവിധാനം Walter Salles പരിഭാഷ ഷാരുൺ.പി.എസ് ജോണർ ഡ്രാമ 8.0/10 ദി മോട്ടോർസൈക്കിൾ ഡയറീസ്, ഫോറിൻ ലാൻഡ് തുടങ്ങിയ റോഡ് മൂവികളിലൂടെ വിഖ്യാതനായ ബ്രസീലിയൻ ചലചിത്രകാരൻ വാൾട്ടർ സാല്ലെസിന്റെ മറ്റൊരു റോഡ് മൂവിയാണ് സെൻട്രൽ സ്റ്റേഷൻ. റിയോയിലെ സെൻട്രൽ സ്റ്റേഷനിൽ കത്തെഴുതി കൊടുത്ത് വരുമാനം കണ്ടെത്തുന്നയാളാണ് ഡോറ. താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛനെയന്വേഷിച്ച് അമ്മയോടൊപ്പം സെൻട്രൽ സ്റ്റേഷനിലെത്തുന്ന 9 വയസുകാരൻ ജോഷ്വാ അപ്രതീക്ഷിതമായി വാഹനാപകടത്തിൽ അമ്മ മരിക്കുന്നതോടെ […]
El Angel / എൽ ആങ്കെൽ (2018)
എം-സോണ്‍ റിലീസ് – 1592 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Luis Ortega പരിഭാഷ മുഹമ്മദ് ഷമീം ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.0/10 യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 2018ല്‍ പുറത്തിറങ്ങിയ എൽ ആങ്കെൽ. ലോകത്തെ ഞെട്ടിച്ച സീരിയൽ കില്ലറുടെ കഥ! അർജന്റീനയിൽ നിന്നുള്ള ഈ സ്പാനിഷ് ചലച്ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്തതാണ്. മരണത്തിന്റെ മാലാഖയെന്ന് വിളിപ്പേരുള്ള ഈ അർജന്റീനൻ സീരിയൽ കില്ലർ തന്റെ ഇരുപതാമത്തെ വയസ്സിൽ പൊലീസ് പിടിയിലാകുമ്പോൾ […]
Mr. and Mrs. Iyer / മിസ്റ്റർ ആൻഡ് മിസിസ് അയ്യർ (2002)
എം-സോണ്‍ റിലീസ് – 1591 ഭാഷ ഹിന്ദി സംവിധാനം Aparna Sen പരിഭാഷ ലിജു ലീലാധരൻ ജോണർ ഡ്രാമ 7.9/10 കൈക്കുഞ്ഞുമായി കൊൽക്കത്തയിലുള്ള ഭർത്താവിന്റെ അടുത്തേയ്ക്ക് യാത്രതിരിച്ച ഹിന്ദു യാഥാസ്ഥിതിക കുടുംബത്തിലെ മീനാക്ഷി അയ്യർ എന്ന യുവതിയുടെ കഥയിലൂടെയാണ് സിനിമാ മുന്നോട്ടുപോകുന്നത്. സഹയാത്രികനായെത്തുന്ന ഫോട്ടോഗ്രാഫറായ ജഹാംഗീർ എന്ന മുസ്ലിം യുവാവുമായുള്ള സന്തോഷകരമായ ബസ്യാത്ര പെട്ടെന്ന് ഭയത്തിന്റേതായി മാറുന്നു.വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ രക്ഷപ്പെടാൻവേണ്ടി ഇരുവർക്കും ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കേണ്ടിവരുകയാണ്. തൊട്ടാൽ പൊള്ളുന്ന സാമൂഹിക യാഥാർത്ഥ്യങ്ങൾ മാത്രമല്ല, പ്രണയത്തിന്റെ തീവ്രരംഗങ്ങളും ദൃശ്യഭംഗിയും […]
Ekskursante / എക്സ്കുർസാന്തെ (2013)
എം-സോണ്‍ റിലീസ് – 1589 ഭാഷ ലിത്വാനിയൻ സംവിധാനം Audrius Juzenas പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ആക്ഷൻ, ഡ്രാമ 8.2/10 എക്സ്കുർസാന്തെ അഥവാ എസ്കർഷനിസ്റ്റ് ഒരു ചരിത്ര സിനിമയും ഒപ്പം ഒരു റോഡ് മൂവിയുമാണ്. സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട ഒരു പതിനൊന്നുകാരിയുടെ അപ്രതീക്ഷിത തിരിച്ചുവരവാണ് സിനിമയുടെ പ്രമേയം. ചരക്കുട്രെയിനിൽ നിന്നും രക്ഷപ്പെട്ട് 4000 മൈലുകളോളം സഞ്ചരിച്ച് തിരികെ ലിത്വാനിയയിൽ എത്തുന്നതാണ് കഥ. മാഷ എന്ന മരിയയുടെ കഥ. സൈബീരയിയിലേക്കുള്ള യാത്രാമദ്ധ്യേ ധാന്യങ്ങൾ കുറേശ്ശെയായി ട്രെയിനിൽ നിന്നും അവൾ […]
Aamis / ആമിസ് (2019)
എം-സോണ്‍ റിലീസ് – 1587 ഭാഷ ആസാമീസ് സംവിധാനം Bhaskar Hazarika പരിഭാഷ അരുൺ അശോകൻ, ഗായത്രി മാടമ്പി ജോണർ ഡ്രാമ, ഹൊറർ 8.3/10 വിവാഹിതയായ, ഒരാൺകുട്ടിയുള്ള ഡോക്ടർ നിർമാലി- വളരെ യാദൃശ്ചികമായി സുമൻ എന്ന PhD വിദ്യാർത്ഥിയെ കണ്ടുമുട്ടുന്നു. മാംസഭക്ഷണത്തോടുള്ള അതിയായ താൽപര്യമാണ് അവരെ കൂട്ടിയിണക്കുന്ന സംഗതി. പുതിയ രുചികൾ തേടിയുള്ള യാത്രയിൽ രുചികളോടൊപ്പം പതിയെ പ്രണയവും അവരുടെ തലച്ചോറിലേക്ക് കയറുകയാണ്. ലൈംഗികതയേക്കാൾ തലയ്ക്കു പിടിക്കുന്ന അനുഭൂതി പരസ്പരം പകർന്നു നൽകാൻ കാഴ്ചക്കാരിൽ മരവിപ്പും ഭയവും […]
Thappad / ഥപ്പഡ് (2020)
എം-സോണ്‍ റിലീസ് – 1584 ഭാഷ ഹിന്ദി സംവിധാനം Anubhav Sinha പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.2/10 ഈ പെണ്ണുങ്ങൾക്കൊക്കെ വണ്ടിയും കൊടുത്ത് വീട്ടീന്ന് ഇറക്കിവിടുന്നവന്മാരെ പറഞ്ഞാൽ മതിയല്ലോ? സ്നേഹമാകുമ്പോ ഒന്ന് അടിച്ചെന്നൊക്കെ വരും. പെണ്ണുങ്ങളായാൽ കുറച്ച് ക്ഷമയൊക്കെ പഠിക്കണം. നിനക്കെന്താ, പകൽ മുഴുവൻ ടീവി സീരിയൽ കണ്ട് വീട്ടിൽ ഇരുന്നാൽ പോരെ? ഓഫീസിൽ പണിയെടുക്കുന്നതിന്റെ ബുദ്ധിമുട്ട് വല്ലതും അറിയണോ? ഇങ്ങനെ എത്രയെത്ര സംഭാഷണങ്ങളാ നമ്മൾ ഓരോരുത്തരും ദിനം പ്രതി കേൾക്കുന്നതും പറയുന്നതും. സമൂഹം കല്പിച്ചിരിക്കുന്ന […]