എംസോൺ റിലീസ് – 959 ഭാഷ ഇംഗ്ലീഷ് സംവിധാനം Ivan Sen പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.6/10 നിയോ-വെസ്റ്റേൺ ശൈലിയിലുള്ള ഓസ്ട്രേലിയൻ ക്രൈം ത്രില്ലർ സിനിമയാണ് മിസ്റ്ററി റോഡ്. ക്വീൻസ്ലൻ്റിലെ വിജനമായ ഹൈവേയുടെ ഓരത്ത് ഒരു ട്രക്ക് ഡ്രൈവർ ആദിവാസി വിഭാഗത്തിൽപെട്ട ഒരു ടീനേജ് പെൺകുട്ടിയുടെ മൃതദേഹം കാണുന്നു. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹത്തിൽ നായ കടിച്ചതിൻ്റെ പാടുകളുമുണ്ട്.പുതുതായി ഉദ്യോഗക്കയറ്റം ലഭിച്ച ജെയ് സ്വാൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കേസിൻ്റെ അന്വേഷണച്ചുമതല. […]
Missing You / മിസ്സിംഗ് യൂ (2016)
എം-സോണ്‍ റിലീസ് – 958 ഭാഷ കൊറിയൻ സംവിധാനം Hong-jin Mo പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, ത്രില്ലർ 6.6/10 കൊറിയയിൽ നിന്നും വീണ്ടുമൊരു വത്യസ്തമായ പ്രതികാരകഥ. വിവാദപരമായ 7 കൊലപാതകങ്ങളുടെ കുറ്റമാരോപിച്ചു പരമ്പരക്കൊലയാളിയായി ജയിലടക്കപ്പെട്ട കിം ബുമ്മിനെ സാഹചര്യ തെളിവുകളുടെ അഭാവം മൂലം ആകെ ശിക്ഷിക്കുന്നത് ഒരേയൊരു കൊലപാതകത്തിനാണ്. പക്ഷേ 15 വർഷത്തെ ജയിൽശിക്ഷ കഴിഞ്ഞു കിം പുറത്തിറങ്ങുന്ന ദിവസംമുതൽ കിം ചെയ്ത അതേ രീതിയിലുള്ള കൊലപാതകങ്ങൾ വീണ്ടും അരങ്ങേറുകയാണ്. ഈ കൊലപാതകങ്ങൾക്കെല്ലാം […]
Rangasthalam / രംഗസ്ഥലം (2018)
എം-സോണ്‍ റിലീസ് – 956 ഭാഷ തെലുഗു സംവിധാനം Sukumar പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ആക്ഷൻ, ഡ്രാമ 8.4/10 ബാഹുബലിക്കു ശേഷം 200 കോടി ക്ലബ്ബില്‍ ഇടം നേടിയ സിനിമ.സുകുമാര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത നായകന് സ്റ്റേറ്റ് അവാര്‍ഡ് നേടിക്കൊടുത്ത തെലുങ്ക് റൊമാന്റിക് എന്റർടെയ്നർ.1980 കാലഘട്ടത്തില്‍ തെക്കേ ഇന്ത്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ കഥപറയുന്ന ചിത്രമാണ് രംഗസ്ഥലം. ചിട്ടിബാബൂ (രാം ചരണ്‍) ശരിക്കു ചെവി കേള്‍ക്കാന്‍ കഴിവില്ലാത്ത ശുദ്ധനും നിഷ്കളങ്കനുമായ പയ്യനാണ്. രംഗസ്ഥലം […]
Intouchables / അൺടച്ചബിൾസ് (2011)
എം-സോണ്‍ റിലീസ് – 955 ഭാഷ ഫ്രഞ്ച് സംവിധാനം Olivier Nakache, Éric Toledano പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ബയോഗ്രഫി, കോമഡി, ഡ്രാമ 8.5/10 പാരാഗ്ലൈഡിംഗ് അപകടത്തെത്തുടര്‍ന്നു ശരീരം തളര്‍ന്നുപോയ പാരീസിലുള്ള ഒരു ധനാഢ്യന് (ഫ്രാന്സോവ ക്ലൂസേ) മുന്‍ക്രിമിനല്‍ പശ്ചാത്തലമുള്ള കറുത്തവര്‍ഗ്ഗക്കാരനായ യുവാവിനെ(ഒമര്‍ സൈ) അയാളുടെ കെയര്‍ടേക്കറായി നിയമിക്കുന്നു. ഒരിയ്ക്കലും പൊരുത്തപ്പെടാത്ത സ്വഭാവങ്ങളുള്ള അവര്‍ ഒരുമിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന അപൂര്‍വ്വവും സുദൃഢവും സുന്ദരവുമായ സുഹൃത്ബന്ധത്തിന്റെ കഥയാണ് The Intouchables. ഇതൊരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഫീല്‍-ഗുഡ് […]
The Other Bank / ദ അദർ ബാങ്ക് (2009)
എം-സോണ്‍ റിലീസ് – 954 ഭാഷ ജോർജിയൻ സംവിധാനം George Ovashvili പരിഭാഷ അബ്ദുൽ മജീദ് എം പി ജോണർ ഡ്രാമ 7.7/10 1992-93 ലെ ജോര്‍ജിയ-അബ്കാസിയ യുദ്ധത്തിനു (ജോര്‍ജിയന്‍ ആഭ്യന്തര കലാപം) 7 വര്‍ഷത്തിനു ശേശം, അഭയാര്‍ത്ഥിയായ ടെഡോ തന്റെ അച്ഛനെ തിരഞ്ഞ് തിബിലീസിയില് നിന്നും അബ്കാസിയയിലേക്ക് പോകുന്നു. ആഭ്യന്തര കലാപം മൂലം നശിച്ച ജോര്‍ജിയന്‍-അബ്കാസിയന്‍ അതിര്‍ത്തി പ്രദേശങ്ങളുടെ പച്ചയായ ആവിഷ്ക്കാരം. അബ്കാസിയയിലെ ജോര്‍ജിയന്‍ ന്യൂനപക്ഷ ഉന്മൂലനവും, സാദാരണക്കാരുടെ താറുമാറായ ജീവിതവും പരമാവധി നിഷ്പക്ഷമായി ആവിഷ്കരിച്ചിരിക്കുന്നു. […]
The Great Escape / ദി ഗ്രേറ്റ് എസ്കേപ് (1963)
എം-സോണ്‍ റിലീസ് – 949 ഭാഷ ഇംഗ്ലീഷ് സംവിധാനം John Sturges പരിഭാഷ രാജീഷ് വി വി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി 8.2/10 ഒരു സംഭവകഥയെ ആസ്പദമാക്കി രണ്ടാം ലോക മഹായുദ്ധക്കാലത്ത് നാസി യുദ്ധത്തടവ് കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു പറ്റം സഖ്യകക്ഷി ഭടന്മാരുടെ ദൗത്യത്തിന്റെ കഥയാണ് ഈ സിനിമ. 1950-ൽ എഴുതപ്പെട്ട പോൾ ബ്രിക്ക് ഹില്ലിന്റെ ഇതേ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണ് ‘The Great Escape’. അന്നത്തെ സൂപ്പർ സ്റ്റാർ ആയിരുന്ന അമേരിക്കൻ […]
Ben-Hur / ബെൻ-ഹർ (1959)
എം-സോണ്‍ റിലീസ് – 948 ഭാഷ ഇംഗ്ലീഷ് സംവിധാനം William Wyler പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി 8.1/10 ഹോളിവുഡ് സിനിമാ ചരിത്രത്തിലെ ഇതിഹാസ ചിത്രങ്ങളിലൊന്നാണ് ബെൻ-ഹർ. ല്യൂ വാലസിന്റെ 1880-ലെ ‘ബെൻ-ഹർ: എ ടെയിൽ ഓഫ് ദ ക്രൈസ്റ്റ് എന്ന നോവലിനേയും 1925-ൽ ഇതേ പേരിൽ ഇറങ്ങിയ നിശ്ശബ്ദ സിനിമയേയും അടിസ്ഥാനമാക്കി വില്യം വൈലർ 1959-ൽ സംവിധാനം ചെയ്ത സിനിമയാണ് ബെൻ-ഹർ. യേശു ക്രിസ്തുവിന്റെ കാലത്ത് ജറുസലേമിൽ ജീവിച്ച ബെൻ-ഹർ എന്ന […]
Invictus / ഇൻവിക്ടസ് (2009)
എം-സോണ്‍ റിലീസ് – 947 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ ഷഫീഖ് എ. പി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.3/10 1994ൽ നെൽസൻ മണ്ടേല സൗത്താഫ്രിക്കയുടെ ആദ്യ കറുത്ത വർഗ്ഗക്കാരനായ പ്രെസിഡന്റായപ്പോൾ, അദ്ദേഹത്തിനു നേരിടാൻ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. കറുത്ത വർഗക്കാർ പ്രതികാരം ചെയ്യുമെന്ന് ഭയപ്പെട്ട് കഴിയുന്ന വെളുത്ത വർഗ്ഗക്കാരും, തങ്ങളോട് ഇത്രയും കാലം ചെയ്ത അനീതികൾക്ക് എണ്ണിയെണ്ണി പകരം ചോദിക്കണമെന്നു കരുതുന്ന കരുത്തവർഗ്ഗയ്ക്കാരും സൗത്താഫ്രിക്കയുടെ സമത്വമില്ലായ്മ തുറന്നു കാട്ടുന്നു. ഈ ജനതയെ ഒന്നിപ്പിക്കുകയെന്നതായിരുന്നു […]