എം-സോണ്‍ റിലീസ് – 211 കിം കി-ഡുക് ഫെസ്റ്റ് – 06 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ വിഷ്ണു വാസുദേവ് സുകന്യ ജോണർ ഡ്രാമ, വാർ 7.2/10 കൊറിയ രണ്ടായി പിളര്‍ന്ന് നോര്‍ത്ത് കൊറിയയും സൌത്ത് കൊറിയയും ആയതിന് ശേഷമുള്ള സൌത്ത് കൊറിയയുടെ മുഖമാണ് അഡ്രസ്സ് അണ്‍നോണ്‍. ആ കാലഘട്ടത്തില്‍ കൊറിയയില്‍ ഉണ്ടായിരുന്ന യു.എസ്സ് ആര്‍മി, യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരന്, കൊറിയക്കാരിക്ക് അമേരിക്കന്‍ പട്ടാളക്കരനില് ഉണ്ടായ സങ്കരവര്ഗി, അമേരിക്കയിലേക്ക് തിരികെ പോയ ഭര്‍ത്താവിനെ കാത്തിരിക്കുന്ന […]
Time / ടൈം (2006)
എം-സോണ്‍ റിലീസ് – 210 കിം കി-ഡുക് ഫെസ്റ്റ് – 05 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.2/10 യാഥാര്‍ത്ഥ്യവും, സ്വപ്നവും ഇടകലര്‍ന്നതാണ് കിമ്മിന്റെ സിനിമ. തിരിച്ചറിയാനാകാത്തവിധം ഈ രണ്ടുലോകവും കിം ചിത്രങ്ങളില്‍ സജീവമാണ്. തന്റേതായൊരു ലോകം സൃഷ്ടിച്ച് അവിടെ കുറേ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുകയാണദ്ദേഹം വാക്കുകളില്ലാതെ ദൃശ്യഖണ്ഡങ്ങളിലൂടെ കഥാപാത്രങ്ങളുടെ വികാര, വിചാരങ്ങള്‍ പ്രേക്ഷകനിലെത്തിക്കുന്ന ഒരു മൂകഭാഷതന്നെ കിം സൃഷ്ടിച്ചിട്ടുണ്ട്. കഥയുടെ ഒഴുക്കിനേയോ നമ്മുടെ ആസ്വാദനത്തേയോ […]
Moebius / മൊബിയസ് (2013)
എം-സോണ്‍ റിലീസ് – 209 കിം കി-ഡുക് ഫെസ്റ്റ് – 03 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ഡ്രാമ, ഹൊറർ 6.4/10 അച്ഛൻ, അമ്മ, മകൻ ബന്ധം എങ്ങനെയൊക്കെ വഷളാകാം എന്നതാണു മൊബിയസ് എന്ന സിനിമയില്‍ സംവിധായകന് കിം കി-ഡുക് നമ്മളോടു പറയുന്നത്. തന്റെ ഭർത്താവിന്റെ പരസ്ത്രീ ബന്ധം കണ്ടെത്തുന്ന ഭാര്യ, അയാളുടെ ലിംഗം ഛേദിക്കാന്‍ നോക്കുകയും അതില്‍ പരാജയപ്പെടുന്നത് മൂലം അവരുടെ മകന്റെ ലിംഗം ഛേദിക്കുകയും ചെയുന്നു. […]
Pieta / പിയെത്ത (2012)
എം-സോണ്‍ റിലീസ് – 208 കിം കി-ഡുക് ഫെസ്റ്റ് – 03 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ക്രൈം, ഡ്രാമ 7.2/10 കൊള്ളപ്പലിശക്കാരുടെ വാടകഗുണ്ടയാണ് അയാള്‍. കടം വാങ്ങിയ പണം തിരിച്ചടയ്ക്കുന്നതിനു വേണ്ടി ആളുകളെ ക്രൂരമായി ഭീഷണിപ്പെടുത്തലാണ് അയാളുടെ ജോലി. ഒരു കുടുംബമില്ലാതെ, അതു കൊണ്ടു തന്നെ നഷ്ടപ്പെടാനൊന്നുമില്ലാത്ത അയാള്‍, ദയാരഹിതമായ ജീവിതം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒരു ദിവസം അമ്മയാണെന്നു അവകാശപ്പെട്ട് ഒരു സ്ത്രീ അയാളുടെ മുമ്പിലെത്തുന്നു. അതോടെ […]
Samaritan Girl / സമരിറ്റൻ ഗേൾ (2004)
എം-സോണ്‍ റിലീസ് – 207 കിം കി-ഡുക് ഫെസ്റ്റ് – 02 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.1/10 യൂറോപ്പിലെത്താനുളള പണം സ്വരൂപിക്കാനായി രണ്ട് പെൺകുട്ടികൾ ശരീര വിൽപ്പനക്കൊരുങ്ങുന്നു. ഒരാൾ കൂട്ടിക്കൊടുപ്പുകാരിയായും മറ്റേയാൾ ലൈംഗികത്തൊഴിലാളിയായും പ്രവർത്തിക്കുന്നു. കൂട്ടിക്കൊടുപ്പുകാരിയുടെ ഒരു കൈപ്പിഴവു മൂലം മറ്റേയാൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. അതിനു ശേഷം കുറ്റബോധം തീർക്കാൻ ആദ്യത്തെയാളും ലൈംഗികത്തൊഴിലാളിയായി മാറുന്നു. ആത്മഹത്യ ചെയ്ത പെൺകുട്ടി ബന്ധപ്പെട്ടിരുന്ന ആളുകളുടെ കൂടെ ശയിച്ച ശേഷം അവരിൽ […]
The Isle / ദി ഐൽ (2000)
എം-സോണ്‍ റിലീസ് – 206 കിം കി-ഡുക് ഫെസ്റ്റ് – 01 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ 7/10 സംസാര ശേഷി ഇല്ലാത്ത ഹീ-ജിൻ എന്ന യുവതി കൊറിയൻ വനാന്തരങ്ങളിലെ ഒരു തടാകത്തിൽ ഫിഷിംഗ് റിസോർട്ട് നടത്തുകയാണ്. വരുന്ന അതിഥികൾക്ക് ഭക്ഷണവും മീൻ പിടിക്കാനുള്ള സാധനങ്ങൾക്കും പുറമേ സ്വന്തം ശരീരവും വിറ്റു ജീവിക്കുകയാണ് ഹീ-ജിൻ. അങ്ങനെ ഇരിക്കുമ്പോൾ പോലീസിനെ വെട്ടിച്ചു താമസിക്കുന്ന ഹ്യുണ്-ഷിക്കിനോട് പ്രണയം തോന്നുന്ന ജിൻ അവനെ […]
Léon: The Professional / ലെയോൺ: ദി പ്രൊഫഷണൽ (1994)
എം-സോണ്‍ റിലീസ് – 183 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Luc Besson പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 ഫ്രഞ്ച് സംവിധായകൻ ലൂക്ക് ബിസോന്റെ മാസ്റ്റർ പീസായി കണക്കാക്കപ്പെടുന്ന ചിത്രമാണ്, ലെയോൺ : ദി പ്രൊഫഷണൽ.മെറ്റിൽഡ എന്ന 12 വയസ്സുകാരിയും, ലിയോണെന്ന വാടക കൊലയാളിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.മയക്കുമരുന്നിന്റെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മെറ്റിൽഡയുടെ കുടുംബത്തെ ഒരു സംഘം പോലീസുകാർ കൊലപ്പെടുത്തുന്നു.അവരിൽ നിന്നും രക്ഷപ്പെടുന്ന മെറ്റിൽഡ, […]
Dev D / ദേവ് ഡി (2009)
എം-സോണ്‍ റിലീസ് – 182 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ ഷഹൻഷ സി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 ശരത്ത് ചന്ദ്ര ചാത്ത്യോപാദ്ധ്യയയുടെ ക്ലാസ്സിക്ക് നോവൽ ദേവദാസിനെ അടിസ്ഥാനപ്പെടുത്തി 2009-ൽ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ദേവ് ഡി. നിരൂപകരുടേയും മുഖ്യധാരാ പ്രേക്ഷകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ആ വർഷത്തെ മികച്ച വാണീജ്യ വിജയവുമായിരുന്നു. ഈ സിനിമക്ക് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം അമിത് ത്രിവേദ് കരസ്ഥമാക്കി. ഒരുപാട് […]