എംസോൺ റിലീസ് – 46 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 9.3/10 IMDb Top 250-ൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഒരു മാസ്റ്റർപീസാണ് ദ ഷോഷാങ്ക് റിഡംഷൻ. ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി ആൻഡി ഡുഫ്രയ്ൻ എന്ന നിരപരാധിയായ ബാങ്കെറെ ഇരട്ട ജീവപര്യന്തത്തിന് വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. തുടർന്ന് ഷോഷാങ്ക് സ്റ്റേറ്റ് ജയിലിലേക്ക് കൊണ്ടുവരുന്നു. ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് അവിടുത്തെ […]
The Godfather / ദ ഗോഡ്ഫാദർ (1972)
എംസോൺ റിലീസ് – 35 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ, ക്രൈം 9.2/10 ഗോഡ്ഫാദർ – ലോകസിനിമകളിലെ ഗ്യാങ്സ്റ്റർ സിനിമകളുടെ തമ്പുരാൻ! ഇങ്ങനെയാണ് ഈ കൾട്ട് ക്ലാസ്സിക് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മരിയോപുസ്സോയുടെ ഗോഡ്ഫാദർ എന്ന നോവലിനെ അതേപേരിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയായിരുന്നു 26 വയസ്സുള്ള ഫ്രാൻസിസ് ഫോർഡ് കപ്പോള. “അവന് ഞാൻ നിരസിക്കാനാകാത്ത ഒരു ഒഫർ നൽകും” എന്ന ഡയലോഗൊക്കെ ഇന്നോളമിറങ്ങിയ ആയിരം ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ പല […]
Pather Panchali / പഥേര്‍ പാഞ്ചലി (1955)
എം-സോണ്‍ റിലീസ് – 27 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ 8.4/10 വിഖ്യാത സംവിധായകന് സത്യജിത് റായുടെ ആദ്യ ചിത്രമാണ് പഥേര്‍ പാഞ്ചലി.അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഇതെന്ന് നിസംശയം പറയാം. രാജ്യാന്തര പ്രേക്ഷകരെ ഇന്ത്യന്‍ സിനിമയിലേക്ക് കൂടുതല്‍ അടുപ്പിച്ച ആദ്യ ചിത്രം തന്നെയാണ് പഥേര്‍ പാഞ്ചലി. ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചത്. അപു ത്രയത്തിലെ ആദ്യ ചിത്രം. ബംഗാളി ഗ്രാമജീവിതത്തെ […]
Three Monkeys / ത്രീ മങ്കീസ് (2008)
എംസോൺ റിലീസ് – 09 MSONE GOLD RELEASE ഭാഷ ടര്‍ക്കിഷ് സംവിധാനം Nuri Bilge Ceylan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 7.3/10 Nuri Bilge Ceylan സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ടർക്കിഷ് സിനിമയാണ് ത്രീ മങ്കീസ്. (തിന്മ കാണരുത്, കേൾക്കരുത്, മിണ്ടരുത്) അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച പണക്കാരനായ Servet രാത്രിയിൽ കാറോടിച്ചു വരുമ്പോൾ ഒരാളെ ഇടിക്കുന്നു. ഈ ആക്സിഡന്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അയാൾ തന്റെ ഡ്രൈവറോട് അപേക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് […]