എം-സോണ്‍ റിലീസ് – 749ക്ലാസ്സിക് ജൂണ്‍ 2018 – 3 ഭാഷ ഫ്രഞ്ച് സംവിധാനം Georges Franju പരിഭാഷ ശ്രീധർ ജോണർ Drama, Horror 7.7/10 ഷോൺ റെഡോന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ജോർജ് ഫ്രാൻജു സംവിധാനം ചെയ്ത ഫ്രഞ്ച് ഹൊറർ ചിത്രമാണ് ഐസ് വിതൗട് എ ഫേസ്. പാരീസിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന പ്ലാസ്റ്റിക് സർജൺ ആണ് ഡോക്ടർ ജൻസിയെർ. കാറപകടത്തിൽ പെട്ട് മുഖം നശിച്ചുപോയ തന്റെ മകൾക്കായി പുതിയ ഒരു മുഖം അന്വേഷിക്കുന്ന ഡോക്ടർ പരീക്ഷണങ്ങൾക്കായി […]
Lolita / ലോലിത (1962)
എം-സോണ്‍ റിലീസ് – 748 ക്ലാസ്സിക് ജൂണ്‍ 2018 – 2 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ വെള്ളെഴുത്ത് ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.6/10 വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരനായ സ്റ്റാൻലി കുബ്രിക്ക് സംവിധാനം ചെയ്ത ലോലിത റഷ്യൻ സാഹിത്യകാരനായ വ്ലാഡിമിർ നബക്കോഫിന്റെ കൃതിയെ ആധാരമാക്കി രചിച്ചിട്ടുള്ളതാണ്. ഏറെ വിവാദം സൃഷ്ടിച്ച ഈ ചിത്രം 1962 ലാണ് പുറത്തിറങ്ങിയത്. ഹംബർട്ട് എന്ന കോളേജ് അദ്ധ്യാപകന് ലോലിതയെന്ന കൗമാരക്കാരിയോട് തോന്നുന്ന ഭ്രാന്തമായ പ്രണയവും അടങ്ങാത്ത അഭിനിവേശവും […]
One Flew Over the Cuckoo’s Nest / വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് (1975)
എം-സോണ്‍ റിലീസ് – 747 ക്ലാസ്സിക് ജൂണ്‍ 2018 – 1 ഭാഷ ഇംഗ്ലീഷ് സംവിധാനം Milos Forman പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 8.7/10 താളവട്ടം മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന ചിത്രമാണ്. ആ സിനിമ ചെയ്യാൻ പ്രിയദർശന് പ്രചോദനമായത് മിലോസ് ഫോർമാന്റെ സംവിധാനത്തിൽ 1975ൽ പുറത്തിറങ്ങിയ വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് ആയിരുന്നു. ഓസ്കർ ചരിത്രത്തിൽ പ്രധാന അഞ്ചു പുരസ്കാരങ്ങളും സ്വന്തമാക്കിയ അപൂർവം സിനിമകളിൽ ഒന്നാണ് വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് […]
The Hidden Fortress / ദ ഹിഡൺ ഫോർട്രസ് (1958)
എം-സോണ്‍ റിലീസ് – 719 അകിര കുറൊസാവ മൂവി ഫെസ്റ്റ് – 4 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധർ ജോണർ Adventure, Drama 8.1/10 ടോഹോസ്കോപ്പ് എന്ന വലിയ സ്ക്രീനിൽ റിലീസ് ചെയ്ത ആദ്യ കുറസോവ ചിത്രമാണിത്. ഈ ഫോർമാറ്റാണ് ഇദ്ദേഹം അടുത്ത പത്ത് വർഷത്തേയ്ക്ക് ഉപയോഗിച്ചത്. ദിശ മനസ്സിലാക്കാൻ സാധിക്കുന്ന പെർസ്പെക്റ്റ എന്ന ശബ്ദസംവിധാനവുമായാണ് ഈ ചിത്രം ആദ്യം റിലീസ് ചെയ്തത്. ക്രൈറ്റീരിയൺ ഡിവിഡിയിൽ ഈ സംവിധാനം പുനരാവിഷ്കരിച്ചിട്ടുണ്ട്.1961-ൽ യോജിംബോ റിലീസ് ചെയ്യുന്നതുവരെ […]
Throne Of Blood / ത്രോൺ ഓഫ് ബ്ലഡ് (1957)
എം-സോണ്‍ റിലീസ് – 718 അകിര കുറൊസാവ മൂവി ഫെസ്റ്റ് – 3 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധര്‍ ജോണർ Drama, History 8.1/10 അകിര കുറൊസാവ സംവിധാനം ചെയ്ത ജാപ്പനീസ് ചലച്ചിത്രം ആണ് ‘ത്രോൺ ഓഫ് ബ്ലഡ്’ . ഷെയ്ക്സ്പിയറിന്റെ മക്ബത്തിനെ അവലംബിച്ച് 1957-ൽ നിർമിച്ചതാണ് ഇത്. ‘മക്ബത്ത്’ എന്ന പേരു മാത്രമല്ല കുറസോവ മാറ്റിയത്. നാടകത്തിന്റെ പദാനുപദ ചലച്ചിത്രഭാഷ്യത്തിനു പകരം നാടകത്തിന്റെ അന്തഃസത്തയെ സെല്ലുലോയ്ഡിൽ പുനരാവിഷ്കരിക്കുകയായിരുന്നു അദ്ദേഹം. കഥയുടെ അതിഭൗതികാന്തരീക്ഷം സൃഷ്ടിക്കാനായി […]
Sanjuro / സൻജുറോ (1962)
എം-സോണ്‍ റിലീസ് – 717 കുറൊസാവ മൂവി ഫെസ്റ്റ് – 2 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധര്‍ ജോണർ Action, Comedy, Crime 8.1/10 സൻജുറോ 1962-ൽ പുറത്തിറങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ജാപ്പനീസ് ചലച്ചിത്രമാണ്. അകിര കുറോസാവയാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. തോഷിറോ മിഫ്യൂണെ ആണ് നായകനായി അഭിനയിച്ചത്. കുറസോവയുടെ 1961 -ലെ ചലച്ചിത്രമായ യോജിംബോയുടെ രണ്ടാം ഭാഗമാണിത്. ഷുഗോറോ യാമമോട്ടോയുടെ നോവൽ ഹൈബി ഹൈയാന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ആദ്യം ഈ ചിത്രം. 1961-ലെ […]
Yojimbo / യോജിംബോ (1961)
എം-സോണ്‍ റിലീസ് – 716 അകിര കുറൊസാവ മൂവി ഫെസ്റ്റ് – 1 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധര്‍ ജോണർ Action, Drama, Thriller 8.2/10 അകിര കുറോസാവ സംവിധാനം ചെയ്ത് 1961-ൽ പുറത്തിറങ്ങിയ ചിത്രമാണ് യോജിംബോ . ഇതിൽ തോഷിറോ മിഫ്യൂണെ ഒരു യജമാനനില്ലാത്ത പോരാളിയായാണ് (റോണിൻ) അഭിനയിക്കുന്നത്. പരസ്പരം മത്സരിക്കുന്ന രണ്ട് കുറ്റവാളി നേതാക്കൾ ഒരു പട്ടണം നിയന്ത്രിക്കാനായി മത്സരിക്കുന്നതിനിടയിലേയ്ക്കാൺ ഇദ്ദേഹം വന്നുചേരുന്നത്. രണ്ട് നേതാക്കളും ഈ റോണിനെ തങ്ങളുടെ അംഗരക്ഷകനായി നിയോഗിക്കാൻ […]
Train Driver’s Diary / ട്രെയിൻ ഡ്രൈവേർസ് ഡയറി (2016)
എം-സോണ്‍ റിലീസ് – 707 ബെസ്റ്റ് ഓഫ് IFFK 17 ഭാഷ സെർബിയൻ സംവിധാനം Milos Radovic പരിഭാഷ ഷെറി ഗോവിന്ദൻ (തളിപ്പറമ്പ ഫിലിം സൊസൈറ്റി) ജോണർ Comedy, Drama 7.1/10 ലിജ ഒരു ട്രെയിൻ ഡ്രൈവറാണ്. അയാളുടെ അച്ഛനും മുത്തശ്ശനും ട്രെയിൻ ഡ്രൈവർമാരായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഇടയിൽ പല സന്ദർഭങ്ങളിലായി ഏകദേശം 20-30 പേരുടെ മരണത്തിന് ലിജ കാരണക്കാരനാവുന്നു. ഇതിൽ മിക്കതും ആത്മഹത്യയോ, മരിച്ചവരുടെ അശ്രദ്ധ മൂലമോ ഒക്കെ സംഭവിക്കുന്നതാണ്. എന്നാൽ അതിൽ ലിജയ്ക്ക് ഒട്ടും കുറ്റബോധമില്ല, […]