എം-സോണ്‍ റിലീസ് – 574 കൂബ്രിക്ക് ഫെസ്റ്റ്-1 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ അരുണ്‍ ജോര്‍ജ് ആന്റണി ജോണർ ഡ്രാമ, ഹൊറര്‍ 8.4/10 സ്റ്റാന്‍ലീ കുബ്രിക്കിന്റെ ഏറ്റവും പ്രസിദ്ധമായ ഹൊറര്‍ മൂവിയാണ് ‘ദി ഷൈനിംങ് (1980)’ . സ്റ്റീഫൻ കിംങിന്റെ ‘ദി ഷൈനിംങ്’ എന്ന പേരിലുള്ള നോവലാണ് കുബ്രിക് അതെ പേരില്‍ സിനിമയാക്കിയിരിക്കുന്നത്. അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലൊരിരിടത്ത് സ്ഥിതി ചെയ്യുന്ന ഓവര്‍ലുക്ക് ഹോട്ടല്‍ ഓഫ് സീസണായ നവംബര്‍ മുതല്‍ മേയ് മാസം വരെ അടച്ചിടാറുണ്ട്. […]
Carte Blanche / കാർട്ടെ ബ്ലാൻചെ (2015)
എം-സോണ്‍ റിലീസ് – 557 അദ്ധ്യാപകചലച്ചിത്രോൽസവം-5 ഭാഷ പോളിഷ് സംവിധാനം ജെസിക് ലുസിൻസ്കി പരിഭാഷ ബിജു കെ ചുഴലി ജോണർ ഡ്രാമ, റൊമാൻസ് 6.9/10 ജെസിക് ലുസിൻസ്കി സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ പോളിഷ് ചലച്ചിത്രമാണ് കാർട്ടെ ബ്ലാൻചെ.ചരിത്ര അദ്ധ്യാപകനും മദ്ധ്യ വയസ്കനുമായ കാസ്പറിന് കാഴ്ച നഷ്ടപ്പെടുന്ന രോഗത്തിന്റെ പിടിയിലാണ്. രോഗനിര്‍ണയം നടത്തിയ ഡോക്ടര്‍ പ്രതീക്ഷയ്ക്ക് ഒരുവകയുമില്ലെന്ന് അറീയിക്കുന്നതോടെ നിരാശനായ കാസ്പര്‍ നടത്ചുന്ന ആത്മഹത്യശ്രമം പരാജയപ്പെടുന്നു… കാഴ്ച നഷ്ടപ്പെടുന്ന കാര്യം സ്ക്കൂള് അധികാരികളോ വിദ്യാര്‍ത്ഥികളോ അറിഞ്ഞാല്‍ […]
Not One Less / നോട്ട് വൺ ലെസ് (1999)
എം-സോണ്‍ റിലീസ് – 555 അദ്ധ്യാപകചലച്ചിത്രോൽസവം-3 ഭാഷ മൻഡാരിൻ സംവിധാനം ഴാങ് യിമോ പരിഭാഷ കെ എം മോഹനൻ ജോണർ ഡ്രാമ 7.7/10 പ്രശസ്ത ചൈനീസ് സംവിധായകൻ ഴാങ് യിമോ സംവിധാനം ചെയ്ത ചിത്രമാണ് നോട്ട് വൺ ലെസ്. വായ് മിൻസി എന്ന പതിമൂന്നുകാരി കുഗ്രാമത്തിലെ പ്രൈമറി സ്ക്കൂളിൽ അദ്ധ്യാപികയായി എത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. അവിടെ പഠിപ്പിച്ചു കൊണ്ടിരുന്ന അദ്ധ്യാപകന് ഒരു മാസത്തെ ലീവിൽ നാട്ടിലേക്കു പോകുമ്പോൾ പകരക്കാരിയായി എത്തുന്നതാണ് വായ് എന്ന കുട്ടിഅദ്ധ്യാപിക. കുഗ്രാമത്തിലേക്ക് മറ്റ് […]
The Class / ദി ക്ലാസ് (2008)
എം-സോണ്‍ റിലീസ് – 554 അദ്ധ്യാപക ചലച്ചിത്രോൽസവം- 2 ഭാഷ ഫ്രഞ്ച് സംവിധാനം ലോറെന്റ് കാൻടെറ്റ് പരിഭാഷ മോഹനൻ കെ എം ജോണർ ഡ്രാമ 7.5/10 അധ്യാപകനും നോവലിസ്റ്റുമായ ഫ്രാൻസിസ് ബെഗാദിയോയുടെ രചനയെ ആസ്പദമാക്കി ലോറന്റ് കാന്ററ്റ് സംവിധാനം ചെയ്ത ഫ്രെഞ്ചു ചിത്രം ‘ദ ക്ലാസ്’ നമ്മൾ പരിചയിച്ച പള്ളിക്കൂട ചിത്രങ്ങളിൽ നിന്നും തലകീഴായി വയ്ക്കുന്നതാണ്. കുട്ടികൾ അധ്യാപകനെതിരെ പരാതി പറയുന്നതാണ് അതിലെ പ്രമേയം. ഹെഡിംഗ് സൌത്തിനു’ എന്ന ചിത്രത്തിന് ശേഷം ക്ലാസ് മുറിയിലെ അനുഭവങ്ങളെ ആസ്പദമാക്കി […]
To Sir, with Love / ടു സർ, വിത്ത് ലൗവ് (1967)
എം-സോണ്‍ റിലീസ് – 553 അദ്ധ്യാപക ചലച്ചിത്രോൽസവം-1 ഭാഷ ഇംഗ്ലീഷ് സംവിധാനം ജയിംസ് ക്ലാവൽ പരിഭാഷ നന്ദലാൽ ജോണർ ഡ്രാമ 7.7/10 ‘ടു സർ, വിത്ത് ലൗവ്’ (സാറിന് സ്നേഹപൂർവം). ഇ.ആർ. ബ്രെയ്ത്വെയ്റ്റിന്റെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി ജയിംസ് ക്ലാവൽ നിർമിച്ച ഈ ചലച്ചിത്രം പല രീതിയിലും മറ്റു ഹോളിവുഡ് ചിത്രങ്ങളിൽനിന്ന് ഏറെ വിഭിന്നമാണ്. ജയിംസ് ക്ലാവൽതന്നെ തിരക്കഥയെഴുതി സംവിധാനംചെയ്ത ഈ ചിത്രത്തിൽ കറുത്ത വർഗക്കരനായ സിഡ്നി പോയിറ്റിയറാണു നിറഞ്ഞുനിൽക്കുന്നത്. താക്കറെ എന്ന പേരിലുള്ള ഒരു […]
Groundhog Day / ഗ്രൗണ്ട്ഹോഗ് ഡേ (1993)
എംസോൺ റിലീസ് – 527 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Harold Ramis പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.0/10 ടൈംലൂപ്പ് സിനിമകളുടെ പാഠപുസ്തകം എന്ന് വിശേഷിപ്പിക്കാവുന്ന, റിലീസ് ചെയ്ത നാള് മുതല്‍ പ്രേക്ഷകരെ ഒട്ടേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തൊരു ചലച്ചിത്രമാണ് 1993-ല്‍ ബില്‍ മറേ നായകനായി അഭിനയിച്ച് ഹരോള്‍ഡ് റേമിസ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹോളിവുഡ് ഫാന്റസി കോമഡി സിനിമയായ ഗ്രൗണ്ട്ഹോഗ് ഡേ. ചിത്രത്തിന് 1994-ലെ മികച്ച […]
Eternity and a Day / ഏറ്റെര്‍നിറ്റി ആന്‍ഡ് എ ഡേ (1998)
എം-സോണ്‍ റിലീസ് – 446 ഭാഷ ഗ്രീക്ക് സംവിധാനം Theodoros Angelopoulos പരിഭാഷ ഉമ്മർ ടി. കെ ജോണർ ഡ്രാമ 7.9/10 ദൃശ്യത്തിനും ശബ്ദപഥത്തിനും തുല്യപ്രാധാന്യം നല്കിയ ചലച്ചിത്രകാരനായിരുന്നു അന്തരിച്ച ഗ്രീക്ക് ചലച്ചിത്രകാരന് തിയോ ആഞ്ജലോ പൌലോ, ഹോളിവുഡില്‍ നിന്നും വ്യത്യസ്തമായി സുദീര്‍ഘമായ ഷോട്ടുകളും രാഷ്ട്രീയാവബോധവും അദ്ദേഹത്തെ ഉത്തരാധുനിക ചലച്ചിത്രകാരനാക്കി/ അദ്ദേഹം ഭൂത-ഭാവി-വര്‍ത്തമാനങ്ങളെ ഒരേ ഷോട്ടില്‍ ദൃശ്യവത്ക്കരിച്ച സംവിധായകനായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമയും ഗ്രീക്ക് ചരിത്രത്തിന്റെ ഓരോ ഏടുകളായിരുന്നുവെന്ന് പറയാം. ഇതിഹാസ കഥാപാത്രങ്ങള്‍ അലയുന്ന ഗ്രീസില്‍ നിന്നും […]
Cries and Whispers / ക്രൈസ് ആന്റ് വിസ്പേഴ്സ് (1972)
എം-സോണ്‍ റിലീസ് – 445 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ ഔവർ കരോളിൻ ജോണർ ഡ്രാമ 8.1/10 പ്രശസ്ത സ്വീഡിഷ് ചലച്ചിത്രകാരന് ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1972 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ആണ് ക്രൈസ് ആന്റ് വിസ്പേർസ് . മൂന്ന് സഹോദരിമാർ തമ്മിലുള്ള തകർന്ന ബന്ധത്തിന്റെ കഥ പറയുന്നു ഈ സിനിമ.വളരെ പഴക്കം ചെന്ന ഒരു വലിയ പ്രഭുഗ്യഹത്തിലാണ് കഥ നടക്കുന്നത്. പലപ്പോഴും അപരിചിതവും തിരിച്ചറിയപ്പെടാത്തതുമായ മന്ത്രിക്കലുകളും മരിക്കുന്ന ഒരു സ്ത്രീയുടെ വേദന […]