എം-സോണ്‍ റിലീസ് – 1244 ഭാഷ സ്പാനിഷ് സംവിധാനം Raúl Arévalo പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ,ത്രില്ലർ Info 3E0E2F06528DED759106078DFB79162718DC7AC8 6.8/10 ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെതന്നെ ഇത് ഒരു പാവം മനുഷ്യന്റെ പകയുടെയും പ്രതികാരത്തിന്റെയും കഥയാണ്. സാധാരണ ക്രൈം തില്ലറുകളിൽനിന്ന് വ്യത്യസ്തമായി മനഃശാസ്ത്രപരമായി മനുഷ്യരെ സമീപിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പ്രമുഖ സ്പാനിഷ് നടൻ റൗൾ അരെവാലേയുടെ ആദ്യ സംവിധാന സംരംഭമാണ് ദ ഫ്യൂറി ഓഫ് എ പേഷ്യന്റ് മാൻ. നാടകീയമായ രംഗങ്ങളോ സംഭാഷണങ്ങളോ […]
I Want You / ഐ വാണ്ട് യു (2012)
എം-സോണ്‍ റിലീസ് – 1242 ഭാഷ സ്പാനിഷ് സംവിധാനം Fernando González Molina പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഡ്രാമ,റൊമാൻസ് 6.9/10 ‘ത്രീ മീറ്റേര്‍സ് എബവ് ദി സ്കൈ എന്ന സ്പാനിഷ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഐ വാണ്ട് യു’. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ എച്ചിന്റെ ജീവിതത്തിലേക്ക് ജിന്‍ എന്ന പെണ്‍കുട്ടി കടന്നു വരുന്നു. എന്നാല്‍ ഏച്ചുമായി അകന്ന ബാബിക്ക് മറ്റൊരു ആണ്‍സുഹൃത്തിനെ കണ്ടെത്താന്‍ ആയിട്ടില്ല. യാദൃശ്ചികമായി കാറ്റിനയെ കണ്ടുമുട്ടുന്ന ബാബി എച്ച് തിരിച്ചെത്തിയ കാര്യം […]
Three Steps Above Heaven / ത്രീ സ്റ്റെപ്സ് എബവ് ഹെവൻ (2010)
എം-സോണ്‍ റിലീസ് – 1241 ഭാഷ സ്പാനിഷ് സംവിധാനം Fernando González Molina പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ആക്ഷൻ,ഡ്രാമ,റൊമാൻസ് Info 265F9B84ABCF1A40FFC024413CD7EEB22846BC2B 7/10 Synopsis here.രണ്ട് വ്യത്യസ്തലോകങ്ങളില്‍ ജീവിക്കുന്ന രണ്ടു പേരുടെ കഥ. സംഭവിക്കാന്‍ ഇടയില്ലാത്ത, തങ്ങളുടെ ആദ്യപ്രണയത്തെ കണ്ടെത്താനുള്ള വിഭ്രാത്മകത നിറഞ്ഞ അനുഭവങ്ങളിലേക്ക് വലിച്ചിഴക്കുന്ന അവിശ്വസനീയമായ ഒരു പ്രണയകഥയാണ് ‘ആകാശത്തിന് മൂന്നു മീറ്റര്‍ ഉയരത്തില്‍’ ആഖ്യാനം ചെയ്യുന്നത്. അപ്പര്‍-മിഡില്‍ ക്ലാസ്സുകാരിയും വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയും ഒന്നിനെയും കൂസാത്തവനും, പലപ്പോഴും […]
The Skin I Live In / ദ സ്കിൻ ഐ ലിവ് ഇൻ (2011)
എം-സോണ്‍ റിലീസ് – 1240 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ,ഹൊറർ,ത്രില്ലർ Info A1239E94195000161CF571B2EC50A29FA1D988A2 7.6/10 പ്രശസ്ത പ്ലാസ്റ്റിക് സർജൻ ഡോ. റോബർട്ട് ലെഡ്ഗാർഡ് ഒരു പരീക്ഷണത്തിലാണ്. പൊള്ളലേൽക്കാത്ത ചർമ്മം നിർമിക്കുക. അതിന് ശാസ്ത്രലോകം അനുവദിക്കാത്ത വഴികളിലൂടെയും അദ്ദേഹം സഞ്ചരിക്കുന്നു. വീട്ടിൽ തടങ്കലിലാക്കിയ വേര എന്ന യുവതിക്ക് മേൽ അദ്ദേഹം വർഷങ്ങളായി ഈ പരീക്ഷണങ്ങൾ നടത്തുകയാണ്. പുറമെ കാണുന്നതുനപ്പുറം രഹസ്യങ്ങളുടെ കലവറയാണ് റോബർട്ടിന്റെ ഈ മാളിക. ഡോക്ടറുടെ രഹസ്യങ്ങളുടെ ചുരുളഴിയുമോ..? […]
The Orphanage / ദി ഓർഫണേജ് (2007)
എം-സോണ്‍ റിലീസ് – 1239 ഭാഷ സ്പാനിഷ് സംവിധാനം J.A. Bayona പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി Info 8DD17D2768E14F4FABC82C56A61909EEF9F4AB1A 7.4/10 സ്പാനിഷ് ഫിലിം മേക്കറായ J.A ബയോണയുടെ ഹൊറർ കാറ്റഗറിയിൽ പെടുത്താവുന്ന സിനിമയാണ് ദി ഓർഫനേജ്. കേന്ദ്രകഥാപാത്രമായ ലോറയും കുറച്ച് കുട്ടികളുമടങ്ങുന്ന ഒരു അനാഥാലയം. അവിടെ നിന്ന് ലോറയെ ഒരു കുടുംബം ദത്തെടുക്കുന്നു. വർഷങ്ങൾക്ക് ശേഷം ലോറ ഭർത്താവിനും മകനുമൊപ്പം വന്ന് ഇതേ അനാഥാലയം സ്വന്തമാക്കുന്നു. എന്നാൽ പിന്നീടങ്ങോട്ടുള്ള അവരുടെ ജീവിതത്തിൽ […]
Orbiter 9 / ഓർബിറ്റർ 9 (2017)
എം-സോണ്‍ റിലീസ് – 1238 ഭാഷ സ്പാനിഷ് സംവിധാനം Hatem Khraiche പരിഭാഷ വിഷ്ണു സി. ചിറയിൽ ജോണർ ഡ്രാമ,റൊമാൻസ്,സയൻസ് ഫിക്ഷൻ Info 14C935ED35CC2B42CFC658B59325BF1CCA064AF0 5.9/10 ഭൂമിയിലെ ആവാസവ്യവസ്ഥ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറച്ചധികം ശാസ്ത്രജ്ഞൻമാരെല്ലാം ചേർന്ന് ഒരു പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പുതിയതായി കണ്ടെത്തിയ ഗ്രഹത്തിലേക്കുള്ള യാത്ര യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും മറ്റും നടന്ന് കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി ഒരു പ്രത്യേക പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഹെലേന എന്ന പെൺകുട്ടിയും പരീക്ഷണസംഘത്തിലെ അലക്സ് എന്ന എഞ്ചിനീയറും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. […]
At the End of the Tunnel / അറ്റ് ദി എൻഡ് ഓഫ് ദി ടണൽ (2016)
എം-സോണ്‍ റിലീസ് – 1237 ഭാഷ സ്പാനിഷ് സംവിധാനം Rodrigo Grande പരിഭാഷ പ്രവീൺ അടൂർ ജോണർ ക്രൈം,ത്രില്ലർ Info 8293AB2AA03F8E4B4332D84675187CAA721B4D4F 7.1/10 ഒരു കാറപകടത്തിൽ കംബ്യൂട്ടർ എഞ്ചിനീയറായ ജാക്വിന്‍ തന്റെ ജീവിതം തന്നെയായിരുന്നു. എല്ലാമെല്ലാമായ ഭാര്യയും കൊഞ്ചിച്ച് കൊതി തീരും മുൻപെ പൊന്നോമനയായ മകളും അദ്ദേഹത്തെ വിട്ടുപോയി. അരക്ക് താഴേക്ക് തളർന്ന് പോയ ജാക്വിന്റെ കൈയ്യിൽ ആകെയിനി ബാങ്കുകാരയച്ച ജപ്തിനോട്ടീസ് മാത്രമേ ഉള്ളൂ. ആ വലിയ വീടിന്റെ ബേസ്മെന്റിൽ തന്റേതായ ലോകത്ത് ജീവിക്കുന്ന ജാക്വിൻ അസ്വാഭാവികമായി […]
Boy Missing / ബോയ് മിസ്സിംഗ് (2016)
എം-സോണ്‍ റിലീസ് – 1236 ഭാഷ സ്പാനിഷ് സംവിധാനം Mar Targarona പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ക്രൈം,ത്രില്ലർ Info 363C9271F113933DBE45C44DBA6D5DD26CD04B9A 6.4/10 വിക്ടര്‍ എന്ന ബാലനെ കാനനപാതയിലൂടെ അലഞ്ഞു തിരിയുന്ന നിലയില്‍ കണ്ടെത്തുന്നു. അവന്റെ അമ്മ, പ്രശസ്ത അഭിഭാഷകയായ പട്രീഷ്യ സംഭവമറിഞ്ഞ് ആശുപത്രിയില്‍ പാഞ്ഞെത്തുന്നു. വിക്ടര്‍ ജന്മനാ ബധിരനാണെന്നും അപരിചിതരോട് ആംഗ്യഭാഷയില്‍ മാത്രമേ സംസാരിക്കാറുള്ളൂ എന്നും, അതുകൊണ്ടാണ് പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്നതെന്നും പട്രീഷ്യ വിശദീകരിക്കുന്നു. സ്കൂളില്‍ എത്തിയയുടന്‍ ഒരാള്‍ തന്നെ തട്ടിക്കൊണ്ട് പോയെന്നും […]