എംസോൺ റിലീസ് – 3135 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Sony Pictures Television & PlayStation Productions പരിഭാഷ സാമിർ, ഗിരി പി. എസ്. & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 9.1/10 2013-ല്‍ ആരംഭിച്ച ആക്ഷന്‍ അഡ്വഞ്ചര്‍ സോമ്പി അപ്പോകലിപ്റ്റിക് വിഭാഗത്തില്‍ വരുന്ന ദ ലാസ്റ്റ് ഓഫ് അസ് എന്ന പ്രശംസ പിടിച്ചുപറ്റിയ വീഡിയോ ഗെയിമിന്റെ ലൈവ് ആക്ഷന്‍ അഡാപ്റ്റേഷനാണ് 2023-ല്‍ HBO-യിലൂടെ പുറത്തിറങ്ങിയ ദ ലാസ്റ്റ് ഓഫ് അസ്. HBO-യുടെ ആദ്യത്തെ വീഡിയോ […]
Demon Slayer Season 2 / ഡീമൺ സ്ലേയർ സീസൺ 2 (2021)
എംസോൺ റിലീസ് – 3125 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.7/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]
The Guardians of the Galaxy Holiday Special / ദ ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി ഹോളിഡേ സ്പെഷ്യൽ (2022)
എംസോൺ റിലീസ് – 3115 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gunn പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.2/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ൽ നിന്നും പുറത്തിറങ്ങിയ ഒരു ടീവി സ്പെഷ്യലാണ് ദ ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി ഹോളിഡേ സ്പെഷ്യൽ. ഗാമോറയെ നഷ്ടപ്പെട്ട വിഷമത്തിലിരിക്കുന്ന പീറ്റർ ക്വില്ലിനെ സന്തോഷിപ്പിക്കാനും, പീറ്ററിന് കുട്ടിക്കാലത്ത് ആഘോഷിക്കാൻ പറ്റാതെപോയ ക്രിസ്മസ് നടത്തിക്കൊടുക്കാനും വേണ്ടി, മാന്റിസും, ഡ്രാക്സും കൂടി ഭൂമിയിലേക്ക് പോയി പീറ്ററിന്റെ ഫേവറിറ്റ് ഹീറോയായ […]
Kantara / കാന്താര (2022)
എംസോൺ റിലീസ് – 3114 ഭാഷ കന്നഡ സംവിധാനം Rishab Shetty പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.9/10 ഹോംബാലെ ഫിലിംസിന്റെ നിര്‍മ്മാണത്തില്‍ ഋഷഭ് ഷെട്ടി എഴുതി, സംവിധാനം ചെയ്ത്, പ്രധാന വേഷത്തിലെത്തിയ കന്നഡ ചിത്രമാണ് ‘കാന്താരാ – എ ലെജന്‍ഡ്.” ചവിട്ടി നില്ക്കുന്ന മണ്ണ് കാക്കാന്‍ ശ്രമിക്കുന്ന നിസ്സഹായരായ മനുഷ്യരുടെ കഥകള്‍ ലോകസിനിമയുടെ തന്നെ ഇഷ്ട വിഷയമാണ്.1990 കാലഘട്ടത്തില്‍ ദക്ഷിണ കർണാടകയിലെ കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തില്‍ നിലനില്‍ക്കുന്നൊരു മിത്തും ആചാരങ്ങളും […]
Enola Holmes 2 / എനോള ഹോംസ് 2 (2022)
എംസോൺ റിലീസ് – 3108 ഭാഷ ഇംഗ്ലീഷ് സംവിധാനം Harry Bradbeer പരിഭാഷ സാമിർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ക്രൈം 6.8/10 2020-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ എനോള ഹോംസ് എന്ന ചിത്രത്തിന്റെ സീക്വലാണ് എനോള ഹോംസ് 2 എന്ന ചിത്രം. ട്വീക്സ്ബറി കേസ് സോൾവ് ചെയ്ത ശേഷം എനോള സ്വന്തമായി ഒരു ഡിറ്റക്റ്റിവ് ഏജൻസി സ്റ്റാർട്ട് ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങൾ ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ മോഡിൽ കാണിക്കുകയാണ് ചിത്രം. ആദ്യഭാഗത്തിലെപ്പോലെത്തന്നെ ഫോർത്ത് വാൾ ബ്രേക്കിങ് എല്ലാം […]
The Man from U.N.C.L.E. / ദി മാൻ ഫ്രം U.N.C.L.E. (2015)
എംസോൺ റിലീസ് – 3107 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.2/10 അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലം. നെപ്പോളിയൻ സോളോ എന്നൊരു അതിസമർത്ഥനായൊരു സി.ഐ.എ ചാരൻ, ഒരു കെ.ജി.ബി ചാരനുമായി കൊമ്പുകോർത്ത് ഗാബി എന്നൊരു പെൺകുട്ടിയെ ബെർലിൻ മതിലിനപ്പുറത്തേക്ക് കടത്തുന്നു. ഇഞ്ചോടിഞ്ച് നടന്ന ആ പോരാട്ടത്തിലറിയാനുണ്ട്, ഇല്യാ കുര്യാക്കിൻ എന്ന കെ.ജി.ബി ചാരന്റെ മികവ്. എങ്കിലും ഈ കഥ […]
Demon Slayer the Movie: Mugen Train / ഡീമണ്‍ സ്ലേയര്‍ ദ മൂവി: മൂഗെന് ട്രെയിന്‍ (2020)
എംസോൺ റിലീസ് – 3100 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.2/10 2020-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ആനിമേറ്റഡ് ചലച്ചിത്രമാണ് “ഡീമണ്‍ സ്ലേയര്‍: കിമെറ്റ്സു നോ യായ്ബ – ദ മൂവി: മൂഗെന് ട്രെയിന്‍”. കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച ആനിമേ സീരീസായ ഡീമൺ സ്ലേയറിന്റെ സീസണ് 1 തീരുന്നയിടത്ത് നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. രക്ഷസ്സ് വേട്ടസംഘത്തിന്റെ കേന്ദ്രത്തില്‍ […]
Chainsaw Man / ചെയിന്‍സോ മാന്‍ (2022)
എംസോൺ റിലീസ് – 3098 ഭാഷ ജാപ്പനീസ് സംവിധാനം Ryu Nakayama പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.8/10 ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ല്‍ പുറത്തിറങ്ങിയ മാപ്പ അനിമേഷന്‍ ആനിമേ സീരീസാണ് “ചെയിന്‍സോ മാന്‍.” ഡെവിളുകള്‍(ചെകുത്താന്മാര്/പിശാച്ചുക്കള്) നിവസിക്കുന്ന ഒരു ആധുനിക ജപ്പാനിലാണ് ചെയിന്‍സോ മാന്‍ സീരീസിന്റെ കഥ നടക്കുന്നത്. ജാപ്പനീസ് മാഫിയയായ യാകുസക്ക്, തന്റെ മരിച്ചു പോയ അപ്പന് കൊടുക്കാനുള്ള കടം വീട്ടാനായി, ദരിദ്രനായ ഡെന്‍ജി എന്ന […]