എംസോൺ റിലീസ് – 2894 ഭാഷ ഇംഗ്ലീഷ് സംവിധാനം Gil Kenan പരിഭാഷ അരുൺ ബി. എസ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ഫാമിലി 6.7/10 ക്രിസ്മസ് എന്നുകേട്ടാൽ പലര്‍ക്കും ഓർമ്മവരുന്നത് സാന്താക്ലോസ് എന്ന ക്രിസ്മസ് അപ്പൂപ്പനെയാണ്. ഫിൻലാൻഡിലെ ഒരു കാട്ടിൽ ജീവിച്ചിരുന്ന നിക്കോളാസ് എന്ന സാദാ ബാലകൻ തന്റെ സാഹസങ്ങളിലൂടെയും പുണ്യപ്രവൃത്തികളിലൂടെയും എങ്ങനെ ലോകമെമ്പാടും പ്രിയങ്കരനായ ക്രിസ്മസ് പപ്പയായി മാറിയെന്നുള്ള കഥയാണ് 2021 നവംബറിൽ പുറത്തിറങ്ങിയ എ ബോയ് കോൾഡ് ക്രിസ്മസ് (A Boy Called Christmas) […]
A View to a Kill / എ വ്യൂ റ്റു എ കിൽ (1985)
എംസോൺ റിലീസ് – 2890 ഭാഷ ഇംഗ്ലീഷ് സംവിധാനം John Glen പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.3/10 1985-ൽ ഇറങ്ങിയ ജയിംസ് ബോണ്ട് ചിത്രമാണ് എ വ്യൂ റ്റു എ കിൽ. ഏറ്റവും കൂടുതൽ തവണ ജെയിംസ് ബോണ്ടായി അഭിനയിച്ച റോജർ മൂർ, അവസാനമായി അഭിനയിച്ച ബോണ്ട് ചിത്രം കൂടെയാണ് ഇത്. സീക്രട്ട് ഏജന്റ് ആയ ഒരു സഹപ്രവർത്തകന്റെ മൃതദേഹത്തിൽ നിന്ന് കിട്ടിയ ഒരു ചിപ്പിനെ പിന്തുടർന്നുണ്ടാകുന്ന അന്വേഷണത്തിൽ, മൈക്രോ ചിപ്പ് […]
Shazam! / ഷസാം! (2019)
എംസോൺ റിലീസ് –2884 ഭാഷ ഇംഗ്ലീഷ് സംവിധാനം David F. Sandberg പരിഭാഷ ജെറിൻ ചാക്കോ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി, ഫാന്റസി 7.0/10 DCEUയിലെ ഏഴാമത്തെ ചിത്രമാണ് “ഷസാം!“. ബില്ലി ബാറ്റ്സൺ എന്ന കുട്ടിക്ക് ഒരു മാന്ത്രികന്റെ ശക്തി ലഭിക്കുന്നതും, അവൻ തന്റെ കുടുംബത്തെ കണ്ടെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലൈറ്റ്സ് ഔട്ട് എന്ന ചിത്രത്തിലൂടെ ഖ്യാതി നേടിയ ഡേവിഡ് എഫ് സാൻഡ്ബർഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സാക്കറി ലീവൈ, ജാക് ഡിലൻ ഗ്രേസർ, മാർക് […]
Demon Slayer Season 1 / ഡീമൺ സ്ലേയർ സീസൺ 1 (2019)
എംസോൺ റിലീസ് – 2880 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.7/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]
Quantum of Solace / ക്വാണ്ടം ഓഫ് സൊളാസ് (2008)
എംസോൺ റിലീസ് – 2877 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Forster പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.6/10 ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിരണ്ടാമത്തെയും, ഡാനിയേൽ ക്രേഗ് ബോണ്ട് സീരീസിലെ രണ്ടാമത്തെ ചിത്രവുമാണ് ജെയിംസ് ബോണ്ട്: ക്വാണ്ടം ഓഫ് സൊളാസ്. മുൻ ബോണ്ട് ചിത്രമായ കസീനോ റൊയാലിന്റെ തുടർച്ചയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കാമുകിയായ വെസ്പറിന്റെ മരണത്തിന് പ്രതികാരം ചെയ്യാനായി പുറപ്പെടുന്ന ബോണ്ടിന്റേയും, തന്റെ മാതാപിതാക്കളെ കൊല ചെയ്തവനോടുള്ള പ്രതികാരം മാത്രം ലക്ഷ്യമാക്കി […]
For Your Eyes Only / ഫോർ യുവർ ഐസ് ഒൺലി (1981)
എംസോൺ റിലീസ് – 2871 ഭാഷ ഇംഗ്ലീഷ് സംവിധാനം John Glen പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.7/10 ജയിംസ് ബോണ്ട് പരമ്പരയിലെ പന്ത്രണ്ടാമത് സിനിമയാണ് ഫോർ യുവർ ഐസ് ഒൺലി. റോജർ മൂർ ബോണ്ട് ആയി എത്തിയ അഞ്ചാമത് ചിത്രം. ഗ്രീസ്, ഇറ്റലി, ഇംഗ്ലണ്ട്, ബഹാമസ് എന്നിവിടങ്ങളിൽ ഷൂട്ട് ചെയ്ത ചിത്രം, മികച്ച ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. കാർ ചേസിങ്ങും സാഹസികതയുമെല്ലാം ഉൾക്കൊള്ളിച്ച് പതിവ് ബോണ്ട് ചേരുവകളെല്ലാം ചിത്രത്തിലുണ്ട്.അന്തർവാഹിനികളിലെ മിസൈലുകളെ […]
Venom: Let There Be Carnage / വെനം: ലെറ്റ് ദെയർ ബീ കാർണേജ് (2021)
എംസോൺ റിലീസ് – 2867 ഭാഷ ഇംഗ്ലീഷ് സംവിധാനം Andy Serkis പരിഭാഷ മാജിത് നാസർ & കൃഷ്ണപ്രസാദ് പി. ഡി. ജോണർ ആക്ഷന്‍, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.1/10 വെനം ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ജയിലിൽ സന്ദർശകരെ കാണാൻ വിസമ്മതിച്ചിരുന്ന ക്ലീറ്റസ് ക്യാസഡി എന്ന സീരിയൽ കില്ലർ, എഡി ബ്രോക്കിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഒരു എക്സ്ക്ലൂസിവിനായി കാത്തിരിക്കുന്ന എഡി, വെനത്തിനോടൊപ്പം ആ കൂടിക്കാഴ്ചയ്ക്കായി തയ്യാറാകുന്നു. എന്നാൽ ആ സന്ദർശനം ഇവരുടെ ജീവിതത്തെ […]
The Wheel of Time Season 1 / ദ വീൽ ഓഫ് ടൈം സീസൺ 1 (2021)
എംസോൺ റിലീസ് – 2863 ഭാഷ ഇംഗ്ലീഷ് നിർമാണം Sony Pictures Television പരിഭാഷ വിഷ്ണു പ്രസാദ്, സാമിർ,അജിത് രാജ് & ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.5/10 റോബർട്ട് ജോർദന്റെ “ദ വീൽ ഓഫ് ടൈം” എന്ന നോവൽ സീരിസിനെ ആധാരമാക്കി അതേ പേരിൽ തന്നെ ആമസോണിലൂടെ പുറത്ത് വന്ന സീരീസാണ് “ദ വീൽ ഓഫ് ടൈം” എപ്പിക് ഫാന്റസി സീരീസ് നോവലുകളുടെ ചരിത്രത്തിലെ നാഴിക കല്ലെന്ന് വിശേഷിപ്പിക്കുന്ന ഒരു നോവൽ […]