എം-സോണ്‍ റിലീസ് – 1510 ഭാഷ അറബിക് സംവിധാനം A.B. Shawky പരിഭാഷ നിഷാദ് ജെ എൻ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.2/10 യോമദൈൻ എന്ന അറബിക്ക് വാക്കിന്റെ അർത്ഥം ന്യായവിധി ദിനം എന്നാണ്. സാംക്രമിക രോഗംമൂലം സമൂഹത്തിൽ നിന്നും ബഹിഷ്കൃതരായ മനുഷ്യരുടെ ആത്മനൊമ്പരങ്ങളുടെ ചലച്ചിത്ര ആവിഷ്കരങ്ങൾ മുമ്പും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിട്ടുണ്ട്. 2018ലെ കാൻ മേളയിൽ ഫ്രൻകൊസ് ഷാലൈ അവാർഡും പാം ഡി ഓർ നോമിനേഷനും ലഭിച്ച ഈ ചിത്രം പറയുന്നതും പാർശ്വവൽക്കരിക്കപ്പെട്ട […]
Bekas / ബേക്കാസ് (2012)
എം-സോണ്‍ റിലീസ് – 1509 ഭാഷ കുർദിഷ് സംവിധാനം Karzan Kader പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ അഡ്വെഞ്ചർ, ഡ്രാമ 7.5/10 സദ്ധാം ഹുസൈന്റെ ഇറാഖിലെ ഭീകരഭരണ കാലഘട്ടം. അവിടെയാണ് സഹോദരങ്ങളായ സനായും ദനായും തങ്ങളുടെ ബാല്യം കഴിച്ചുകൂട്ടിയിരുന്നത്. അനാഥരായിരുന്ന അവർ അന്നന്നത്തെ ഭക്ഷണത്തിനായി ജോലി ചെയ്ത് പണം കണ്ടെത്തിയിരുന്നു. അവിടേക്കാണ് ‘സൂപ്പർമാൻ’ പ്രദർശനത്തിനെത്തുന്നത്.. ഏറെ ഇഷ്ടപ്പെട്ടിരുന്ന തങ്ങളുടെ സൂപ്പർ ഹീറോയെ ഒരു നോക്ക് കാണാൻ ഏവരെയും പോലെ അവരും ആഗ്രഹിച്ചിരുന്നു. എന്നാൽ അതവർക്ക് സാധിക്കാതെ പോവുന്നു. […]
Now You See Me 2 / നൗ യു സീ മി 2 (2016)
എം-സോണ്‍ റിലീസ് – 1506 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon M. Chu പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 6.5/10 ഏതാനും വർഷങ്ങളായി ഒളിവിൽ ആയിരുന്ന ഹോഴ്സ്മെൻ, ജനങ്ങളുടെ സ്വകാര്യത വിറ്റ് കാശാക്കുന്ന ഓക്റ്റ എന്ന കമ്പനിയെ തുറന്ന് കാട്ടികൊണ്ട് ഒരു വൻ തിരിച്ച് വരവ് പ്ലാൻ ചെയ്യുന്നു. ആ വേദിയിൽ വെച്ച് ഒരു അജ്ഞാതൻ ആ ഷോയുടെ നിയന്ത്രണം ഏറ്റെടുത്ത് ജാക്ക് വൈൽഡറിന്റെ മരണം വ്യാജമായിരുന്നു എന്നും അഞ്ചാമത്തെ ഹോഴ്സ്മാൻ […]
The Warrior’s Way / ദി വാരിയേഴ്സ് വേ (2010)
എം-സോണ്‍ റിലീസ് – 1495 ഭാഷ ഇംഗ്ലീഷ് സംവിധാനം Sngmoo Lee പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, ഫാന്റസി, വെസ്റ്റേൺ 6.3/10 കൂട്ടത്തിലെ അവസാനയാളും മരിക്കുന്നതുവരെ പരസ്പരം പോരടിക്കുമെന്ന് പ്രതിജ്ഞ ചെയ്ത രണ്ട് ഗോത്രങ്ങളിലൊന്നിലെ യോദ്ധാവാണ് യാങ്. തന്റെ ശത്രുഗോത്രത്തിലെ അവസാന മനുഷ്യൻ ഒരു വയസ്സ് തികയാത്ത പെൺകുഞ്ഞാണെന്ന് അയാൾ കണ്ടെത്തി. ശത്രുവായ ആ കുഞ്ഞുരാജകുമാരിയുടെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടപ്പോൾ അയാൾ തന്റെ ലക്ഷ്യമെല്ലാം മറന്നുപോയി. ആ കുഞ്ഞിന്റെ ജീവൻ എടുക്കാതിരുന്നപ്പോൾ യാങ് സ്വന്തം […]
Frozen II / ഫ്രോസൺ II (2019)
എം-സോണ്‍ റിലീസ് – 1494 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Buck, Jennifer Lee പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 7/10 എൽസയുടെ ഭരണത്തിൽ സന്തോഷത്തോടെ എല്ലാവരും കഴിയുന്ന ഏറെൻഡെൽ. ആ സന്തോഷത്തിനിടയിലും വിചിത്രമായ ഒരു വിളി എൽസയെ അലട്ടുന്നു. താൻ മൂലം വീണ്ടും മറ്റുള്ളവർക്ക് ആപത്തുണ്ടാകുന്ന ചിന്ത എൽസയുടെ ഉറക്കം കെടുത്തുന്നു. അതിനിടയിൽ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിദുരന്തവും താൻ മാത്രം കേൾക്കുന്ന ആ വിളികളും ഒരിടത്തു നിന്നു തന്നെ ആവാമെന്നുള്ള നിഗമനത്തിൽ അച്ഛൻ ചെറുപ്പത്തിൽ […]
Alice / ആലീസ് (1988)
എം-സോണ്‍ റിലീസ് – 1490 MSONE GOLD RELEASE ഭാഷ ചെക്ക് സംവിധാനം Jan Svankmajer പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ അനിമേഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.5/10 ലൂയിസ് കരോളിന്റെ ‘ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്’ എന്ന കൃതിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെക്കോസ്ലോവാക്യന്‍ സംവിധായകനായ Jan Švankmajer ഒരുക്കിയ Surreal Fantasy ചിത്രമാണ് ആലീസ്, അഥവാ ‘ആലീസിന്റെയോരോ കാര്യങ്ങള്‍”. കഥാപരമായി മൂലകൃതിയില്‍നിന്ന് അധികമൊന്നും വ്യതിചലിക്കുന്നില്ലെങ്കിലും നൂതനവും വിചിത്രവുമായ ആഖ്യാനശൈലിയാല്‍ മൂലകൃതിയെ ആസ്പദമാക്കി ഒരുക്കിയ മറ്റു സിനിമകളില്‍നിന്ന് ഏറെ […]
Casino Royale / കസീനോ റൊയാൽ (2006)
എം-സോണ്‍ റിലീസ് – 1485 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Campbell പരിഭാഷ രാഹുല്‍ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 8.0/10 ജെയിംസ് ബോണ്ട് പരമ്പരയിലെ 21-ാമത് ചിത്രമാണ് 2006-ൽ പുറത്തിറങ്ങിയ കസീനോ റൊയാൽ. ഡാനിയൽ ക്രെയിഗ് ആദ്യമായി ജെയിംസ് ബോണ്ടായി എത്തിയതും ഈ ചിത്രത്തിലാണ്. ജെയിംസ് ബോണ്ടിന്റെ കരിയറിന്റെ തുടക്കത്തിലാണ് കഥ നടക്കുന്നത്. ഭീകരസംഘടനകൾക്ക് വേണ്ടി വൻതോതിൽ പണമൊഴുക്കുന്ന പ്രൈവറ്റ് ബാങ്കറായ ലെ ഷീഫിനെ പിടികൂടാൻ എം.ഐ-6 ബോണ്ടിനെ അയക്കുന്നതും അതേത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കസീനോ […]
The Croods / ദി ക്രൂഡ്സ് (2013)
എം-സോണ്‍ റിലീസ് – 1483 ഭാഷ ഇംഗ്ലീഷ് സംവിധാനം Kirk DeMicco, Chris Sanders പരിഭാഷ അർജുൻ ടി, ഫയാസ് മുഹമ്മദ് ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 7.2/10 കിർക്ക് ഡിമിക്കോയുടെയും, ക്രിസ് സാണ്ടേഴ്സിന്റെയും സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ് “ദി ക്രൂഡ്സ്”. ക്രൂഡ്സ് എന്നത് ഗുഹാവാസികളായ ഒരു വിചിത്ര കുടുംബത്തിന്റെ കഥയാണ്. കർശന നിയമങ്ങൾ പാലിച്ചുകൊണ്ട് ഗുഹയ്ക്കുള്ളിൽ ജീവിച്ചു പോരുന്ന ഇവരുടെ ജീവിതം കഠിനമായിരുന്നു. പിന്നീട് ഒരു പ്രത്യേക സാഹചര്യത്തിൽ അവരുടെ ജീവിത രീതിയിൽ ചില […]