എം-സോണ്‍ റിലീസ് – 1086 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.1/10 പുരാതന കാലത്ത് ജീവിച്ചിരുന്ന ദിനോസറുകളുടെ ഡിഎൻഎ ഉപയോഗിച്ച് പുനർസൃഷ്ടിച്ച ജുറാസിക് പാർക്കിന്റെ സുരക്ഷിതത്വം പരിശോധിച്ച് അംഗീകാരം നൽകാനായി ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരായ അലൻ ഗ്രാന്റ് , എല്ലി സാറ്റ്ലർ, ഗണിത ശാസ്ത്രജ്ഞൻ ഇയാൻ മാൽക്കം എന്നിവർ ദ്വീപിലേക്ക് ക്ഷണിക്കപ്പെടുന്നു. സുരക്ഷതത്വമാണ് പാര്‍ക്കിന്റെ മുഖമുദ്ര എന്നാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്ത് […]
X-Men: Days of Future Past / എക്സ്-മെന്‍: ഡെയ്സ് ഓഫ് ഫ്യൂച്ചര്‍ പാസ്റ്റ് (2014)
എം-സോണ്‍ റിലീസ് – 1078 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Singer പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8/10 2023 കാലഘട്ടത്തിൽ സെന്റീനലുകൾ എന്ന മ്യൂട്ടന്റുകളെ തിരഞ്ഞുപിടിച്ചുകൊല്ലുന്ന റോബോട്ടുകളുമായുള്ള യുദ്ധത്തിൽ വംശനാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന മ്യൂട്ടന്റ് വംശത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. മ്യൂട്ടന്റുകളെ കൂടാതെ ഭാവിയിൽ മ്യൂട്ടന്റുകളായിട്ടുള്ള മക്കളും പേരക്കുട്ടികളും ഉണ്ടാവാൻ സാധ്യതയുണ്ടായിരുന്ന സാധാരണ മനുഷ്യരെ പോലും സെന്റിനലുകൾ വെറുതെ വിട്ടില്ല. നേരിടുന്ന മ്യൂട്ടന്റുകളുടെ കഴിവുകളും പകർത്താൻ സാധിക്കുന്ന ആ വമ്പൻ […]
Game of Thrones Season 8 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 8 (2019)
എം-സോണ്‍ റിലീസ് – 1070 ഭാഷ ഇംഗ്ലീഷ് നിർമാണം HBO പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ് (Game of Thrones). ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]
The Wolverine / ദി വോള്വറിന് (2013)
എം-സോണ്‍ റിലീസ് – 1062 ഭാഷ ഇംഗ്ലീഷ് സംവിധാനം James Mangold പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.7/10 X-Men സീരീസിൽ ഇറങ്ങിയ ആറാമത്തെ ചിത്രമാണ് The Wolverine. X-Men The Last Standന്റെ നേരിട്ടുള്ള തുടർച്ചയാണ് ഈ സിനിമ. ജീനിന്റെയും പ്രൊഫസറുടെയുമെല്ലാം മരണത്തിന് ശേഷം തീർത്തും ഒറ്റപ്പെട്ട് ഇനിയൊരാളെയും ഉപദ്രവിക്കില്ല എന്ന് തീരുമാനിച്ച് പഴയ ഹീറോയുടെ കുപ്പായം അഴിച്ചു വെച്ച് ജീവിക്കുകയാണ് ലോഗൻ. ആയിടക്കാണ് പണ്ട് രണ്ടാം ലോക മഹായുദ്ധ […]
Spartacus: Blood and Sand Season 1 / സ്പാർട്ടക്കസ്: ബ്ലഡ് ആൻഡ് സാൻഡ് സീസൺ 1 (2010)
എം-സോണ്‍ റിലീസ് – 1053 ഭാഷ ഇംഗ്ലീഷ് & ജർമൻ നിർമാണം DeKnight Productions & Starz Originals പരിഭാഷ ഐക്കെ വാസിൽ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി 8.5/10 റോമക്കാരാൽ ചതിക്കപ്പെട്ട്, അടിമത്തത്തിന് വിധിക്കപ്പെട്ട്, ഗ്ലാഡിയേറ്ററായി പുനർജനിച്ച്, ഒടുവിൽ അതേ സാമ്രാജ്യത്തിനെതിരെ അടിമത്ത വിമോചനത്തിന്റെ ഐതിഹാസികസമരം നയിച്ച സ്പാർട്ടക്കസിന്റെ അതുല്യമായ ജീവിത കഥ. സ്റ്റാർസ് ടെലിവിഷൻ 2010 ഇൽ സംപ്രേഷണം ആരംഭിച്ച, മൂന്ന് സീസണുകളും ഒരു പ്രിക്വലും ഉള്ള മനോഹരമായ സീരീസ്. സുന്ദരമായ കഥപറച്ചിലും, അതിശയിപ്പിക്കുന്നഗ്രാഫിക്സുകളും […]
Tomorrow Never Dies / ടുമോറോ നെവർ ഡൈസ് (1997)
എംസോൺ റിലീസ് – 1051 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Spottiswoode പരിഭാഷ രാഗേഷ് രാജൻ എം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.5/10 ജയിംസ് ബോണ്ട് പരമ്പരയിലെ പതിനെട്ടാമത്തേതാണ് 1997-ൽ റോജർ സ്പോട്ടിസ് വൂഡിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം. പിയേഴ്സ് ബ്രോസ്നാൻ രണ്ടാമതും ബോണ്ടിന്റെ വേഷമണിയുന്ന ചിത്രത്തിൽ ജോനാഥൻ പ്രൈസ്, മൈക്കൽ യോ എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നു. മാധ്യമ ചക്രവർത്തിയായ എലിയട്ട് കാർവർ തന്റെ സാമ്രാജ്യം ലോകമാകെ വ്യാപിപ്പിക്കുന്നതിനായി ഒരു മൂന്നാം […]
Thor: Ragnarok / തോർ: റാഗ്നറോക്ക് (2017)
എംസോൺ റിലീസ് – 1050 ഭാഷ ഇംഗ്ലീഷ് സംവിധാനം Taika Waititi പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.9/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിനേഴാമത്തെ സിനിമയും. തോർ (2011), തോർ: ദ ഡാർക്ക് വേൾഡ് (2013) എന്നീ ചിത്രങ്ങളുടെ സീക്വലുമാണ് തോർ: റാഗ്നറോക്ക്. പ്രപഞ്ചത്തിനപ്പുറത്തെവിടെയോ ബന്ധനത്തിലായിരുന്ന തോർ സ്വതന്ത്രനാകുന്ന തുടക്കത്തിൽ പിതാവായ ഓഡിൻ അസ്ഗാർഡിൽ ഇപ്പോഴില്ലയെന്ന് തിരിച്ചറിയുന്നു. മരിച്ചുപോയെന്ന് കരുതിയ ദത്തുസഹോദരനായ ലോകിയെ കണ്ടെത്തുകയും ചെയ്യുന്നു. തുടർന്ന് ഓഡിനെ അന്വേഷിച്ചു കണ്ടെത്തുമ്പോഴാണ് തോറും ലോകിയും […]
Commando / കമാൻഡോ (1985)
എം-സോണ്‍ റിലീസ് – 1043 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark L. Lester പരിഭാഷ ഷഫീക്ക് പൊറ്റയിൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.7/10 ഒരു സ്പെഷ്യൽ മിലിട്ടറി ഫോഴ്സിലെ കമാൻഡോയായിരുന്നു ജോൺ മാട്രിക്സ്, റിട്ടയേർഡിന് ശേഷം മകൾ ജെന്നിയുമൊത്ത് മലമുകളിലെ വീട്ടിൽ സമാധാന ജീവിതം നയിക്കുകയായിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ശത്രുക്കൾ തന്റെ മകളെ തട്ടിക്കൊണ്ടുപോകുന്നു. രക്ഷിക്കാൻ ശ്രമിക്കുന്ന ജോണിനെയും അവർ ബന്ദിയാക്കുന്നു. ഒരച്ഛന്റെയും മകളുടെയും സ്നേഹത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം ഞൊടിയിടയിൽ ത്രില്ലർ […]