എം-സോണ്‍ റിലീസ് – 1873 ഭാഷ ഹിന്ദി സംവിധാനം Siddharth Malhotra പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി, ഡ്രാമ 7.5/10 ട്യൂറെറ്റ് സിൻഡ്രോം എന്ന രോഗത്തിനടിമയായ നൈന മാത്തൂർ എന്ന അധ്യാപികയുടെ റോളിലാണ് റാണി മുഖർജി എത്തുന്നത് 2014 ൽ ധീരയായ ഐപിഎസ് ഓഫീസറെ ‘മർദാനി’യിൽ അവതരിപ്പിച്ച ശേഷം നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റാണി മുഖർജി വെള്ളിത്തിരയിലെത്തുന്നത്. പ്രത്യേക തരത്തിൽ ശബ്ദമോ ചലനമോ ആവർത്തിക്കപ്പെടുന്ന ട്യൂറെറ്റ് സിൻഡ്രോമെന്ന ന്യൂറോളജിക്കൽ വൈകല്യമുള്ള കഥാപാത്രമാണിത്. വൈകല്യമുയർത്തുന്ന […]
Bhoothnath / ഭൂത്നാഥ് (2008)
എം-സോണ്‍ റിലീസ് – 1871 ഭാഷ ഹിന്ദി സംവിധാനം Vivek Sharma പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ, സജിൻ.എം.എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 6.3/10 2008 ൽ വിവേക് ശർമ്മയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരുബോളിവുഡ് ഫാന്റസി ചിത്രമാണ് ഭൂത്നാഥ്. നാഥ് വില്ല എന്ന ബംഗ്ലാവിൽ ബങ്കു എന്ന ഏഴു വയസ്സുകാരനായ കുട്ടിയും കുടുംബവും താമസക്കാരായെത്തുന്നു.വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ബംഗ്ലാവിൽ ഒരു ഭൂതമുണ്ടെന്നാണ് ജനസംസാരം. പിന്നീട് ബങ്കുവും ഭൂതവുമായി ഉണ്ടാവുന്ന ആത്മ ബന്ധത്തിന്റെ കഥയാണ് നർമ്മവും, ഫാന്റസിയും, കുടുംബ ബന്ധങ്ങളുടെ […]
Piku / പികു (2015)
എം-സോണ്‍ റിലീസ് – 1870 ഭാഷ ഹിന്ദി സംവിധാനം Shoojit Sircar പരിഭാഷ സജിൻ സാജ് ജോണർ കോമഡി, ഡ്രാമ 7.6/10 ഒരാളുടെ വികാരങ്ങളും വയറും തമ്മിൽ വളരെയധികം ബന്ധമുണ്ടെന്നാണ് 70-കാരനായ ഭാസ്കോർ ബാനർജിയുടെ അഭിപ്രായം. അങ്ങേരുടെ ഏറ്റവും വലിയ പ്രശ്നവും വയറ് തന്നെയാണ്. ശോധനയില്ലാതെ കഷ്ടപ്പാടിലായി, കൂടെയുള്ളവർക്ക് കൂടെ മനസമാധാനം കൊടുക്കാത്ത ഒരു വിചിത്ര കഥാപാത്രമാണ് ഇങ്ങേര്. ഇങ്ങേർക്ക് വേണ്ടി ജീവിച്ചു, കല്യാണം എന്ന കാര്യമൊക്കെ മറന്ന മകളാണ് പികു എന്ന പികു ബാനർജി. പികുവിന്റെ […]
Frankenweenie / ഫ്രാങ്കന്വീനി (2012)
എം-സോണ്‍ റിലീസ് – 1868 ഭാഷ ഇംഗ്ലിഷ് സംവിധാനം Tim Burton പരിഭാഷ അരുണ്‍ കുമാര്‍ ജോണർ ആനിമേഷന്‍, കോമഡി, ഫാമിലി 6.9/10 ‘ഫ്രാങ്കെന്‍വീനി’ 2012ല്‍ പുറത്തുവന്ന അമേരിക്കന്‍ ആനിമേഷന്‍, സയന്‍സ്-ഫിക്ഷന്‍, ഹൊറര്‍ ചിത്രമാണ്.വിക്ടര്‍ ഫ്രാങ്കൻസ്റ്റൈൻ എന്ന അന്തര്‍മുഖനായ കുട്ടിയുടെയും അവന്റെ പ്രിയപ്പെട്ട നായ സ്പാര്ക്കിയുടെയും സ്നേഹബന്ധത്തിന്റെ കഥയാണ് ‘ഫ്രാങ്കെന്‍വീനി’. വിക്ടറിന്റെ നായ അവിചാരിതമായി മരണപ്പെടുമ്പോള്‍, വിക്ടര്‍ ശക്തമായ ചില ശാസ്ത്ര പരീക്ഷണങ്ങളിലൂടെ അവനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനായി ശ്രമിക്കുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്.വാൾട്ട് ഡിസ്നി […]
Brave / ബ്രേവ് (2012)
എം-സോണ്‍ റിലീസ് – 1865 ഭാഷ ഇംഗ്ലിഷ് സംവിധാനം Mark Andrews, Brenda Chapman പരിഭാഷ അക്ഷയ് ഗോകുലം ജോണർ ആനിമേഷന്‍, അഡ്വെഞ്ചര്‍,കോമഡി 7.1/10 2012 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3ഡി ആനിമേഷൻ ഫാന്റസി ചിത്രമാണ് ബ്രേവ്. പിക്സാർ ആനിമേഷൻ സ്റ്റുഡിയോ ഒരുക്കിയ ചിത്രം വിതരണം ചെയ്തത് വാൾട്ട് ഡിസ്നി പിക്ചർസ് ആണ്. ബ്രേവ് സംവിധാനം ചെയ്തത് മാർക്ക് ആൻഡ്രൂസും ബ്രെണ്ട ചാപ്മാനുമാണ്. ചാപ്മാന്റെ കഥക്ക് ആൻഡ്രൂസ്, ചാപ്മാൻ, ഐറിൻ മേച്ചി എന്നിവർ ചേർന്ന് തിരക്കഥ […]
Dil Bechara / ദിൽ ബേച്ചാരാ (2020)
എം-സോണ്‍ റിലീസ് – 1857 ഭാഷ ഹിന്ദി സംവിധാനം Mukesh Chhabra പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 9.6/10 ജോൺ ഗ്രീനിന്റെ “ഫോൾട്ട് ഇൻ അവർ സ്റ്റാഴ്സ്” നോവലിനെ ആസ്പദമാക്കി നവാഗത സംവിധായകൻ മുകേഷ് ഛബ്ര സംവിധാനം നിർവഹിച്ച് 2020ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദിൽ ബേച്ചാരാ”. അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ചിത്രമാണിത്. ക്യാൻസർ രോഗികളായ കിസീ ബാസുവും, ഇമ്മാനുവൽ രാജ്കുമാർ ജൂനിയറും തമ്മിലുള്ള പ്രണയമാണ് ചിത്രം.ക്യാൻസർ രോഗികളുടെ […]
Little Manhattan / ലിറ്റില്‍ മാൻഹാട്ടൻ (2005)
എംസോൺ റിലീസ് – 1839 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Levin പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ കോമഡി, ഫാമിലി, റൊമാന്‍സ് 7.4/10 2005-ല്‍ ഇറങ്ങിയ മാര്‍ക്ക് ലെവിന്‍ സംവിധാനം ചെയ്ത, ജോഷ് ഹച്ചര്സണ്, ചാര്‍ലി റേ, ബ്രാഡ്ലീ വിറ്റ്ഫോര്ഡ്, സിന്തിയ നിക്സണ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച അമേരിക്കന്‍ ചലച്ചിത്രമാണ് “ലിറ്റില്‍ മാന്‍ഹാട്ടന്‍“ ന്യൂയോര്‍ക്ക് നഗരത്തിന്റെ മാന്‍ഹാട്ടന്‍ ഏരിയയില്‍ താമസിക്കുന്ന ഒരു പത്തേമുക്കാല് വയസ്സുകാരനാണ് ഗേബ്. ഗേബിന്റെ അച്ഛനും അമ്മയും അവനോടൊപ്പം ഒരുമിച്ചാണ് താമസിക്കുന്നതെങ്കിലും […]
Om Shanti Om / ഓം ശാന്തി ഓം (2007)
എം-സോണ്‍ റിലീസ് – 1835 ഭാഷ ഹിന്ദി സംവിധാനം Farah Khan പരിഭാഷ ദീപക് ദീപു ദീപക് ജോണർ ആക്ഷന്‍, കോമഡി, ഡ്രാമ 6.7/10 ഫറാഖ് ഖാന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഓം ശാന്തി ഓം. സിനിമ നടൻ ആവാൻ കൊതിക്കുന്ന ജൂനിയർ ആർടിസ്റ്റ് ഓം പ്രകാശിന് പ്രശസ്ത നടി ആയ ശാന്തിയോട് ചെറിയ ഇഷ്ടമുണ്ട്. അക്കാലത്തെ ഏറ്റവും വലിയ പ്രൊഡ്യൂസർ ആയ മുകേഷ് മെഹ്റ എന്ന ശാന്തിയുടെ ഭർത്താവ് ശാന്തിയെ കൊല്ലാൻ ശ്രമിക്കുന്നു […]