എം-സോണ്‍ റിലീസ് – 1571 ഭാഷ ഹിന്ദി സംവിധാനം Nitesh Tiwari പരിഭാഷ ജിതിൻ.വി ജോണർ കോമഡി, ഡ്രാമ 8.0/10 കോളേജ് ഹോസ്റ്റലിലെ ഒരു സംഭവത്തെ തുടർന്നാണ് ചിത്രം തുടങ്ങുന്നത്.ശേഷം ഇന്നത്തെ കാലം കാണിക്കുമ്പോൾ അനിരുദ്ധ് കാറിലിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭൂതകാലമായിരുന്നു ആദ്യം കാണിക്കുന്നത് ഇപ്പോൾ വിവാഹമൊക്കെ കഴിഞ്ഞ് ഒരു മകനുമൊക്കെയായി അദ്ദേഹം ജീവിക്കുകയാണ്. ഡിവോഴ്സ്ഡ് അല്ലെങ്കിലും ഇപ്പോൾ ഭാര്യയുമായി അത്ര രസചേർച്ചയിലുമല്ല. അവർ ഇരുവരും മകന്റെ എൻട്രൻസ് റിസൾട്ടും പ്രതീക്ഷിച്ചിരിക്കുകയാണ്. പിന്നീടുള്ള കാര്യങ്ങൾ പറഞ്ഞാൽ അത് സ്പോയിലറാകും […]
Band Baaja Baaraat / ബാൻഡ് ബാജാ ബാരാത്ത് (2010)
എം-സോണ്‍ റിലീസ് – 1566 ഭാഷ ഹിന്ദി സംവിധാനം Maneesh Sharma പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.2/10 ഒരുപാട് ആഗ്രഹങ്ങളോടെ ജീവിക്കുന്ന ശ്രുതിയും, ഒരു ലക്ഷ്യവുമില്ലാതെ ജീവിക്കുന്ന ബിട്ടുവും കോളേജിന്റെ അവസാന പരീക്ഷക്ക് ശേഷം കണ്ടുമുട്ടുന്നു. ശ്രുതിക്ക് ഒരു വെഡിങ് പ്ലാനർ ആവാനാണ് ആഗ്രഹം, എന്നാൽ അച്ഛന്റെ കൃഷിപണിയിൽ നിന്നും രക്ഷപ്പെടാനാണ് ബിട്ടു ശ്രുതിക്കൊപ്പം കൂടുന്നത്. അങ്ങനെ ചെറുതായി തുടങ്ങുന്ന അവരുടെ “ശാദി മുബാറക്ക്” വലിയ വിജയമായി തീരുന്നു. എന്നാൽ ബിസിനസിൽ […]
Shubh Mangal Zyada Saavdhan / ശുഭ് മംഗൾ സ്യാദാ സാവ്ധാൻ (2020)
എം-സോണ്‍ റിലീസ് – 1558 ഭാഷ ഹിന്ദി സംവിധാനം Hitesh Kewalya പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, റൊമാൻസ് 6.0/10 വീട്ടിൽ മകനു വേണ്ടി കല്യാണം ഉറപ്പിച്ചിരിക്കുന്ന അമ്മ,”കൂട്ടുകാരനുമായി” പ്രേമത്തിലായ ഒരേ ഒരു മകൻ, മകനെയും പാർട്ണറെയും ട്രെയിനിൽ വെച്ച് ആകസ്മികമായി കണ്ടുമുട്ടുന്ന അച്ഛൻ. ഗേ റിലേഷൻ ഒരു സാധാരണ ഇന്ത്യൻ കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ രസകരമായും എന്നാൽ കാര്യഗൗരവം ചോരാതെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു. ലീഡ് അഭിനേതാക്കളായ ആയുഷ്മാൻ, […]
The Two Popes / ദി ടു പോപ്സ് (2019)
എം-സോണ്‍ റിലീസ് – 1554 ഓസ്കാർ ഫെസ്റ്റ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Fernando Meirelles പരിഭാഷ സോണിയ റഷീദ്, അരുൺ അശോകൻ ജോണർ ഡ്രാമ, കോമഡി 7.6/10 കത്തോലിക്ക സഭയെ പിടിച്ചു കുലുക്കിയ ‘Vatican Leaks Scandal’നു ശേഷം പോപ്പ് ബെൻഡിക്റ്റ് പതിനാറാമൻ തന്റെ സ്ഥാനം ഒഴിയാൻ ഉള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതിനു മുൻപ് നടന്ന പോപ്പിന്റെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തു വന്ന, കൂടുതൽ പുരോഗമനവാദിയായ ബെർഗോഗ്ലിയോ എന്ന അർജന്റീനിയൻ കർദിനാലിനെ വത്തിക്കാനിലേക്കു വിളിച്ചു വരുത്തുന്നു. […]
Once Upon a Time in Hollywood / വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് (2019)
എംസോൺ റിലീസ് – 1543 ഓസ്കാർ ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ ഗായത്രി മാടമ്പി & ഷിഹാബ് എ ഹസ്സൻ ജോണർ കോമഡി, ഡ്രാമ 7.6/10 2020 ഓസ്കാറില്‍ മികച്ച ചിത്രം, സംവിധായകന്, നടന്, സഹനടന്‍, തിരക്കഥ എന്നിങ്ങനെ ഒട്ടനവധി വിഭാഗങ്ങളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും മികച്ച സഹനടനുള്ള ഓസ്കാര്‍ ബ്രാഡ് പിറ്റിന് നേടിക്കൊടുക്കയും ചെയ്ത, പ്രമുഖ സംവിധായകനായ ക്വെന്റിൻ ടാരന്റിനോ ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് “വണ്‍സ് അപ്പോണ്‍ എ […]
My Life as a Courgette / മൈ ലൈഫ് ആസ് എ കൂർജെത്ത് (2016)
എം-സോണ്‍ റിലീസ് – 1541 ഭാഷ ഫ്രഞ്ച് സംവിധാനം Claude Barras പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ അനിമേഷന്‍, കോമഡി, ഡ്രാമ 7.8/10 മൈ ലൈഫ് ആസ് എ കൂർജെത്ത് – പലകാരണങ്ങൾ കൊണ്ട് ഓർഫനേജിൽ എത്തപ്പെട്ട കുട്ടികളുടെ കഥ പറയുന്ന മനോഹരമായ ആനിമേഷൻ ചിത്രം. മരണപ്പെട്ടവരോ മാനസികരോഗമുള്ളവരോ ഉപദ്രവകാരികളോ ആയ മാതാപിതാക്കളിൽ നിന്നും അധികാരികൾ രക്ഷപ്പെടുത്തിയ കുട്ടികളെ ഫൗണ്ടെയ്ൻസ് എന്ന സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി താമസിപ്പിക്കും. അത്തരത്തിൽ എത്തിപ്പെടുന്ന കുഹ്റെറ്റ് ആണ് കേന്ദ്രകഥാപാത്രം. ഉപദ്രവങ്ങളും മറ്റും കണ്ടുമടുത്ത […]
Toy Story 4 / ടോയ് സ്റ്റോറി 4 (2019)
എം-സോണ്‍ റിലീസ് – 1540 ഓസ്കാർ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Josh Cooley പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 7.8/10 ഫോർക്കി” എന്ന പുതിയൊരു കളിപ്പാട്ടം വൂഡിയുടെയും സംഘത്തിന്റെയും ഒപ്പം ചേരുമ്പോൾ, പഴയതും പുതിയതുമായ സുഹൃത്തുക്കൾക്കൊപ്പം ഒരു റോഡ് ട്രിപ്പ് ഈ ലോകം ഒരു കളിപ്പാട്ടത്തിന് എത്ര വലുതാണെന്ന് വെളിപ്പെടുത്തുന്നു. പണ്ട് ആൻഡിയുടെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടമായിരുന്ന വൂഡി ഇപ്പോൾ ബോണിയുടെ കളിപ്പാട്ടമാണ്. പക്ഷേ ബോണിക്ക് ഇപ്പോൾ വൂഡിയോട് […]
Woman at War / വുമൺ അറ്റ് വാർ (2018)
എം-സോണ്‍ റിലീസ് – 1539 ഭാഷ ഐസ്ലാൻഡിക് സംവിധാനം Benedikt Erlingsson പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.4/10 പ്രകൃതിക്ക് ദോഷകരമായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വ്യവസായശാലയിലേക്കുള്ള വൈദ്യുതി സഞ്ചാരം ഹല്ല തടസ്സപ്പെടുത്തുവാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.അവർ വ്യവസായശാലക്കും അതിന്റെ നടത്തിപ്പ്കാർക്കും തലവേദനയാണ്. എന്നാൽ ഇത് ചെയ്യുന്നത് ഹല്ലയാണ് എന്നത് ആർക്കുമറിയില്ല. അത്യാവശ്യം ഒന്ന് രണ്ട് സുഹൃത്തുക്കളുടെ സഹായം മാത്രമാണ് ഹല്ലക്കുള്ളത്. എത്ര കാലം ഇത് തുടർന്ന് കൊണ്ട് പോവാൻ […]