എം-സോണ്‍ റിലീസ് – 1943 ഭാഷ മാൻഡരിൻ സംവിധാനം Peter Ho-Sun Chan പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 1917-ലെ ഒരു ചൈനീസ് ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഭാര്യയും രണ്ടു കുട്ടികളുമായി സാധാരണ ജീവിതം നയിക്കുന്ന ലിയു ജിങ്ക്സി ഒരു പേപ്പർ നിർമ്മാണശാലയിലാണ് ജോലിചെയ്യുന്നത്. ഒരു ദിവസം അവിടെ കവർച്ചയ്ക്കെത്തുന്ന രണ്ടുപേരുമായുള്ള ഏറ്റുമുട്ടലിൽ ലിയു ജിങ്ക്സിയുടെ പ്രഹരമേറ്റ് അവർ കൊല്ലപ്പെടുന്നു. കൊലപാതകം അന്വേഷിക്കാൻ എത്തുന്ന ഡിറ്റക്ടീവ് ബൈജിയു, കൊല്ലപ്പെട്ടവരിൽ ഒരാൾ പിടികിട്ടാപ്പുള്ളിയായ […]
Cold Pursuit / കോൾഡ് പെർസ്യുട്ട് (2019)
എം-സോണ്‍ റിലീസ് – 1941 ഭാഷ ഇംഗ്ലീഷ് സംവിധാനം Hans Petter Moland പരിഭാഷ ശ്രീജിത്ത് ബോയ്ക ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.2/10 Liam Neeson അഭിനയിച്ച 2019 ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ആണ് കോൾഡ് പർസ്യൂട്ട്.2014ൽ പുറത്തിറങ്ങിയ In Order of Disappearence എന്ന നോർവീജിയൻ സിനിമയുടെ റീമേക്ക് ആണ് ഇത്.തികച്ചും വ്യത്യസ്തമായ സാഹചര്യത്തിൽ തൻെറ മകൻ മരിച്ചതറിഞ്ഞ കോക്സ്മാൻ എന്ന മഞ്ഞ് മാന്തി ഓപ്പറേറ്റർ,മകന്റെ കൊലയാളികളെ കണ്ടുപിടിക്കാൻ വേണ്ടി ഇറങ്ങുന്നതാണ് പ്ലോട്ട്.തുടർന്ന് കേഹോ […]
11:14 / ഇലവൻ:ഫോർട്ടീൻ (2003)
എം-സോണ്‍ റിലീസ് – 1935 ഭാഷ ഇംഗ്ലീഷ് സംവിധാനം Greg Marcks പരിഭാഷ സുനീർ കബീർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.2/10 ഒരു രാത്രി 11:14 ന് ഒരു ടൗണിൽ നടക്കുന്ന വ്യത്യസ്തങ്ങളായ രണ്ട് വാഹനാപകടങ്ങൾ.അവ എങ്ങനെ ചിലരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു എന്നതാണ് ബ്ലാക്ക്കോമഡിയിലൂടെ ഈ ത്രില്ലർ മൂവി പറയുന്നത്. കഥ അവതരിപ്പിച്ചിരിക്കുന്ന രീതി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത. തുടക്കം തന്നെയാണ് അവസാനം, അവസാനം തന്നെയാണ് തുടക്കം ഈ വാക്കുകൾ ഈ സിനിമയ്ക്കും അനുയോജ്യമാണ്. അഭിപ്രായങ്ങൾ […]
Fire Will Come / ഫയർ വിൽ കം (2019)
എം-സോണ്‍ റിലീസ് – 1930 ഭാഷ ഗലീഷ്യൻ സംവിധാനം Oliver Laxe പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ക്രൈം, ഡ്രാമ 7.0/10 സ്പാനിഷ് യുവസംവിധായകനായ ഒലിവർ ലാഷെ ഗലീഷ്യൻ ഭാഷയിൽ സംവിധാനം ചെയ്ത സിനിമയാണ് 2019ൽ പുറത്തിറങ്ങിയ “ഫയർ വിൽ കം”. ഒരു ഗ്രാമം മുഴുവൻ തീയിട്ടു നശിപ്പിച്ച കുറ്റത്തിന് ജയിൽശിക്ഷയനുഭവിച്ച അമഡോർ, ശേഷം ഗ്രാമത്തിലേക്ക് തിരിച്ചുവരികയാണ്. തുടർന്നു അദേഹത്തിന്റെ ജീവിതത്തിലൂടെയും , ഗലീഷ്യൻ പ്രകൃതിസൗന്ദര്യത്തിലൂടെയും സിനിമ മുന്നോട്ടു നീങ്ങുന്നു. പച്ചവിരിച്ച കുന്നുകളും വനങ്ങളും നിറഞ്ഞ […]
When They See Us / വെൻ ദേ സീ അസ് (2019)
എം-സോണ്‍ റിലീസ് – 1922 ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ സായൂജ് പി.എസ്, ഷാരുൺ പി.എസ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.9/10 ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കേസുകളിലൊന്നാണ് “ദി സെൻട്രൽ പാർക്ക് ജോഗർ കേസ്.” 1989 ഏപ്രിൽ 19-ന് രാത്രി സെൻട്രൽ പാർക്കിൽ വെച്ച് പട്രീഷ്യാ മൈലിയെന്ന 28-കാരി ക്രൂരമായി മർദ്ദിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. തലക്ക് പിന്നിലേറ്റ മാരക മുറിവ് കാരണം ശരീരത്തിലെ 75 % രക്തവും ചോർന്ന് പോയ അവർക്ക് […]
The Thieves / ദി തീവ്സ് (2012)
എം-സോണ്‍ റിലീസ് – 1912 ഭാഷ കൊറിയന്‍ സംവിധാനം Dong-hoon Choi പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷന്‍,കോമഡി,ക്രൈം 6.8/10 2012-ല്‍ ചോയ് ഡോങ് ഹൂന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൊറിയയിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിൽ ഒന്നാണ് ‘ദി തീവ്സ്.’കൊറിയയിൽ വെച്ചുള്ള തങ്ങളുടെ അവസാന മോഷണത്തിന് ശേഷം അടുത്ത മോഷണത്തിനായി മക്കാവുവിലേക്ക് പോകുകയാണ് പൊപ്പായിയും നാലംഗ സംഘവും. പക്ഷേ, അടുത്ത മോഷണം പണ്ട് തങ്ങളെ പറ്റിച്ചു 68 കിലോ സ്വർണവുമായി കടന്നു കളഞ്ഞ മാകാവു പാർകിനൊപ്പമാണ്. […]
Blue Ruin / ബ്ലൂ റൂയിൻ (2013)
എം-സോണ്‍ റിലീസ് – 1908 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeremy Saulnier പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.1/10 ജെറമി സുൾനിയറിന്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം ത്രില്ലർ ചിത്രമാണ് ബ്ലൂ റൂയിൻ. മാതാപിതാക്കൾ കൊല്ലപ്പെട്ട ശേഷം ഏകാന്തനായി തന്റെ കാറിനുള്ളിൽ ജീവിക്കുന്ന ഡ്വൈറ്റ്, തന്റെ മാതാപിതാക്കളുടെ ഘാതകൻ ജയിൽ മോചിതനാകുന്നതോടു കൂടി പ്രതികാര ദാഹവുമായി മുന്നോട്ട് നീങ്ങുന്നു. തുടർന്ന് ഡ്വൈറ്റിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു. ഒരു സാധാരണ […]
Eden Lake / ഈഡൻ ലേക്ക് (2008)
എം-സോണ്‍ റിലീസ് – 1898 ഭാഷ ഇംഗ്ലീഷ് സംവിധാനം James Watkins പരിഭാഷ അനന്തു പി. പൈ ജോണർ ഹൊറര്‍, ത്രില്ലര്‍, ക്രൈം 6.8/10 2008ൽ James Watkinsന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു ഹൊറര്‍, ത്രില്ലര്‍, ക്രൈം ചിത്രമാണ് ഈഡന് ലേക്ക്. അധ്യാപികയായ ജെന്നിയും അവളുടെ കാമുകൻ സ്റ്റീവും കൂടി വാരാന്ത്യം ആഘോഷിക്കാനായി ഒരു കായൽക്കരയിലേക്ക് പോകുന്നു. അവിടേയ്ക്ക് തെമ്മാടികളായ ഒരു കൂട്ടം ചെറുപ്പക്കാരും എത്തുന്നു. പിന്നീട് നടക്കുന്ന നീചവും ഉധ്വേഗജനകവുമായ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ […]