എംസോൺ റിലീസ് – 3208 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി. & മുജീബ് സി പി വൈ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് […]
Night in Paradise / നൈറ്റ് ഇൻ പാരഡൈസ് (2020)
എംസോൺ റിലീസ് – 3227 ഭാഷ കൊറിയൻ സംവിധാനം Park Hoon-jung പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.8/10 ഗ്യാങ്ങ്സ്റ്ററായുള്ള ജീവിതം തിരഞ്ഞെടുത്താൽ നമ്മൾ മാത്രമല്ല, നമ്മളെ സ്നേഹിക്കുന്നവരും അനുഭവിക്കേണ്ടി വരും. Park Hoon-jung-ന്റെ സംവിധാനത്തിൽ 2020-ൽ പുറത്തിറങ്ങിയ ‘നൈറ്റ് ഇൻ പാരഡൈസ്’ എന്ന ചിത്രം പറയുന്നതും അതു തന്നെയാണ്. യാങ് ദൊ-സൂവിന്റെ മാഫിയ സംഘത്തിലെ വലംകൈ ആയിരുന്ന പാർക്ക് തേ-ഗു, തന്റെ കുടുംബത്തിനെ ആക്രമിച്ചതിന് ബുക്സോങ് ഗ്യാങ്ങിന്റെ ചെയർമാനായ ദൊയെ തിരിച്ചാക്രമിക്കുന്നു. […]
Prison Break Season 4 / പ്രിസൺ ബ്രേക്ക് സീസൺ 4 (2008)
എംസോൺ റിലീസ് – 3126 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ, ജിതിൻ ജേക്കബ് കോശി & വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്കോഫീൽഡ് ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ […]
The Roundup: No Way Out / ദ റൗണ്ടപ്പ്: നോ വേ ഔട്ട് (2023)
എംസോൺ റിലീസ് – 3223 ഭാഷ കൊറിയൻ സംവിധാനം Sang-yong Lee പരിഭാഷ തൗഫീക്ക് എ & ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ ,ക്രൈം, ത്രില്ലർ 6.6/10 “ദി ഔട്ട്ലോസ് (2017)”, “ദ റൗണ്ടപ്പ് (2022)“ എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം 2023 ൽ പുറത്തിറങ്ങിയ റൗണ്ടപ്പ് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണ് ദ റൗണ്ടപ്പ്: നോ വേ ഔട്ട്. മാസങ്ങൾ കൊണ്ട് കൊറിയയിൽ കളക്ഷൻ റെക്കോർഡുകൾ ഇട്ട ചിത്രം, ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും നേടി. മുൻ […]
To Live! / ടു ലീവ്! (2010)
എംസോൺ റിലീസ് – 3217 ഭാഷ റഷ്യൻ സംവിധാനം Yuriy Bykov പരിഭാഷ അരുണ വിമലൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 വളർത്ത് നായക്കൊപ്പം പതിവ് പോലെ വേട്ടയ്ക്ക് ഇറങ്ങിയതാണ് മിഖായിൽ. പക്ഷേ അന്ന് സംഭവിച്ചത് അയാളുടെ ജീവിതം തന്നെ മാറ്റാൻ പോന്ന കാര്യങ്ങളായിരുന്നു. മിഖായിൽ വേട്ടയ്ക്ക് പോയ വിജനമായ പ്രദേശത്ത് ഒരു കശപിശയ്ക്കൊടുവിൽ ആന്ദ്രേയെ കൂട്ടുകാർ കൊല്ലാൻ ശ്രമിക്കുന്നു. അവരിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്ന ആന്ദ്രേ, വഴിയിൽ കണ്ട മിഖായിലിനോട് തന്നെ സഹായിക്കാൻ ആവശ്യപ്പെടുന്നു. […]
Peaky Blinders Season 6 / പീക്കി ബ്ലൈന്റേഴ്സ് സീസൺ 6 (2022)
എംസോൺ റിലീസ് – 3214 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Byrne പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ 8.8/10 ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം, 1919-ൽ ഇംഗ്ലണ്ടിലെ ബെർമിങ്ഹാം പട്ടണത്തിൽ നടക്കുന്ന കഥയാണ് ‘പീക്കി ബ്ലൈന്റേഴ്സ്.’ 19-ാം നൂറ്റാണ്ടിൽ ബെർമിങ്ഹാം പട്ടണത്തിൽ ഉണ്ടായിരുന്ന പീക്കി ബ്ലൈന്റേഴ്സ് എന്ന നാടോടി-മാഫിയാ സംഘത്തിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ സീരീസ് പുറത്തുവന്നിട്ടുള്ളത്. കിലിയൻ മർഫിയുടെ ഏറ്റവും പ്രശസ്തവും, ലോകമെമ്പാടും കൊണ്ടാടപ്പെട്ടതുമായ തോമസ് ഷെൽബി എന്ന കഥാപാത്രമാണ് ഈ സംഘത്തിന്റെ […]
I’m Not Scared / ഐ യാം നോട്ട് സ്കേർഡ് (2003)
എംസോൺ റിലീസ് – 3206 ഭാഷ ഇറ്റാലിയൻ സംവിധാനം Gabriele Salvatores പരിഭാഷ ഷംനജ് ഇ. പി. ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.4/10 നഗരത്തിൽ നിന്നും ഏറെ അകലെയുള്ള ഒരു കുഗ്രാമത്തിലാണ് കഥയുടെ പശ്ചാത്തലം. എന്നത്തേയും പോലെ ഒരു ദിവസം കൂട്ട്കാരുമൊത്ത് മലമുകളിൽ കളിക്കാൻ പോയ പത്ത് വയസ്സുകാരനായ കഥാ നായകൻ അപ്രതീക്ഷിതമായി ഒരു രഹസ്യ കുഴി കാണാൻ ഇടയാകുന്നു, ചങ്ങലക്ക് ഇട്ട വിശന്ന് വലഞ്ഞ ഒരു കുട്ടിയെയാണ് അവന് ആ കുഴിയിൽ കാണാൻ കഴിഞ്ഞത്. […]
Enter the Dragon / എന്റർ ദ ഡ്രാഗൺ (1973)
എംസോൺ റിലീസ് – 3201 ക്ലാസിക് ജൂൺ 2023 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Clouse പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 ആയോധനകലയിൽ അഗ്രഗണ്യനായ ലീ തന്റെ ഗുരുവിന്റെ നിർദ്ദേശപ്രകാരം ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചാരനായി ഒരു മാർഷ്യൽ ആർട്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ പുറപ്പെടുന്നു. ലീയുടെ ഗുരുവിന്റെ ശിഷ്യനായിരുന്ന, ഇപ്പോൾ മയക്കുമരുന്നു വ്യാപാരവും പെൺവാണിഭവുമൊക്കെയായി കഴിയുന്ന ഹാനിന്റെ ഉടമസ്ഥതയിലുള്ള ദ്വീപിലാണ് ടൂർണമെന്റ് നടക്കുന്നത്. കോട്ടയ്ക്കു സമാനമായ ആ ദ്വീപിൽ […]