എം-സോണ്‍ റിലീസ് – 304 ഭാഷ കൊറിയൻ സംവിധാനം Chan-wook Park പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 പാർക്ക് ചാൻ-വൂക്കിന്റെ “Vengeance Trilogy” എന്നറിയപ്പെടുന്ന 3 ചിത്രങ്ങളുടെ പരമ്പരയിലെ മൂന്നാം ചിത്രം. 6 വയസ്സുകാരനെ കൊന്നതിന്റെ പേരിൽ 13 വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം പുറത്ത് വരുന്ന ലീ ഗ്യും-ജാ ശരിക്കും കൊലപാതകത്തിന് ഉത്തരവാദിയായ ആളെ പ്രതികാരത്തിനായി തേടുന്നു. ജയിലിലെ പഴയ സുഹൃത്തുക്കളുമായി ചേർന്ന് ലീ തന്റെ പ്ലാൻ തയ്യാറാക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Rififi / റിഫിഫി (1955)
എം-സോണ്‍ റിലീസ് – 292 ക്ലാസ്സിക് ജൂൺ 2016 – 10 ഭാഷ ഫ്രഞ്ച് സംവിധാനം Jules Dassin പരിഭാഷ അവർ കരോളിൻ ജോണർ ക്രൈം, ത്രില്ലർ 8.2/10 5 വർഷത്തെ തടവുശിക്ഷക്കു ശേഷം പുറത്തിറങ്ങിയ ടോണി സുഹൃത്തുക്കളായ ജോയുടെയും മരിയയുടെയും കൂടെ ചേർന്ന് ഒരു ആഭരണകൊള്ള പ്ലാൻ ചെയ്യുന്നു. ഈ കൊള്ള പിന്നിൽ ടോണിക്ക് പ്രതികാരം കൂടിയാണ്. പക്ഷെ എത്ര തികഞ്ഞ പ്ലാൻ ആണെങ്കിലും മനുഷ്യസ്വഭാവം പലപ്പോഴും അതിനെ അട്ടിമറിക്കും എന്നതിന് ഒരു ഉദാഹരണമാണ് ഈ […]
Z / സ്സഡ് (1969)
എം-സോണ്‍ റിലീസ് – 291 ക്ലാസ്സിക് ജൂൺ 2016 – 09 ഭാഷ ഫ്രഞ്ച് സംവിധാനം Costa-Gavras പരിഭാഷ അനീബ് പി. എ ജോണർ ക്രൈം, ഡ്രാമ, ഹിസ്റ്ററി 8.3/10 “മുന്തിരി വള്ളിയിലെ പുഴുക്കുത്ത്“ സൈനിക പിന്തുണയോടെ വലതുപക്ഷം ഭരിക്കുന്ന ഗ്രീസില്‍ കമ്മ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഒരു യുദ്ധ, സൈനിക, ആണവായുധ വിരുദ്ധ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഉന്നത നേതാവാണ് പരിപാടിയില്‍ സംസാരിക്കേണ്ടത്. വാടകക്ക് എടുത്ത ഹാള്‍, രഹസ്യപോലിസിന്റെ സമ്മര്‍ദ്ദം മൂലം നഷ്ടപ്പെടുകയും സംഘാടകരെല്ലാം പിന്തുടരപ്പെടുകയും […]
Breathless / ബ്രെത്ത് ലസ്സ് (1960)
എം-സോണ്‍ റിലീസ് – 289 ക്ലാസ്സിക് ജൂൺ 2016 – 07 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Luc Godard പരിഭാഷ ആർ. മുരളീധരൻ ജോണർ ക്രൈം, ഡ്രാമ 7.9/10 പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ജീൻ ലൂക് ഗൊദാർഡിന്റെ ആദ്യ മുഴുനീള ചിത്രമാണ് 1960 ൽ പുറത്തിറങ്ങിയ “ഔട്ട് ഓഫ് ബ്രെത്ത്” അഥവാ ” ബ്രെത്ത്ലെസ്സ്. ഫ്രഞ്ച് നവതരംഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ ചിത്രം. കാർ മോഷണത്തിനിടയിൽ ഒരു പോലീസുകാരനെ കൊലപ്പെടുത്തി രക്ഷപ്പെടുന്ന ഒരു കള്ളന്റെ […]
Pickpocket / പിക്ക്പോക്കറ്റ് (1959)
എം-സോണ്‍ റിലീസ് – 284 ക്ലാസ്സിക് ജൂൺ 2016 – 02 ഭാഷ ഫ്രഞ്ച് സംവിധാനം Robert Bresson പരിഭാഷ ജയേഷ്. കെ ജോണർ ക്രൈം, ഡ്രാമ 7.7/10 ബ്രെസ്സോണ്‍, റൊബെയ്ര് 1959 ൽ സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രമാണ് പിക്പോക്കറ്റ്. ഫിയോദർ ദസ്തയേവ്സ്കി രചിച്ച കുറ്റവും ശിക്ഷയും എന്ന നോവലിന്റെ സ്വതന്ത്ര ആവിഷ്കാരമാണ് ഈ ചിത്രം അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Nayakan / നായകൻ (1987)
എംസോൺ റിലീസ് – 283 ഭാഷ തമിഴ് സംവിധാനം Mani Ratnam പരിഭാഷ സൗരവ് ടി പി ജോണർ ക്രൈം, ഡ്രാമ 8.6/10 സ്വന്തം കണ്മുന്നിൽ വച്ച് അച്ഛനെ നഷ്ട്ടപ്പെട്ട വേലുവിൽ നിന്ന് ഒരുപാട് പേരുടെ ബലമായ ശക്തി വേലുനായ്ക്കറിലേക്കുള്ള മാറ്റം കാണിക്കുന്നതാണ്, 1987 ൽ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്ത ‘നായകൻ‘. ലോകസിനിമ ചരിത്രത്തിൽ കുറിക്കപ്പെട്ട ചുരുക്കം ചില ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ‘നായകൻ’. ഉലകനായകൻ കമൽഹാസ്സന്റെ വേലുഭായിലേക്കുള്ള പകർന്നാട്ടം അഭിനയത്തിന്റെ റഫറൻസ് ആയി നിലനിൽക്കുന്നു. […]
Kill Bill: Vol. 2 / കിൽ ബിൽ: വാല്യം. 2 (2004)
എം-സോണ്‍ റിലീസ് – 280 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ നിദർശ് രാജ്, നവനീത് എച്ച് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8/10 ക്വെന്റിൻ റ്ററന്റിനോ രചനയും സംവിധാനവും നിർവഹിച്ച് 2004ൽ പുറത്തിറങ്ങിയ അമേരിക്കൻ മാർഷ്യൽ ആർട് സിനിമയാണ് കിൽ ബിൽ വാല്യം 2. ഒരു കൊലപാതകി സംഘത്തിനെതിരെ തന്റെ ഒറ്റയാൾ പ്രതികാര പോരാട്ടം തുടരുന്ന ‘വധു’ എന്ന കഥാപാത്രമായി ഉമ തുർമൻ അത്യുജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുന്നു. കൊലപാതക സംഘത്തിലെ അംഗമായിരുന്നു ‘വധു’. അവിടെ […]
Victoria / വിക്ടോറിയ (2015)
എം-സോണ്‍ റിലീസ് – 269 ഭാഷ ജർമൻ സംവിധാനം Sebastian Schipper പരിഭാഷ ഫസൽ റഹ്മാൻ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.7/10 ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച, എഡിറ്റിങ്ങില്ലാത്ത, രണ്ടു മണിക്കൂറും പതിനെട്ടു മിനിട്ടും ദൈർഘ്യമുള്ള സിനിമ. വിക്ടോറിയ എന്ന മാഡ്രിഡുകാരിയും ബെർലിനിൽ നിന്നുള്ള നാല് ചെറുപ്പകാരും ഒരു രാത്രി ആഘോഷിക്കാൻ ഇറങ്ങിതിരിക്കുന്ന അവർ ബാങ്ക് കവർച്ചയിലെ പങ്കാളികളാകുന്നു. രാവ് പകലിനു വഴി മാറുമ്പോഴേക്കും അവരുടെ ജീവിതത്തിന്റെ ദിശ പൂർണ്ണമായും മാറിയിരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ