എം-സോണ്‍ റിലീസ് – 91 ഭാഷ കൊറിയൻ സംവിധാനം Bong Joon Ho പരിഭാഷ ശ്രീധര്‍ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 ദക്ഷിണ കൊറിയയിലെ ഒരു കൊച്ചു ഗ്രാമത്തിലെ അതിക്രൂരമായ ഒരു ബലാത്സംഗ കൊലപാതക പരമ്പരക്ക് വിരാമമിടാൻ അവിടത്തെ പോലീസുകാർ നടത്തുന്ന വിഫലശ്രമങ്ങളുടെ വിവരണം. ദക്ഷിണ കൊറിയയിൽ 80 കളിലെ പട്ടാളഭരണ കാലത്ത് നടന്ന ഒരു യഥാര്‍ത്ഥ കുറ്റാന്വേഷണത്തെ ആസ്പദമാക്കി എടുത്തതാണ് ഈ ചിത്രം. 1986 – ദക്ഷിണ കൊറിയയിലെ ഗ്യുന്ഗ്ഗി പ്രവിശ്യയിൽ ഒരു സുന്ദരിയായ […]
Rashomon / രഷോമോണ്‍ (1950)
എം-സോണ്‍ റിലീസ് – 89 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ശ്രീധര്‍ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.2/10 അകിര കുറൊസാവ സംവിധാനം ചെയ്ത്, 1950-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ചലച്ചിത്രമാണ് റാഷോമോൻ. 1951-ൽ വെനീസ് ചലച്ചിത്രോത്സവത്തിൽ റാഷോമോൺ ഗോൾഡൻ ലയൺ’ പുരസ്കാരം നേടിയതോടെയാണു ഈ ജപ്പാനീസ് സിനിമ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റിയത്. 24-ആം അക്കാദമി അവാർഡുകളിൽ ഈ ചിത്രത്തിന് അക്കാദമി ഓണററി പുരസ്കാരവും ലഭിക്കുകയുണ്ടായി. ‘റാഷോമോൺ’ ലളിതമായ ബാഹ്യഘടനയും ആന്തരിക […]
12 Angry Men / 12 ആംഗ്രി മെന്‍ (1957)
എം-സോണ്‍ റിലീസ് – 76 ഭാഷ ഇംഗ്ലീഷ് സംവിധാനം Sidney Lumet പരിഭാഷ ജിതിന്‍ രാജ് ജോണർ ക്രൈം, ഡ്രാമ 9.0/10 1957 ല്‍ റിലീസായ, ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായ “12 ആംഗ്രി മെന്‍” എന്ന ചിത്രം എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്നു. പിതാവിനെ കൊലചെയ്തു എന്ന കുറ്റത്തിന് വിചാരണ പൂര്‍ത്തിയായ 18 വയസുകാരന്‍ വധശിക്ഷ വിധിക്കും മുന്‍പേ കോടതി 12 അംഗ ജ്യൂറിയുടെ അഭിപ്രായത്തിനു വെയ്ക്കുന്നു. ഇന്നും നാം കാണുന്ന കുറ്റാന്വേഷണ സിനിമകളില്‍ […]
The Green Mile / ദി ഗ്രീന്‍ മൈല്‍ (1999)
എം-സോണ്‍ റിലീസ് – 71 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ ഉദയകൃഷ്ണ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 8.5/10 1996-ല്‍ പുറത്തിറങ്ങിയ Stephen King ന്‍റെ “The Green Mile” എന്ന നോവലിനെ ആസ്പദമാക്കി, അതെ പേരില്‍തന്നെ, ദി ഷോഷാങ്ക് റിഡംഷനു ശേഷം ഫ്രാങ്ക് ഡറബോണ്ട് 1999-ല്‍ സംവിധാനം ചെയ്ത ചിത്രമാണ് “ദി ഗ്രീന്‍ മൈല്‍”. മികച്ച സഹനടനുൾപ്പെടെ ഈ ചിത്രത്തിന് 4 അക്കാദമിക്ക് നാമനിര്‍ദ്ദേശങ്ങൾ കിട്ടി. ഫ്ലാഷ്ബാക്കിലുടാണ് കഥ തുടങ്ങുന്നത്. 1999–ല്‍ ലുയിസിനയിലെ ഒരു […]
The Usual Suspects / ദി യൂഷ്വല്‍ സസ്പെക്റ്റ്സ് (1995)
എം-സോണ്‍ റിലീസ് – 50 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Singer പരിഭാഷ സജേഷ് കുമാർ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 8.5/10 1995ല്‍ പുറത്തിറങ്ങിയ ദി യൂഷ്വല്‍ സസ്പെക്റ്റ്സ്. അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ഈ ചിത്രം ഉധ്വേഗജനകമാണ്. അധികാരം, ചതി, കുറ്റകൃത്യം എന്നിവയുടെ ഒരു സമ്മേളനം. എന്സംബിള്‍ കാസ്റ്റ് അടങ്ങുന്ന ഈ ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പരിണാമ ഗുപ്തി കൊണ്ട് വളരെ അധികം മികച്ചു നില്‍ക്കുന്നു.ബ്രയാൻ സിംഗർ സംവിധാനം ചെയ്ത ചിത്രം കെവിന്‍സ്പേസി സ്റ്റീഫന്‍ […]
The Godfather Part II / ദ ഗോഡ്ഫാദര്‍ പാര്‍ട്ട് II (1974)
എം-സോണ്‍ റിലീസ് – 48 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola പരിഭാഷ അരുണ്‍ ജോർജ് ആന്റണി ജോണർ ക്രൈം, ഡ്രാമ 9.0/10 S1974 ല്‍ പുറത്തിറങ്ങിയതും ഫ്രാന്‍സീസ് ഫോര്‍ഡ് കൊപ്പോള സംവിധാനം ചെയ്തതുമായ ഒരു അമേരിക്കന്‍ ക്രൈം ഡ്രാമയാണ് ഗോഡ്‌ഫാദര്‍ 2. പുസോയുടെ തന്നെ ഗോഡ്ഫാദര്‍ എന്ന നോവലിനെ ഭാഗികമായി അടിസ്ഥാനപ്പെടുത്തി പൂസോയും കൊപ്പോളയും ചേര്‍ന്നെഴുതിയ തിരക്കഥയാണ് ഇതിന്റേത്. ദി ഗോഡ്ഫാദര്‍ പരമ്പരയിലെ ആദ്യചിത്രത്തിലെ കഥ നടക്കുന്ന കാലഘട്ടത്തിനു മുന്‍പും പിന്‍പും ഉള്ള കാലങ്ങള്‍ […]
The Godfather / ദി ഗോഡ് ഫാദര്‍ (1972)
എം-സോണ്‍ റിലീസ് – 35 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola പരിഭാഷ അരുണ്‍ ജോർജ് ആന്റണി, പ്രജീഷ് ജോണർ ക്രൈം, ഡ്രാമ 9.2/10 മരിയോപുസ്സോയുടെ വിഖ്യാതമായ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗോഡ്ഫാദര്‍. ഹോളിവുഡ്ഡിലെ പ്രശസ്ത നടന്‍ മാര്‍ലന്‍ ബ്രാന്‍ഡോയുടെ അഭിനയമികവും അധോലോകത്തെ മാഫിയാത്തലവന്മാരുടെ കുടിപ്പകയുടെ യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന ആവിഷ്ക്കാരവും ഈ ചിത്രത്തെ എക്കാലത്തേയും – കലയും കച്ചവടവും സമഗ്രമായി സമ്മേളിക്കുന്ന പണം വാരിച്ചിത്രങ്ങളിലൊന്നാക്കി മാറ്റി. 1972 ലെ […]
City of God / സിറ്റി ഓഫ് ഗോഡ് (2002)
എം-സോണ്‍ റിലീസ് – 33 ഭാഷ പോർച്ചുഗീസ് സംവിധാനം Fernando Meirelles, Kátia Lund (co-director) പരിഭാഷ ജേഷ് മോന്‍, സാഗര്‍ ജോണർ ക്രൈം, ഡ്രാമ 8.6/10 ഫെര്‍ണാണ്ടോ മിരെല്ലാസ് സംവിധാനം ചെയ്ത് 2002-ല്‍ പുറത്തിറങ്ങിയാ ബ്രസീലിയന്‍ ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. നോവലിനെ ആധാരമാക്കിയാതാനെങ്കിലും നടന്ന സംഭവങ്ങളെ ആധാരമാക്കി ചെയ്ത സിനിമയാണ് ഇത്. ഒരു ക്രൈം ഗാങ്ങിന്റെ വളര്‍ച്ച വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ഈ ചിത്രം ഗാംഗ്സ്റ്റര്‍ മൂവികള്‍ക്ക് ഒരു പുതിയ മാതൃക ആണ് അവതരിപ്പിച്ചത്. നൂറ്റാണ്ടിലെ തന്നെ […]