എം-സോണ്‍ റിലീസ് – 96 ഭാഷ കൊറിയന്‍ സംവിധാനം Na Hong-jin പരിഭാഷ ഫ്രാൻസിസ് സി വർഗീസ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.8/10 ദി യെല്ലോ സീ (2010), ദി വെയിലിംഗ് (2016) തുടങ്ങിയ സിനിമകളുടെ സംവിധായകനായ നാ ഹോങ്-ജിന്റെ ആദ്യ സംവിധാന സംരംഭമാണ് ദി ചേസർ. കൂട്ടിക്കൊടുപ്പുക്കാരനായ ജുങ്-ഹോ ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്. തന്റെ കീഴിലുള്ള പെൺക്കുട്ടികളെ കാണാതാവുക മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണയാൾ. കാണാതായവരെയെല്ലാം വിളിച്ചിരിക്കുന്നത് ഒരാളാണെന്ന് മനസിലാക്കുന്ന ജുങ്-ഹോ, […]
Memories of Murder / മെമ്മറീസ് ഓഫ് മർഡർ (2003)
എം-സോണ്‍ റിലീസ് – 91 ഭാഷ കൊറിയൻ സംവിധാനം Bong Joon Ho പരിഭാഷ ശ്രീധര്‍ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 ദക്ഷിണ കൊറിയയിലെ ഒരു കൊച്ചു ഗ്രാമത്തിലെ അതിക്രൂരമായ ഒരു ബലാത്സംഗ കൊലപാതക പരമ്പരക്ക് വിരാമമിടാൻ അവിടത്തെ പോലീസുകാർ നടത്തുന്ന വിഫലശ്രമങ്ങളുടെ വിവരണം. ദക്ഷിണ കൊറിയയിൽ 80 കളിലെ പട്ടാളഭരണ കാലത്ത് നടന്ന ഒരു യഥാര്‍ത്ഥ കുറ്റാന്വേഷണത്തെ ആസ്പദമാക്കി എടുത്തതാണ് ഈ ചിത്രം. 1986 – ദക്ഷിണ കൊറിയയിലെ ഗ്യുന്ഗ്ഗി പ്രവിശ്യയിൽ ഒരു സുന്ദരിയായ […]
Rashomon / രഷോമോണ്‍ (1950)
എം-സോണ്‍ റിലീസ് – 89 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ശ്രീധര്‍ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.2/10 അകിര കുറൊസാവ സംവിധാനം ചെയ്ത്, 1950-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ചലച്ചിത്രമാണ് റാഷോമോൻ. 1951-ൽ വെനീസ് ചലച്ചിത്രോത്സവത്തിൽ റാഷോമോൺ ഗോൾഡൻ ലയൺ’ പുരസ്കാരം നേടിയതോടെയാണു ഈ ജപ്പാനീസ് സിനിമ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റിയത്. 24-ആം അക്കാദമി അവാർഡുകളിൽ ഈ ചിത്രത്തിന് അക്കാദമി ഓണററി പുരസ്കാരവും ലഭിക്കുകയുണ്ടായി. ‘റാഷോമോൺ’ ലളിതമായ ബാഹ്യഘടനയും ആന്തരിക […]
12 Angry Men / 12 ആംഗ്രി മെന്‍ (1957)
എം-സോണ്‍ റിലീസ് – 76 ഭാഷ ഇംഗ്ലീഷ് സംവിധാനം Sidney Lumet പരിഭാഷ ജിതിന് രാജ് ജോണർ ക്രൈം, ഡ്രാമ 9.0/10 1957 ല്‍ റിലീസായ, ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായ “12 ആംഗ്രി മെന്‍” എന്ന ചിത്രം എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്നു. പിതാവിനെ കൊലചെയ്തു എന്ന കുറ്റത്തിന് വിചാരണ പൂര്‍ത്തിയായ 18 വയസുകാരന് വധശിക്ഷ വിധിക്കും മുന്‍പേ കോടതി 12 അംഗ ജ്യൂറിയുടെ അഭിപ്രായത്തിനു വെയ്ക്കുന്നു. ഇന്നും നാം കാണുന്ന കുറ്റാന്വേഷണ സിനിമകളില്‍ […]
The Green Mile / ദി ഗ്രീന്‍ മൈല്‍ (1999)
എം-സോണ്‍ റിലീസ് – 71 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ ഉദയകൃഷ്ണ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 8.5/10 1996-ല്‍ പുറത്തിറങ്ങിയ Stephen King ന്റെ “The Green Mile” എന്ന നോവലിനെ ആസ്പദമാക്കി, അതെ പേരില്‍തന്നെ, ദി ഷോഷാങ്ക് റിഡംഷനു ശേഷം ഫ്രാങ്ക് ഡറബോണ്ട് 1999-ല്‍ സംവിധാനം ചെയ്ത ചിത്രമാണ് “ദി ഗ്രീന്‍ മൈല്‍”. മികച്ച സഹനടനുൾപ്പെടെ ഈ ചിത്രത്തിന് 4 അക്കാദമിക്ക് നാമനിര്‍ദ്ദേശങ്ങൾ കിട്ടി. ഫ്ലാഷ്ബാക്കിലുടാണ് കഥ തുടങ്ങുന്നത്. 1999–ല്‍ ലുയിസിനയിലെ ഒരു […]
Breakdown / ബ്രേക്ക്ഡൗൺ (1997)
എംസോൺ റിലീസ് – 54 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Mostow പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.0/10 1997-ല്‍ ജോനഥന്‍ മോസ്റ്റോവ് സംവിധാനം ചെയ്ത് കെര്‍ട്ട് റസ്സല്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ഒരു അമേരിക്കന്‍ ത്രില്ലര്‍ ചിത്രമാണ് “ബ്രേക്ക്ഡൗൺ” മാസച്യൂറ്റസില്‍ നിന്ന് സാന്‍ ഡിയേഗോ വരെ കാറോടിച്ച് പോകുകയാണ് ദമ്പതികളായ ജെഫും ഏമിയും. വഴിയില്‍ വെച്ച് അവരുടെ കാര്‍ ബ്രേക്ക്ഡൗണാകുന്നു. ആ വഴി വന്ന ഒരു ലോറിക്കാരന് വണ്ടി നിര്‍ത്തി അവരെ […]
The Godfather Part II / ദ ഗോഡ്ഫാദർ പാർട്ട് II (1974)
എംസോൺ റിലീസ് – 48 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ക്രൈം 9.0/10 1972-യിൽ പുറത്തിറങ്ങി വിശ്വവിജയം നേടിയ വിഖ്യാത ചിത്രമായ ദ ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗമായി 1974 റിലീസ് ചെയ്ത ചിത്രമാണ് “ദ ഗോഡ്ഫാദർ ഭാഗം 2” ആദ്യ ഭാഗത്തിലെന്ന പോലെ മികച്ചൊരു ക്രൈം ഡ്രാമയാണ് അണിയറപ്രവർത്തകർ രണ്ടാം ഭാഗത്തിലും ഒരുക്കിയിരിക്കുന്നത്. വീറ്റോ കോർലിയോണെന്ന ഒരു ഇറ്റാലിയൻ സാധാരണ കുടിയേറ്റക്കാരൻ എങ്ങനെ അമേരിക്കയിലെ ഒരു […]
The Godfather / ദ ഗോഡ്ഫാദർ (1972)
എംസോൺ റിലീസ് – 35 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola പരിഭാഷ പ്രവീൺ അടൂർ ജോണർ ഡ്രാമ, ക്രൈം 9.2/10 ഗോഡ്ഫാദർ – ലോകസിനിമകളിലെ ഗ്യാങ്സ്റ്റർ സിനിമകളുടെ തമ്പുരാൻ! ഇങ്ങനെയാണ് ഈ കൾട്ട് ക്ലാസ്സിക് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മരിയോപുസ്സോയുടെ ഗോഡ്ഫാദർ എന്ന നോവലിനെ അതേപേരിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയായിരുന്നു 26 വയസ്സുള്ള ഫ്രാൻസിസ് ഫോർഡ് കപ്പോള. “അവന് ഞാൻ നിരസിക്കാനാകാത്ത ഒരു ഒഫർ നൽകും” എന്ന ഡയലോഗൊക്കെ ഇന്നോളമിറങ്ങിയ ആയിരം ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ പല […]