എംസോൺ റിലീസ് – 3074 Episode 01 Coasts / എപ്പിസോഡ് 1 കോസ്‌റ്റ്സ് ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew R. Jones & Adam Valdez പരിഭാഷ പ്രശോഭ് പി. സി. ജോണർ ആനിമേഷന്‍, ഡോക്യുമെന്ററി, ഹിസ്റ്ററി 8.5/10 ആറര കോടി വർഷങ്ങൾ മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഡൈനോസറുകൾ അടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് – അമേരിക്കൻ ഡോക്യുമെൻ്ററിയാണ് പ്രീഹിസ്റ്റോറിക് പ്ലാനെറ്റ്. അഞ്ച് എപ്പിസോഡുകളിലായി 2022 മേയ് മുതൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി […]
March of the Penguins / മാർച്ച് ഓഫ് ദ പെൻഗ്വിൻസ് (2005)
എംസോൺ റിലീസ് – 3064 ഭാഷ ഫ്രഞ്ച് സംവിധാനം Luc Jacquet പരിഭാഷ ഷാഫി വെൽഫെയർ ജോണർ ഡോക്യുമെന്ററി, ഫാമിലി 7.5/10 സ്വന്തം കുടുംബത്തെ ഞാൻ സ്നേഹിക്കുന്ന പോലെ ആരും സ്നേഹിച്ചു കാണില്ല എന്ന് ഏതൊരാൾ അവകാശപ്പെടുന്നുവോ അവർ കാണേണ്ട ഒരു ഡോക്യുമെന്ററിയാണ് 2005 ല്‍ Luc Jacquet അണിയിച്ചൊരുക്കിയ മാർച്ച് ഓഫ് ദ പെൻഗ്വിൻസ്. Morgan Freeman ന്റെ ഘനഗംഭീരമായ സ്വരത്തിൽ അവതരിപ്പിക്കപ്പെട്ട ഈ ഉദ്യമം കഠിനമായ അന്റാർട്ടിക്കയിലെ കാലാവസ്ഥയിൽ രണ്ട് ഫോട്ടോഗ്രാഫർമാർ ഒരു വർഷത്തോളം […]
Samsara / സംസാര (2011)
എംസോൺ റിലീസ് – 2997 ഭാഷ നിശബ്ദ ചിത്രം സംവിധാനം Ron Fricke പരിഭാഷ മുബാറക് ടി എൻ ജോണർ ഡോക്യുമെന്ററി, മ്യൂസിക്കല്‍ 8.4/10 “സംസാര” എന്ന വാക്കിന്, സംസ്കൃതത്തിൽ ലോകം എന്നാണർത്ഥം. അസ്തിത്വ ചക്രം, അനന്തമായ പുനർജന്മം, ധർമ്മചക്രം എന്നും ഈ വാക്കിന് അർത്ഥമുണ്ട്. ബുദ്ധമത പ്രകാരം, “തുടക്കമോ ഒടുക്കമോ ഇല്ലാത്ത, കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിന്റെയും മരണത്തിന്റെയും പുനർജന്മത്തിന്റെയും തുടർച്ചയായ ചക്രമാണ്” സംസാര. 2011 ൽ Ron Fricke ൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ Samsara എന്ന […]
Man with a Movie Camera / മാൻ വിത്ത് എ മൂവി ക്യാമറ (1929)
എംസോൺ റിലീസ് – 2996 MSONE GOLD RELEASE ഭാഷ നിശബ്ദ ചിത്രം സംവിധാനം Dziga Vertov പരിഭാഷ മുബാറക് ടി എൻ ജോണർ ഡോക്യുമെന്ററി, മ്യൂസിക്കല്‍ 8.4/10 ഈ ഉപകരണം വിൽപ്പനയ്ക്കുള്ളതല്ല. വാങ്ങുന്നവരുടെ സാമ്പത്തിക ശേഷി കുറയ്ക്കാൻ മാത്രമേ ഇതുപകരിക്കൂ. ചിലപ്പോൾ, കുറച്ചു നാളത്തേക്ക് ശാസ്ത്രീയ അഭിരുചി വളർത്താൻ ഇത് സഹായിക്കും. അതിനപ്പുറത്തേക്ക്, ഈ ഉപകരണത്തിന് യാതൊരു ഭാവിയും ഞാൻ കാണുന്നില്ല.” താൻ നിർമിച്ച ക്യാമറ വാങ്ങാനെത്തിയ ജോർജസ് മെലീസിന്റെ ആവശ്യത്തോട് മുഖം തിരിച്ചു കൊണ്ട്, […]
My Octopus Teacher / മൈ ഒക്റ്റോപ്പസ് ടീച്ചർ (2020)
എംസോൺ റിലീസ് – 2883 ഭാഷ ഇംഗ്ലീഷ് സംവിധാനം Pippa Ehrlich & James Reed പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡോക്യുമെന്ററി 8.1/10 സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലാണ് ക്രേഗ് ഫോസ്റ്റർ ജനിച്ചു വളർന്നത്. ലോകത്തേറ്റവും ഭയാനകവും നീന്താൻ പ്രയാസമുള്ളതുമായ അറ്റ്ലാന്റിക് സമുദ്ര തീരത്ത് നീന്തലും ഡൈവിങ്ങും ഒക്കെയായി കുട്ടിക്കാലം ചിലവിട്ട ക്രേഗ് മുതിർന്നപ്പോൾ അതിൽ നിന്നെല്ലാം അകന്ന് ഒരു ഫിലിം മേക്കറായി ലോകം ചുറ്റി. എന്നാൽ പിന്നീട് എല്ലാത്തിലും വിരസത തോന്നിയ ക്രേഗ് […]
House of Secrets: The Burari Deaths / ഹൗസ് ഓഫ് സീക്രട്ട്സ്: ദ ബുരാരി ഡെത്ത്സ് (2021)
എംസോൺ റിലീസ് – 2828 ഭാഷ ഹിന്ദി സംവിധാനം Anubhav Chopra & Leena Yadav പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ക്രൈം, ഡോക്യുമെന്ററി, ഹിസ്റ്ററി 7.7/10 ഒരു കുടുംബത്തിലെ 11 അംഗങ്ങളും വീട്ടിലെ മേൽക്കൂരയിലെ ഇരുമ്പു ഗ്രില്ലിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കിടക്കുന്ന കാഴ്ച കണ്ടാണ് അന്നത്തെ ദിവസം പുലർന്നത്. അയൽക്കാരുമായി നല്ല സഹകരണമുള്ള, തികച്ചും സാധാരണക്കാരായ 11 പേർ. വെറുമൊരു ആത്മഹത്യയല്ല. കൈകാലുകൾ ബന്ധിച്ചിരിക്കുന്നു, കണ്ണുകൾ തുണികൊണ്ടു കെട്ടിയിരിക്കുന്നു, വായില്‍ തുണി തിരുകിയിരിക്കുന്നു! […]
David Attenborough: A Life on Our Planet / ഡേവിഡ് ആറ്റൻബറോ: എ ലൈഫ് ഓൺ അവർ പ്ലാനറ്റ് (2020)
എംസോൺ റിലീസ് – 2827 ഭാഷ ഇംഗ്ലീഷ് സംവിധാനം Alastair Fothergill, Jonathan Hughes & Keith Scholey പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ബയോഗ്രഫി 9.0/10 മറ്റാരേക്കാളും കൂടുതലായി പ്രകൃതിയെ അടുത്തറിഞ്ഞ ജീവശാസ്ത്രജ്ഞൻ. ഘനഗംഭീരമായ ശബ്ദം കൊണ്ടും, അവതരണ ശൈലിയിലെ പുതുമ കൊണ്ടും, തലമുറകളെ സ്വാധീനിച്ച ടെലിവിഷൻ അവതാരകൻ. ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളും, വന്യമായ പ്രദേശങ്ങളും സന്ദർശിച്ച പര്യവേക്ഷകൻ. ജീവജാലങ്ങളെ അതിന്റെ എല്ലാ വൈവിധ്യങ്ങളിലും, അത്ഭുതങ്ങളിലും രേഖപ്പെടുത്തിയ പ്രകൃതി സ്നേഹി. ബ്രിട്ടൺ, തങ്ങളുടെ […]
Journey to Mecca / ജേണി ടു മെക്ക (2009)
എംസോൺ റിലീസ് – 2723 ഭാഷ ഇംഗ്ലീഷ്, അറബിക് സംവിധാനം Bruce Neibaur പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഡ്രാമ, ഹിസ്റ്ററി 7.2/10 AD 1325. ടാൻജീർ, മൊറോക്കോ.തന്റെ വീടിന്റെ മട്ടുപ്പാവിൽ കിടന്നുറങ്ങുകയായിരുന്നു, മുഹമ്മദ് ബിൻ അബ്ദുല്ല അൽ ലവാത്തി അൽ തൻജി എന്ന നിയമ വിദ്യാർത്ഥി. കുറച്ചു നാളുകളായി, അവൻ ഒരേ സ്വപ്നം തന്നെ ആവർത്തിച്ചു കാണുകയാണ്. സ്വപ്നത്തിൽ, അവൻ വലിയൊരു പക്ഷിയുടെ ചിറകിലേറി സഞ്ചരിക്കുകയാണ്. വിശാലമായ മരുഭൂമികളും, ആഴമേറിയ സമുദ്രങ്ങളും, ഇടുങ്ങിയ […]