എംസോൺ റിലീസ് – 3442 ഭാഷ ഇംഗ്ലീഷ് സംവിധാനം Magnus von Horn പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, ഹിസ്റ്ററി 7.5/10 “നീ ചെയ്തതാണ് ശരി, നീ ചെയ്യുന്നതും ഒരു നന്മയാണ്” – ദാഗ്മാർ യോഹൈൻ അമേലി ഓവർബീ ദാഗ്മാറിന്റെ മാധുര്യമൂറും വാക്കുകള്‍ ഒരുപാട് നിസ്സഹായരായ അമ്മമാര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം നല്‍കിയിരുന്നു. മിഠായി വ്യാപാരിയായ ദാഗ്മാറിന് സമൂഹത്തില്‍ വിവേഹതരബന്ധങ്ങളില് ജനിക്കുന്ന സന്തതികള്‍ക്കും യുവതികള്ക്കുമുണ്ടാകുന്ന മാനഹാനിയെ പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. ദാഗ്മാര്‍ അത്തരം ആളുകള്‍ക്ക് ഒരു ദൈവമായി […]
The Count of Monte Cristo / ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ (2024)
എംസോൺ റിലീസ് – 3441 ഭാഷ ഫ്രഞ്ച് സംവിധാനം Alexandre de La Patellière, Matthieu Delaporte പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ത്രില്ലർ, ഡ്രാമ, റൊമാൻസ് 7.6/10 അലക്സാണ്ടർ ഡ്യൂമയുടെ ലോകപ്രശസ്ത നോവലായ ദ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോയെ ആധാരമാക്കിക്കൊണ്ട്, 2024-ൽ ഇറങ്ങിയ ഫ്രഞ്ച് സിനിമയാണ് ‘ലെ കോംട് ഡെ മോണ്ടിക്രിസ്റ്റോ‘. നാവികനായ ഡാന്റിസ് എന്ന ചെറുപ്പക്കാരനെ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി സമൂഹത്തിലെ ചില ഉന്നതർ കെണിയിൽപ്പെടുത്തി ജയിലിലടയ്ക്കുന്നു. ഉദ്വേഗഭരിതമായ ജയിൽചാട്ടത്തിനൊടുവിൽ തന്നെ വഞ്ചിച്ചവരോട് പ്രതികാരം ചെയ്യുകയാണ് […]
Prisoners / പ്രിസണേഴ്സ് (2013)
എംസോൺ റിലീസ് – 626 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ അരുൺ അശോകൻ ജോണർ ത്രില്ലർ, ക്രൈം, സൈക്കോളോജിക്കൽ, മിസ്റ്ററി 8.2/10 ജേക്ക് ഗില്ലിൻഹാൽ, ഹ്യു ജഗ്മാൻ എന്നിവർ പ്രധാന കഥാപാത്രം അവതരിപ്പിച്ച ഡെന്നിസ് വില്ലെന്യു സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലറാണ് 2013 ൽ പുറത്തിറങ്ങിയ ‘പ്രിസണേർസ്‘. കാണാതായ രണ്ടു കുട്ടികളെ തിരഞ്ഞു പോകുന്ന കെല്ലർ ഡോവർ എന്ന നിരാശനായ അച്ഛനിൽ നിന്നുമാണ് കഥയുടെ ആരംഭം. കേസ് അന്വേഷിക്കുന്ന ഡീറ്റെക്റ്റീവ് ലോക്കി അതിൽ പരാജയപ്പെടുന്നതോട് […]
Three of Us / ത്രീ ഓഫ് അസ് (2022)
എംസോൺ റിലീസ് – 3440 ഭാഷ ഹിന്ദി സംവിധാനം Avinash Arun പരിഭാഷ സജയ് കുപ്ലേരി ജോണർ ഡ്രാമ 7.5/10 ഉടലിൽ നിന്ന് ജീവൻ വേർപെടുന്നത് പോലെയാണ് ജീവിതത്തിൽ നിന്നും ഓർമ്മകൾ പതുക്കെ മാഞ്ഞു പോകുമ്പോൾ സംഭവിക്കുന്നത്. അത് തിരിച്ചറിയുമ്പോൾ അവൾ തന്റെ ഉത്ഭവം തേടി തന്റെ കുട്ടിക്കാലത്തേക്ക് ഒരു യാത്ര പുറപ്പെടുന്നു. ആ യാത്രയാണ് ‘Three of us‘ പറയുന്നത്. അവിനാശ് അരുൺ ധാവ്രെ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ഒരു ഇമോഷണൽ ഡ്രാമയാണ് ‘ത്രീ ഓഫ് […]
The Banshees of Inisherin / ദ ബാൻഷീസ് ഓഫ് ഇനിഷെറിൻ (2022)
എംസോൺ റിലീസ് – 3439 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin McDonagh പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, ഗിരി പി എസ് ജോണർ ഡാർക്ക് കോമഡി, സൈക്കോളജിക്കൽ ഡ്രാമ 7.7/10 1920-കളിൽ അയർലൻഡിലെ ഒരു ചെറിയ ദ്വീപായ ഇനിഷെറിന്റെ പശ്ചാത്തലത്തിൽ ഒരു ആഴമേറിയ സൗഹൃദത്തിന്റെ വേർപിരിയലാണ് ഈ സിനിമയുടെ പ്രമേയം. കൊൾം ഡൊഹെർട്ടി എന്ന സംഗീതജ്ഞൻ, തന്റെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ച്, പാദ്രിക് സള്ളിബാൻ എന്ന തന്റെ ആത്മാർത്ഥ സുഹൃത്തുമായുള്ള ബന്ധം മുറിക്കാൻ തീരുമാനിക്കുന്നു. തന്റെ ജീവിതത്തിലെ ഒരു […]
The Promised Land / ദ പ്രോമിസ്ഡ് ലാൻഡ് (2023)
എംസോൺ റിലീസ് – 3438 ഭാഷ ഡാനിഷ് സംവിധാനം Nikolaj Arcel പരിഭാഷ നിഹാദ് ജോണർ ആക്ഷൻ, ബയോപിക്ക്, ഹിസ്റ്ററി, ഡ്രാമ 7.7/10 ദ പ്രോമിസ്ഡ് ലാൻഡ് (Danish: Bastarden) നിക്കോളായ് ആർസെൽ സംവിധാനം ചെയ്ത് ആർസെലും ആൻഡേഴ്സ് തോമസ് ജെൻസനും ചേർന്ന് രചന നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു എപിക് ഹിസ്റ്റോറിക്കൽ ഡ്രാമയാണ്. 18-ാം നൂറ്റാണ്ടിലെ ഡെൻമാർക്കിൽ ദരിദ്രനായ ഒരു മുൻ സൈനികൻ ക്യാപ്റ്റൻ ലുഡ്വിഗ് കേലൻ വിശാലമായ എന്നാൽ കൃഷിയോഗ്യമല്ലാത്ത ഒരു തരിശുഭൂമി മെരുക്കാൻ […]
Kathal: A Jackfruit Mystery / കട്ഹൽ എ ജാക്ക്ഫ്രൂട്ട് മിസ്റ്ററി (2023)
എംസോൺ റിലീസ് – 3437 ഭാഷ ഹിന്ദി സംവിധാനം Yashowardhan Mishra പരിഭാഷ ഹനീൻ ചേന്ദമംഗല്ലൂർ ജോണർ ഡാർക്ക് കോമഡി, മിസ്റ്ററി, ഡ്രാമ, ക്രൈം 6.7/10 വെറുമൊരു ചക്കമോഷണത്തിന്റെ കഥ പ്രമേയമാക്കി ഇന്ത്യയുടെ സമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതിയെ എങ്ങനെ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നു വിമർശിക്കാൻ പറ്റുമെന്ന് കാണിച്ചു തന്ന സിനിമയാണ് 2023ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ Kathal: A Jackfruit Mystery. തന്റെ വീട്ടിലെ സങ്കരിയനം പ്ലാവിലെ ചക്കകൾ മോഷണം പോയത്, സിറ്റിയിലെ മുഴുവൻ പോലീസ് ഫോഴ്സിനെയും ഉപയോഗിച്ച് അന്വേഷിക്കാൻ […]
Kingdom of the Planet of the Apes / കിങ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്പ്സ് (2024)
എംസോൺ റിലീസ് – 3436 ഭാഷ ഇംഗ്ലീഷ് സംവിധാനം Wes Ball പരിഭാഷ ഗിരി പി. എസ്. ജോണർ അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ, ആക്ഷൻ, ത്രില്ലർ 6.9/10 2011 ൽ ആരംഭിച്ച പ്ലാനറ്റ് ഓഫ് ദി ഏപ്സ് റിബൂട്ട് സീരീസിലെ അവസാന ഭാഗമായി വെസ് ബോളിന്റെ സംവിധാനത്തിൽ 2024-യിൽ പുറത്തുവന്ന ചിത്രമാണ് “കിങ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ്“ സീസറിന്റെ മരണ ശേഷം തലമുറകൾക്ക് അപ്പുറമുള്ള ലോകത്തെ കാണിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ആരംഭം. ഏപ്പുകൾ […]