എം-സോണ്‍ റിലീസ് – 936 ഭാഷ ഫ്രഞ്ച് സംവിധാനം Fernando Arrabal പരിഭാഷ ശ്യാം നാരായണൻ ജോണർ ഡ്രാമ, വാർ 6.8/10 1939ല്‍ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ അന്ത്യത്തില്‍ ഫാന്‍ഡോ എന്ന പത്തുവയസ്സുകാരന്റെ കമ്മ്യൂണിസ്റ്റുകാരനായ അച്ഛനെ പട്ടാളക്കാര്‍ അറസ്റ്റ് ചെയ്യുന്നു. അച്ഛനെ ഒറ്റിക്കൊടുത്തത് സ്വന്തം അമ്മയാണെന്ന് മനസ്സിലാക്കിയ ഫാന്ഡോയുടെ അച്ഛനെത്തേടിയുള്ള യാത്രയുടെയും, ഇടയ്ക്കിടെ ഉണ്ടാവുന്ന വിചിത്ര ചിന്തകളുടെയും കുഴപ്പിക്കുന്ന ഒരു സമ്മേളനമാണ് ലോങ്ങ് ലിവ് ഡെത്ത്. അതോടൊപ്പം തന്നെ രാഷ്ട്രീയവിമര്ശനങ്ങള്ക്കും സംവിധായകന് കളമൊരുക്കുന്നുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
I Still Hide to Smoke / ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക് (2016)
എം-സോണ്‍ റിലീസ് – 935 പെൺസിനിമകൾ – 11 ഭാഷ അറബിക്, ഫ്രഞ്ച് സംവിധാനം Rayhana Obermeyer പരിഭാഷ സിനിമ കളക്ടീവ് വടകര ജോണർ ഡ്രാമ 7.2/10 നമുക്ക് അപരിചിതമായ സ്ത്രീകളുടെ ലോകമാണ്, അറ്റ് മൈ ഏജ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക് എന്ന ചലച്ചിത്രം കാഴ്ചയാക്കുന്നത്. ആകാശം കാണുന്നതു വിലക്കിയപ്പോള്‍ കഴുകിയ തുണികള്‍ ഉണക്കാനായി ടെറസില്‍ പോയി മേഘങ്ങളെ കാണുന്ന പെണ്‍കുട്ടികള്‍, പുകവലിക്കാന്‍ പാത്തിരിക്കേണ്ടി വരുന്നവര്‍, പെണ്ണിന്റെ രഹസ്യാനുഭവങ്ങളും ആനന്ദങ്ങളും കൂട്ടുകാരികളോടു പറഞ്ഞ് ഉല്ലസിക്കുന്നവര്! […]
The Day I Became a Woman / ദ ഡേ ഐ ബികേം എ വുമൺ (2000)
എം-സോണ്‍ റിലീസ് – 933 പെൺസിനിമകൾ – 10 ഭാഷ പേർഷ്യൻ സംവിധാനം Marzieh Makhmalbaf പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ കോമഡി, ഡ്രാമ 7.3/10 മൂന്ന് ചെറുചിത്രങ്ങൾ ചേർന്നതാണ് ഈ ഇറാനിയൻ സിനിമ. ഇറാനിയൻ സ്ത്രീകളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങൾ അടയാളപ്പെടുത്തുന്ന ചിത്രം. ഒമ്പതാം വയസ്സിൽ, സ്ത്രീ ആയെന്ന ഓർമപ്പെടുത്തലുകളിൽ, കളിക്കാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടമാകുന്ന ഹവാ, ആൺ ചട്ടകൂടുകളിൽ നിന്ന് തന്റെ സൈക്കിളിൽ രക്ഷ തേടി മുന്നേറാൻ ശ്രമിക്കുന്ന അഹൂ, വാർധക്യത്തിൽ ലഭിച്ച സ്വാതന്ത്ര്യം […]
Marlina the Murderer in Four Acts / മർലിനാ ദി മർഡറെർ ഇൻ ഫോർ ആക്ടസ് (2017)
എം-സോണ്‍ റിലീസ് – 932 പെൺസിനിമകൾ – 09 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Mouly Surya പരിഭാഷ രാജൻ കെ. കെ ജോണർ ഡ്രാമ, ത്രില്ലർ 7/10 തികച്ചും സ്ത്രീവിരുദ്ധമായ സാമൂഹിക സാഹചര്യങ്ങളോട് ഏറ്റുമുട്ടേണ്ടി വരുന്ന മർലീന എന്ന യുവവിധവയുടെ കഥ പറയുന്ന മനോഹരമായ ഇൻഡോനേഷ്യൻ സിനിമയാണ് മർലീന ദ മർഡറർ: ഇൻ ഫോർ ആക്ട്സ്. ഇൻഡോനേഷ്യയിലെ അറിയപ്പെടുന്ന സംവിധായികയായ മൗലി ജയസൂര്യ സംവിധാനം ചെയ്ത ഈ ചിത്രം ഒരു വാർപ്പു മാതൃകകളെയും പിന്തുടരുന്നില്ല. ലളിതവും സൂക്ഷ്മവുമായ […]
Chocolate / ചോക്ലേറ്റ് (2008)
എം-സോണ്‍ റിലീസ് – 931 പെൺസിനിമകൾ – 08 ഭാഷ തായ് സംവിധാനം Prachya Pinkaew പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഡ്രാമ 6.9/10 2008 ൽ Prachya Pinkaew സംവിധാനം ചെയ്ത് JeeJa Yanin, Hiroshi Abe, Ammara Siripong എന്നിവർ അഭിനയിച്ച ചിത്രമാണ് ചോക്ലറ്റ്, മനോവൈകല്ല്യമുള്ള കുട്ടിയാണ് സെൻ. എന്നിരുന്നാലും മാർഷ്യൽ ആർട്ട്സിൽ അവൾ കേമിയാണ്. അമ്മയുടെ ചികിത്സ ചിലവിനായി കടം കൊടുത്തവരിൽ നിന്നും കിട്ടാനുള്ള പണം തിരിച്ച് പിടിക്കാനായി സെൻ പോകുന്നു. […]
The Silence / ദ സൈലൻസ് (2015)
എം-സോണ്‍ റിലീസ് – 930 പെൺസിനിമകൾ – 07 ഭാഷ ഹിന്ദി, മറാത്തി സംവിധാനം Gajendra Ahire പരിഭാഷ സിനിമ കളക്ടീവ്, വടകര ജോണർ ഡ്രാമ 7.6/10 ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ, വിവിധ മേഖലകളിൽ ജീവിക്കുന്ന സ്ത്രീകൾ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണത്തിന്റെയും കഥയാണ് ഈ ചിത്രം ആവിഷ്കരിക്കുന്നത്. അമ്മ നഷ്ടപ്പെട്ട്, തികച്ചും ദരിത്രമായ ചുറ്റുപാടുകളിൽ പഞ്ഞിമിഠായി വിൽപ്പനക്കാരനായ തന്റെ അച്ഛനോടൊപ്പം ഗ്രാമത്തിൽ കഴിയുന്ന ചിനി എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അവളുടെ ചേച്ചി മന്ദാകിനി ജോലിതേടി […]
Matrubhoomi: A Nation Without Women / മാതൃഭൂമി: എ നേഷൻ വിത്തൗട്ട് വുമൺ (2003)
എം-സോണ്‍ റിലീസ് – 929 പെൺസിനിമകൾ -06 ഭാഷ ഹിന്ദി സംവിധാനം Manish Jha പരിഭാഷ ശ്യാം നാരായണൻ ജോണർ ഡ്രാമ 7.7/10 ബീഹാറിലെ ഒരു സാങ്കൽപ്പികഗ്രാമത്തിൽ പെൺകുഞ്ഞുങ്ങളെ പിറന്നുവീഴുമ്പോൾത്തന്നെ വധിച്ചുകളയുന്ന ദുരാചാരം തുടർന്നുപോരുന്നതിനാൽ സമീപഭാവിയിൽ ഗ്രാമത്തിൽ സ്ത്രീകൾ ഒട്ടുംതന്നെ ഇല്ലാതാകുന്നു. തുടർന്ന് ചെറുപ്പക്കാർക്ക് വിവാഹം കഴിക്കാൻ അന്യഗ്രാമങ്ങളിൽനിന്ന് പെൺകുട്ടികളെ വലിയ വില നൽകി കൊണ്ടുവരേണ്ട ഗതി ഉടലെടുക്കുന്നു. അങ്ങനെ ആ ഗ്രാമത്തിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവരപ്പെടുന്ന കൽക്കി എന്ന പെൺകുട്ടിയുടെ ജീവിതവും, അവർക്കുചുറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് […]
Jeanne Dielman, 23, quai du commerce, 1080 Bruxelles / ജീൻ ഡീൽമാൻ, 23, കേ ദു കൊമേഴ്സ്, 1080, ബ്രൂസ്സൽ, (1975)
എം-സോണ്‍ റിലീസ് – 928 പെൺസിനിമകൾ – 05 ഭാഷ ഫ്രഞ്ച് സംവിധാനം Chantal Akerman പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 7.8/10 എക്കാലത്തെയും സ്ത്രീപക്ഷ ക്ലാസിക് എന്ന് നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം. സിനിമയിൽ ഇതുവരെ കാണാത്ത സമീപനത്തിലൂടെ സ്ത്രീ ജീവിതത്തിലെ ആവർത്തന വിരസതയും പുതുമ ഇല്ലായ്മയും വരച്ചിടുന്നു. സ്റ്റെഡി ഷോട്ടുകൾ മാത്രം ഉപയോഗിച്ച് പലപ്പഴും നായികയോടൊപ്പം അവരുടെ അടുക്കളയിലാണ് നമ്മൾ എന്ന തോന്നൽ സംവിധായിക ഉണ്ടാക്കുന്നു. മൂന്ന് ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. മൂന്നാം […]