എംസോൺ റിലീസ് – 626 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ അരുൺ അശോകൻ ജോണർ ത്രില്ലർ, ക്രൈം, സൈക്കോളോജിക്കൽ, മിസ്റ്ററി 8.2/10 ജേക്ക് ഗില്ലിൻഹാൽ, ഹ്യു ജഗ്മാൻ എന്നിവർ പ്രധാന കഥാപാത്രം അവതരിപ്പിച്ച ഡെന്നിസ് വില്ലെന്യു സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലറാണ് 2013 ൽ പുറത്തിറങ്ങിയ ‘പ്രിസണേർസ്‘. കാണാതായ രണ്ടു കുട്ടികളെ തിരഞ്ഞു പോകുന്ന കെല്ലർ ഡോവർ എന്ന നിരാശനായ അച്ഛനിൽ നിന്നുമാണ് കഥയുടെ ആരംഭം. കേസ് അന്വേഷിക്കുന്ന ഡീറ്റെക്റ്റീവ് ലോക്കി അതിൽ പരാജയപ്പെടുന്നതോട് […]
Three of Us / ത്രീ ഓഫ് അസ് (2022)
എംസോൺ റിലീസ് – 3440 ഭാഷ ഹിന്ദി സംവിധാനം Avinash Arun പരിഭാഷ സജയ് കുപ്ലേരി ജോണർ ഡ്രാമ 7.5/10 ഉടലിൽ നിന്ന് ജീവൻ വേർപെടുന്നത് പോലെയാണ് ജീവിതത്തിൽ നിന്നും ഓർമ്മകൾ പതുക്കെ മാഞ്ഞു പോകുമ്പോൾ സംഭവിക്കുന്നത്. അത് തിരിച്ചറിയുമ്പോൾ അവൾ തന്റെ ഉത്ഭവം തേടി തന്റെ കുട്ടിക്കാലത്തേക്ക് ഒരു യാത്ര പുറപ്പെടുന്നു. ആ യാത്രയാണ് ‘Three of us‘ പറയുന്നത്. അവിനാശ് അരുൺ ധാവ്രെ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ഒരു ഇമോഷണൽ ഡ്രാമയാണ് ‘ത്രീ ഓഫ് […]
The Banshees of Inisherin / ദ ബാൻഷീസ് ഓഫ് ഇനിഷെറിൻ (2022)
എംസോൺ റിലീസ് – 3439 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin McDonagh പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, ഗിരി പി എസ് ജോണർ ഡാർക്ക് കോമഡി, സൈക്കോളജിക്കൽ ഡ്രാമ 7.7/10 1920-കളിൽ അയർലൻഡിലെ ഒരു ചെറിയ ദ്വീപായ ഇനിഷെറിന്റെ പശ്ചാത്തലത്തിൽ ഒരു ആഴമേറിയ സൗഹൃദത്തിന്റെ വേർപിരിയലാണ് ഈ സിനിമയുടെ പ്രമേയം. കൊൾം ഡൊഹെർട്ടി എന്ന സംഗീതജ്ഞൻ, തന്റെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ച്, പാദ്രിക് സള്ളിബാൻ എന്ന തന്റെ ആത്മാർത്ഥ സുഹൃത്തുമായുള്ള ബന്ധം മുറിക്കാൻ തീരുമാനിക്കുന്നു. തന്റെ ജീവിതത്തിലെ ഒരു […]
The Promised Land / ദ പ്രോമിസ്ഡ് ലാൻഡ് (2023)
എംസോൺ റിലീസ് – 3438 ഭാഷ ഡാനിഷ് സംവിധാനം Nikolaj Arcel പരിഭാഷ നിഹാദ് ജോണർ ആക്ഷൻ, ബയോപിക്ക്, ഹിസ്റ്ററി, ഡ്രാമ 7.7/10 ദ പ്രോമിസ്ഡ് ലാൻഡ് (Danish: Bastarden) നിക്കോളായ് ആർസെൽ സംവിധാനം ചെയ്ത് ആർസെലും ആൻഡേഴ്സ് തോമസ് ജെൻസനും ചേർന്ന് രചന നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു എപിക് ഹിസ്റ്റോറിക്കൽ ഡ്രാമയാണ്. 18-ാം നൂറ്റാണ്ടിലെ ഡെൻമാർക്കിൽ ദരിദ്രനായ ഒരു മുൻ സൈനികൻ ക്യാപ്റ്റൻ ലുഡ്വിഗ് കേലൻ വിശാലമായ എന്നാൽ കൃഷിയോഗ്യമല്ലാത്ത ഒരു തരിശുഭൂമി മെരുക്കാൻ […]
Kathal: A Jackfruit Mystery / കട്ഹൽ എ ജാക്ക്ഫ്രൂട്ട് മിസ്റ്ററി (2023)
എംസോൺ റിലീസ് – 3437 ഭാഷ ഹിന്ദി സംവിധാനം Yashowardhan Mishra പരിഭാഷ ഹനീൻ ചേന്ദമംഗല്ലൂർ ജോണർ ഡാർക്ക് കോമഡി, മിസ്റ്ററി, ഡ്രാമ, ക്രൈം 6.7/10 വെറുമൊരു ചക്കമോഷണത്തിന്റെ കഥ പ്രമേയമാക്കി ഇന്ത്യയുടെ സമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതിയെ എങ്ങനെ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നു വിമർശിക്കാൻ പറ്റുമെന്ന് കാണിച്ചു തന്ന സിനിമയാണ് 2023ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ Kathal: A Jackfruit Mystery. തന്റെ വീട്ടിലെ സങ്കരിയനം പ്ലാവിലെ ചക്കകൾ മോഷണം പോയത്, സിറ്റിയിലെ മുഴുവൻ പോലീസ് ഫോഴ്സിനെയും ഉപയോഗിച്ച് അന്വേഷിക്കാൻ […]
Kingdom of the Planet of the Apes / കിങ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്പ്സ് (2024)
എംസോൺ റിലീസ് – 3436 ഭാഷ ഇംഗ്ലീഷ് സംവിധാനം Wes Ball പരിഭാഷ ഗിരി പി. എസ്. ജോണർ അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ, ആക്ഷൻ, ത്രില്ലർ 6.9/10 2011 ൽ ആരംഭിച്ച പ്ലാനറ്റ് ഓഫ് ദി ഏപ്സ് റിബൂട്ട് സീരീസിലെ അവസാന ഭാഗമായി വെസ് ബോളിന്റെ സംവിധാനത്തിൽ 2024-യിൽ പുറത്തുവന്ന ചിത്രമാണ് “കിങ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ്“ സീസറിന്റെ മരണ ശേഷം തലമുറകൾക്ക് അപ്പുറമുള്ള ലോകത്തെ കാണിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ആരംഭം. ഏപ്പുകൾ […]
28 Days Later / 28 ഡേയ്സ് ലേറ്റർ (2002)
എംസോൺ റിലീസ് – 3435 ഭാഷ ഇംഗ്ലീഷ് സംവിധാനം Danny Boyle പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.5/10 ലണ്ടനിലെ ഒരു ലാബിൽ നിന്ന് ‘റേജ്’ എന്ന വൈറസ് പുറത്തുവരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഈ വൈറസ് മനുഷ്യരെ അതിക്രൂരരായ, രക്തദാഹികളായ ജീവികളാക്കി മാറ്റുന്നു. ജിം എന്ന സൈക്കിൾ കൊറിയറുകാരൻ ഒരു ആശുപത്രിയിൽ കോമയിലാണ്. അവൻ ഉണരുമ്പോൾ “28 ദിവസങ്ങൾക്ക് ശേഷം” ലണ്ടൻ നഗരം പൂർണമായും ശൂന്യമാണ്. ആരെയും കാണാതെ ജിം നഗരത്തിലൂടെ […]
Paprika / പപ്രിക്ക (1991)
എംസോൺ റിലീസ് – 3434 ഭാഷ ഇറ്റാലിയൻ സംവിധാനം Tinto Brass പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ 5.5/10 യുവതിയും സുന്ദരിയുമായ മിമാ, ഭാവി വരന്റെ താല്പര്യപ്രകാരം കൊച്ചു ഗ്രാമം വിട്ടു പട്ടണത്തിൽ എത്തുന്നു. അയാൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനുള്ള പണം സമ്പാദിക്കാൻ നിർബന്ധപൂർവ്വം അവളെ ഒരു വേശ്യാലയത്തിൽ കൊണ്ടുപോയി ആക്കുന്നു. അവിടെ നിന്ന് അവൾക്ക് കിട്ടിയ പേരാണ് “പപ്രിക്ക“. അവിടെ നിന്ന് പപ്രിക്കയുടെ പുതിയ ജീവിതം ആരംഭിക്കുകയാണ്. എറോട്ടിക് സിനിമ ആയതിനാൽ, പ്രായപൂർത്തി ആയവർ […]