എം-സോണ്‍ റിലീസ് – 889 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.3/10 ക്രിസ്തുവർഷം 300ൽ. റോം അവരുടെ സാമ്രാജ്യത്തിന്റെ വിസ്തൃതി അറേബ്യ മുതൽ ബ്രിട്ടൻ വരെ വർദ്ധിപ്പിച്ചു.പക്ഷേ, മണ്ണിനോടുള്ള അവരുടെ കൊതിയടങ്ങിയില്ല.പക്ഷേ, കിഴക്കൻ ദേശത്ത് ശക്തരായ സാർമേഷ്യൻ പോരാളികൾ അവരെ അവസാനം വരെ ചെറുത്തു നിന്നു. യുദ്ധം അവസാനിച്ചപ്പോൾ സാർമേഷ്യൻ പോരാളികൾ മാത്രമേ ജീവനോടെ അവശേഷിച്ചിരുന്നുള്ളൂ. അവരുടെ കഴിവിൽ മതിപ്പു തോന്നിയ റോം, ഒരു ഉടമ്പടിയിലൂടെ […]
The Diving Bell and the Butterfly / ദ ഡൈവിംങ് ബെൽ ആന്റ് ദ ബട്ടർഫ്ലൈ (2007)
എം-സോണ്‍ റിലീസ് – 888 ഭാഷ ഫ്രഞ്ച് സംവിധാനം Julian Schnabel പരിഭാഷ ഷിഹാബ് എ ഹസൻ ജോണർ ബയോഗ്രഫി, ഡ്രാമ 8.0/10 ഫ്രാന്‍സില്‍ നിന്നുള്ള വിഖ്യാതമായ ‘എല്ലെ’ ഫാഷന്‍ മാസികയുടെ ചീഫ്എഡിറ്ററായിരുന്ന ‘ഷോണ്‍ ഡോമിനിക് ബൌബി’യുടെ ജീവിതകഥയെ അടിസ്ഥാനമാക്കി 2007 ഇല് ‘ജൂലിയന്‍ ഷനാബെല്‍’ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് ‘ദ ഡൈവിംഗ് ബെല്‍ ആന്‍ഡ് ദ ബട്ടര്‍ഫ്ലൈ’. 43 ആം വയസ്സില്‍ പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കെ ശരീരം തളര്‍ന്ന് രോഗാവസ്ഥയിലായ ‘ഷോണ്‍-ഡോമിനിക് ബൌബി’ ആശുപത്രിക്കിടക്കയില്‍ […]
Always: Sunset on Third Street / ഓൾവേസ്: സൺസെറ്റ് ഓൺ തേഡ് സ്ട്രീറ്റ് (2005)
എംസോൺ റിലീസ് – 887 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ്. ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.7/10 താകാഷി യാമസാക്കി സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു സൂപ്പർഹിറ്റ് ജാപ്പനീസ് ചലച്ചിത്രമാണ് “ഓൾവേസ്: സൺസെറ്റ് ഓൺ തേഡ് സ്ട്രീറ്റ്. “ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പതിയെ ജീവിതം തിരിച്ചു പിടിക്കുന്ന ജപ്പാൻ ജനതയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ കോറിയിട്ടത്. 2006-ലെ ഏറ്റവും മികച്ച […]
Alpha / ആൽഫ (2018)
എം-സോണ്‍ റിലീസ് – 886 ഭാഷ ഇംഗ്ലീഷ് സംവിധാനം Albert Hughes പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.7/10 കൊമോഗ്നോൺ ഗോത്രത്തിലുള്ള കേടാ ഗോത്ര സംഘത്തോടൊപ്പം വേട്ടയാടുന്ന സമയത്ത് ഒരു വിജനമായ സ്ഥലത്ത് ഒറ്റപ്പെടുന്നു. അവൻ മരിച്ചു എന്ന് കരുതി മറ്റുള്ളവർ കണ്ണീരോടെ മടങ്ങുന്നു. എന്നാൽ സാഹസികമായി അവൻ രക്ഷപ്പെടുന്നു. പിന്നീട് തന്നെ ആക്രമിക്കുന്ന ചെന്നായ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട ചെന്നായയേ അവൻ സംരക്ഷിക്കുന്നു. ആ ബന്ധം ശക്തമാകുകയും തുടർന്ന് ജീവൻ നിലനിർത്തായി […]
The Way Home / ദ വേ ഹോം (2002)
എം-സോണ്‍ റിലീസ് – 884 ഭാഷ കൊറിയൻ സംവിധാനം Jeong-hyang Lee പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ 7.8/10 സാങ്ങ് വുവിന്റെയും അവന്റെ അമ്മയുടെയും ഒരു യാത്രക്കിടയിലാണ് സിനിമ തുടങ്ങുന്നത്. വികൃതിയായ സാങ് വുവിനെ ഗ്രാമത്തിലെ അവന്റെ അമ്മുമ്മയുടെ അടുക്കൽ കൊണ്ടുചെന്നാക്കി അവന്റെ അമ്മ സിറ്റിയിലേക്കി പോകുന്ന. നഗരത്തിന്റെ ശീലങ്ങളുള്ള സാങ് വുവും ഗ്രാമത്തിൽ കൃഷിചെയ്ത് ജീവിക്കുന്ന അമ്മൂമ്മയും തമ്മിലുള്ള ജീവിതം അത്ര സുഖകരമാകുന്നില്ല. കോളയും കളിപ്പാട്ടങ്ങളുമായാണ് അവന്റ നടപ്പ് അവനെ സംബന്ധിച്ച് അമ്മൂമ്മ വൃത്തിയില്ലാത്ത […]
Game of Thrones Season 7 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 7 (2017)
എം-സോണ്‍ റിലീസ് – 883 ഭാഷ ഇംഗ്ലിഷ് സംവിധാനം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചർ, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]
Original Sin / ഒറിജിനൽ സിൻ (2001)
എം-സോണ്‍ റിലീസ് – 882 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Cristofer പരിഭാഷ നിഖിൽ വിജയരാജൻ, രജീഷ് വി വി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 6.1/10 അന്റോണിയോ ബന്ദേരസ്, ആഞ്ജലീന ജോലി എന്നിവരെ കഥാപാത്രങ്ങളാക്കി 2001-ൽ നിർമിച്ച ഇറോട്ടിക് വിഷ്വൽ ത്രില്ലർ ചിത്രമാണ് ഒറിജിനൽ സിൻ കോർണൽ വൂൾറിച്ചിന്റെ നോവലായ വാൾട്സ് ഇൻ ഡാർക്ക്നസ് നെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം ബിസിനസുകാരനും സമ്പന്നനുമായ വർഗ്ഗർ ലൂയിസ് എന്നയാളുമായി കത്തിലൂടെ പരിചയപ്പെടുന്ന ജൂലിയ റസ്സൽ എന്ന യുവതിയെ […]
The Guilty / ദി ഗിൽറ്റി (2018)
എം-സോണ്‍ റിലീസ് – 881 ഭാഷ ഡാനിഷ് സംവിധാനം Gustav Möller പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലെർ 7.5/10 പൂർണമായും ഒരു കാൾ സെന്റർ മുറിക്കകത്ത് ചിത്രീകരിക്കപ്പെട്ടു ഒരു ഡാനിഷ് ത്രില്ലർ ചിത്രമാണ് ദി ഗിൽറ്റി. ഒരു കേസിലെ വിചാരണക്കിടയിൽ എമെർജൻസി കാൾ സെന്ററിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയ പോലീസുകാരൻ ആയ അസ്ഗർ ഹോമിന് മടുപ്പിക്കുന്ന ജോലിക്കിടയിൽ വരുന്ന ഒരു കാൾ ഒരു വഴിത്തിരിവാകുകയാണ്. തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു സ്ത്രീയെ ഫോൺ നിർദേശങ്ങളിലൂടെ സഹായിക്കാൻ […]