എം-സോണ്‍ റിലീസ് – 760 ഭാഷ കൊറിയൻ സംവിധാനം Sung-su Kim പരിഭാഷ അഖില്‍ ആന്റണി ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 6.7/10 കൊറിയയിലേക്ക് നിയമവിരുദ്ധമായി മനുഷ്യരെ കടത്തുന്ന രണ്ടംഗ സംഘത്തിൽ നിന്നാണ് സിനിമയുടെ തുടക്കം. കുടിയേറ്റക്കാരിൽ ചിലർ അസ്വാഭാവികമായി ചുമയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും മനുഷ്യക്കടത്തുകാർ അത് നിസാരമായി കണ്ടു അവരെ ഒരു കണ്ടെയ്നറിൽ കുത്തിനിറച്ചു കൊറിയയിലേക്ക് കയറ്റിക്കൊണ്ടു പോകുന്നു. ഒമ്പത് ദിവസത്തിനു ശേഷം കൊറിയയിലെ തുറമുഖ നഗരമായ പ്യോങ്തേക്കിൽ എത്തുന്ന കണ്ടെയ്നർ തുറക്കുന്ന മനുഷ്യക്കടത്തു സംഘം […]
Blow-Up / ബ്ലോ-അപ്പ് (1966)
എം-സോണ്‍ റിലീസ് – 759 ഭാഷ ഇംഗ്ലീഷ് സംവിധാനം Michelangelo Antonioni പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ, മിസ്റ്ററി 7.6/10 ഇറ്റാലിയൻ സംവിധായകൻ മൈക്കിളാഞ്ചലോ അന്റോനിയോണിയുടെ ഇംഗ്ലീഷിലുള്ള ആദ്യ ചിത്രമാണ് ബ്ലോഅപ്പ്. അർജെന്റിനൻ എഴുത്തുകാരൻ ജൂലിയോ കോർത്തസാറിന്റെ അതേ പേരിലുള്ള ചെറുകഥയാണ് സിനിമയ്ക്കുള്ള പ്രേരണ. 1960 കളിലെ കൗണ്ടർ കൾച്ചർ മൂവ്മെന്റിന്റെ സമയത്തെ ലണ്ടനിലെ സാമൂഹിക ജീവിതത്തെയാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. 1967 ലെ കാൻ ഫെസ്റ്റിവലിൽ പാംദ്യോർ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ളതാണ് ഈ […]
The Conformist / ദി കോൺഫോർമിസ്റ്റ് (1970)
എം-സോണ്‍ റിലീസ് – 758 ഭാഷ ഇറ്റാലിയൻ സംവിധാനം Bernardo Bertolucci പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 8/10 1930 കളിലെ ഫാസിസ്റ്റ് ഭരണത്തിലുള്ള ഇറ്റലി, ഫാസിസ്റ്റ് സീക്രട്ട് പോലീസ് ഓഫീസറായ മാര്‍സെലോ ക്ലെരിച്ചി തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മിഷന് തയ്യാറെടുക്കുകയാണ് . ഈ പ്രാവശ്യം ഇല്ലാതാക്കേണ്ടത് ഒരുകാലത്ത് തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള പ്രഫസര്‍ ലൂക്കാ ക്വാദ്രിയെയാണ്. ഇവിടെ മാനുഷികവികാരങ്ങള്‍ക്ക് സ്ഥാനമില്ല. ഫാസിസത്തിന്റെ ശത്രുക്കള്‍ ഇല്ലാതായേ പറ്റൂ . ഡ്രൈവറായ മാംഗനേലയോടൊപ്പം മർച്ചേലോയുടെ യാത്ര […]
The Sound of Music / ദി സൗണ്ട് ഓഫ് മ്യൂസിക് (1965)
എം-സോണ്‍ റിലീസ് – 757 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Wise പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ ഡ്രാമ, ബയോഗ്രഫി 8.0/10 ലോകത്തിലെ മികച്ച മ്യൂസിക്കൽ ചിത്രങ്ങളുടെ പട്ടികയിൽ എന്നും മുൻനിരയിൽ ഉണ്ട് സൗണ്ട് ഓഫ് മ്യൂസിക്. സാധാരണസംഭാഷങ്ങളിൽ പോലും സപ്ത സ്വരങ്ങൾ നിറഞ്ഞ ചിത്രം. കന്യാസ്ത്രീയായകൻ മഠത്തിൽ ചേർന്ന മരിയ, മദർ സുപ്പീരിയറിന്റെ നിർദ്ദേശപ്രകാരം ക്യാപ്റ്റൻ വോൺ ട്രാപ്പിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ഏഴ് കുട്ടികളുടെ ടീച്ചർ ആയി പോകുന്നു. ആ വീട്ടിൽ സംഗീതം നിറച്ച മരിയ […]
Diamonds of the Night / ഡയമണ്ടസ് ഓഫ് ദ നൈറ്റ് (1964)
എം-സോണ്‍ റിലീസ് – 756 ഭാഷ ചെക്ക് സംവിധാനം Jan Nemec പരിഭാഷ മോഹനൻ കെ.എം ജോണർ ഡ്രാമ, വാർ 7.5/10 ഹോളോകോസ്റ്റ് നാളുകളിൽ അനേകായിരം ജൂതന്മാർ കടന്നുപോയ ജീവിത സന്ദർഭങ്ങളെയാണ് ജാൻ നെമെക് എന്ന ചെക്ക് സംവിധായകൻ തന്റെ ആദ്യ സിനിമ സംരംഭത്തിനായി തെരഞ്ഞെടുത്തത്. അർണോസ്റ്റ് ലസ്റ്റിഗ് എഴുതിയ “ഡാർക്നെസ്സ് കാസ്റ്റ്സ് നോ ഷാഡോ” എന്നാ പുസ്തകത്തെ ആധാരമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ സജീവ സജീവ സാന്നിധ്യം ചിത്രീകരണത്തിലുടനീളം സംവിധായകന് കൈമുതലായി. ഈ ചിത്രത്തിലൂടെ […]
Casablanca / കാസാബ്ലാങ്ക (1942)
എം-സോണ്‍ റിലീസ് – 755 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Curtiz പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ്, വാർ 8.5/10 മികച്ച ചിത്രം, സംവിധായകന്, തിരക്കഥ എന്നിവയ്ക്ക് ഓസ്കാര്‍ ലഭിച്ച മനോഹരമായ ചിത്രം. മൈക്കര്‍ കേര്‍ട്ടിസ് സംവിധാനം ചെയ്ത ഈ ചിത്രം മനോഹരമായ ഒരു പ്രണയകഥ പറയുന്നു, രണ്ടാം ലോക മഹായുദ്ധകാലത്ത് കാസബ്ലങ്ക എന്ന അഭയാര്‍ത്ഥി നഗരത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഈ സിനിമ. “എവരിബഡി കംസ് ടൂ റിക്ക്” എന്ന പ്രസിദ്ധീകരിക്കാത്ത നാടകത്തെ അടിസ്ഥാനപെടുത്തി എടുത്തതാണ്. […]
Diary of a Chambermaid / ഡയറി ഓഫ് എ ചേംബര്‍മൈഡ് (1964)
എം-സോണ്‍ റിലീസ് – 753 ഭാഷ ഫ്രെഞ്ച് സംവിധാനം Luis Bunuel പരിഭാഷ വെന്നൂര്‍ ശശിധരന് , പിഎ ദിവാകരന് ജോണർ ക്രൈം, ഡ്രാമ 7.5/10 ഫ്രാൻസിൽ 1930 കളിലെ പ്രക്ഷുബ്ദമായ രാഷ്ടീയാന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്. റാബോർ എന്ന പ്രഭുവിന്റെ ഭവനത്തിലേക്ക് പാരീസിൽ നിന്ന് സെലസ്ടിൻ എന്ന യുവതി വേലക്കാരിയായി ജോലിക്കെത്തൃന്നു. താമസിയാതെ തന്നെ മറ്റു ഭൃത്യരിൽ നിന്ന് പ്രഭു കുടുംബത്തിലെ അംഗങ്ങളുടെ സ്വഭാവ സവിശേഷതകളും, കുടുംബാന്തരീക്ഷവും അവൾ മനസ്സിലാക്കുന്നു. റാബോർ ഒരു അരവട്ട നാണെന്നും, മകളുടെ […]
The Spirit of the Beehive / ദി സ്പിരിറ്റ് ഓഫ് ദി ബീഹൈവ് (1973)
എം-സോണ്‍ റിലീസ് – 752 ഭാഷ സ്പാനിഷ് സംവിധാനം Víctor Erice പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഫാന്റസി 7.9/10 അന്ന എന്നൊരു കൊച്ചുകുട്ടിയുടെ കണ്ണിലൂടെ ചുറ്റുമുള്ള മുതിർന്നവരുടെ മാനസിക സംഘര്‍ഷങ്ങളും വികാരവിചാരങ്ങളും അവതരിപ്പിക്കുന്ന ,അവളുടെ ഫാന്റസി ലോകത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമാണ് The spirit of the beehive. സ്പെയിനില്‍ നിന്നും വന്നതില്‍ ഏറ്റവും ജനപ്രീതി നേടിയ ആര്‍ട്ട്ഹൌസ് ചിത്രങ്ങളിലൊന്നാണിത്. സ്പെയിനിലെ ഇടതുപക്ഷ സര്‍ക്കാരിനെ ആഭ്യന്തര യുദ്ധത്തിലൂടെ പുറത്താക്കി ഫാന്സിസ്കോ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള പട്ടാളഭരണം നിലവില്‍വന്നത് […]