എം-സോണ്‍ റിലീസ് – 690 ഭാഷ സ്പാനിഷ് സംവിധാനം Alejandro Fernández Almendras പരിഭാഷ ബോയെറ്റ് വി. ഏശാവ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലെർ 6.4/10 എറെക്കാലമായി തന്നെയും തന്റെ കുടുംബത്തെയും പീഡിപ്പിക്കുന്ന തെരുവ് ഗുണ്ടയ്ക്കെതിരെ ഒരച്ഛന് നടത്തുന പ്രതികാരമാണ് റ്റു കിൽ എ മാൻ.2014 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അലജാൻഡ്രോ ഫെർണാണ്ടസ് അൽമെന്ദ്രാസ് ആണ് .ചിത്രം നിരവധി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ഒരുപാട് അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട് . അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Golden Dream / ദ ഗോള്‍ഡന്‍ ഡ്രീം (2013)
എം-സോണ്‍ റിലീസ് – 689 ഭാഷ സ്പാനിഷ് സംവിധാനം Diego Quemada-Díez പരിഭാഷ സുനിൽ നടക്കൽ ജോണർ ഡ്രാമ 7.7/10 സ്വപ്നങ്ങളെ പിന്തുടർന്ന് സമൃദ്ദിയുടെ വിളനിലങ്ങളിലേയ്ക്ക് കുതിക്കുവാനുള്ള മനുഷ്യന്റെ അഭിനിവേശം ചിലപ്പോൾ ചരിത്രമാകാറുണ്ട്. അടയാളപ്പെടുത്താനാകാതെ മാഞ്ഞുപോകുന്ന സഹസ്രങ്ങളുടെ ദുരിത പർവ്വങ്ങൾക്ക് മുകളിൽ എഴുന്ന് നിൽക്കുന്ന അപൂർവ്വങ്ങളായ സ്വപ്ന സാഫല്യങ്ങളെയാണ് തുടർന്നുള്ള തലമുറകൾ ഏറ്റു പാടുന്നതും , അഗ്നിയായി ഉള്ളിൽ കെടാതെ സൂക്ഷിക്കുന്നതും. സുന്ദരവും , സമ്പന്നവുമായ ഒരു സുവർണ്ണ സ്വപ്നത്തിനു പിറകെ കാലടികൾ തീർക്കാൻ യുവത്വത്തിന് ചോദന […]
The Milk of Sorrow / ദ മില്‍ക്ക് ഓഫ് സോറോ (2009)
എം-സോണ്‍ റിലീസ് – 688 ഭാഷ സ്പാനിഷ് സംവിധാനം Claudia Llosa പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, മ്യൂസിക് 6.7/10 2009 ൽ പുറത്തിറങ്ങിയ പെറുവിയൻചലച്ചിത്രം ആണ് ദ മിൽക്ക് ഓഫ് സോറോ(സ്പാനിഷ്: La Teta Asustada) . സ്പാനിഷ് ഭാഷയിൽ ആണ് ഈ സിനിമ നിർമിച്ചിരിക്കുന്നത് .ക്ലോഡിയ ലോസ ആണീ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.പ്രസിദ്ധ പെറുവിയൻ എഴുത്തുകാരനായ മറിയോ വർഗോസ് ലോസയുടെ മരുമകൾ കൂടിയായ ക്ലോഡിയയുടെ രണ്ടാമത്തെ കഥാ ചിത്രമാണ് ദ മിൽക്ക് ഓഫ് സോറോ.ഹാർവാർഡ് […]
Ixcanul / ഇക്സ്കാനള്‍ (2015)
എം-സോണ്‍ റിലീസ് – 687 ഭാഷ സ്പാനിഷ് സംവിധാനം Jayro Bustamante പരിഭാഷ സിദ്ദിഖ് അബൂബക്കർ ജോണർ ഡ്രാമ 7.1/10 ജെയ്റോ ബസ്റ്റാമന്റ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗ്വാട്ടമാലൻ ചലച്ചിത്രമാണ് ഇക്സ്കാനള്‍ (അഗ്നിപർവ്വതം). 65 ആം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം ആൽഫ്രഡ് ബൌർ സമ്മാനം നേടി. 88-ാമത് അക്കാദമി പുരസ്കാരത്തിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഗ്വാട്ടിമാലൻ പ്രവേശനത്തിനായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നോമിനേഷൻ ചെയ്യപ്പെട്ടിട്ടില്ല. […]
The Colors Of The Mountain / ദ കളേഴ്സ് ഓഫ് ദ മൗണ്ടന്‍ (2010)
എം-സോണ്‍ റിലീസ് – 686 ഭാഷ സ്പാനിഷ് സംവിധാനം Carlos Cesar Arbelaez പരിഭാഷ നിഷാദ് ജെ എൻ ജോണർ ഡ്രാമ 7.1/10 യുദ്ധം വിഷയമായിട്ടുള്ള അനേകം സിനിമകൾ ഉണ്ടായിട്ടുണ്ട് . യുദ്ധാനന്തര മരണപ്പാടങ്ങൾ നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുമുണ്ട്. മനുഷ്യൻ ചരിത്രത്തിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്ന് ആവർത്തിച്ചുറപ്പിക്കുന്നതാണ് ഓരോ യുദ്ധ പ്രഖ്യാപനങ്ങളും. നഷ്ട കണക്കുകൾ മാത്രം ബാക്കിയാവുന്ന, വേട്ടക്കാരും , ഇരകളും, ദൈന്യതയും നടനമാടുന്ന ഭീതിദമായ നാടകമായി യുദ്ധം ഇന്നും നിറഞ്ഞാടുന്നു. യുദ്ധം ബാല്യത്തിന്റെ കണ്ണുകളിലൂടെ […]
Innocent Voices / ഇന്നസെന്റ് വോയ്സസ് (2004)
എം-സോണ്‍ റിലീസ് – 684 ഭാഷ സ്പാനിഷ് സംവിധാനം Luis Mandoki പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, ത്രില്ലെർ, വാർ 7.9/10 ആഭ്യന്തര കലാപം രൂക്ഷമായ എൽ സാൽവദോറിൽ 1980കളിൽ ഉണ്ടായ ഹീനമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇന്നസെന്റ് വോയ്സസ്. സൈന്യവും ഗറില്ലകളും തമ്മിലുള്ള പോരാട്ടം കടുത്ത ഗ്രാമങ്ങളിലെ കുട്ടികളുടെ കണ്ണിലൂടെയാണ് കഥ പറയുന്നത്. അതിനാൽ ഈ യുദ്ധ കഥ കൂടുതൽ സത്യസന്ധമാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും, ഭയവും നിസ്സഹായതയും ആയി മാറുന്ന […]
Call Me By Your Name / കോള്‍ മി ബൈ യുവര്‍ നെയിം (2017)
എം-സോണ്‍ റിലീസ് – 680 ഭാഷ ഇംഗ്ലീഷ് സംവിധാനം Luca Guadagnino പരിഭാഷ സിജോ മാക്സ് ജോണർ ഡ്രാമ, റൊമാൻസ് 7.9/10 1983 ലെ വേനൽ അവധിക്ക് 17 വയസ്സുള്ള ഏലിയോ പേൾമാൻ കുടുംബസമേതം ഇറ്റലിയിലെ വില്ലയിൽ പോകുന്നു. ഏലിയോയുടെ അച്ഛന്റെ കീഴിൽ ഗവേഷണത്തിന് ഒലിവർ എന്ന വിദ്യാർഥി അവിടെ എത്തുന്നു. തുടർന്ന് അവർക്കിടയിൽ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ അടുപ്പവും അതിലെ ഏറ്റക്കുറചിലുകളും അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ചിത്രം കാണിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
A Taxi Driver / എ ടാക്സി ഡ്രൈവര്‍ (2017)
എം-സോണ്‍ റിലീസ് – 679 ഭാഷ കൊറിയൻ സംവിധാനം Hun Jang പരിഭാഷ വെള്ളെഴുത്ത് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.8/10 സൗത്ത് കൊറിയന്‍ സൈന്യത്തിന്റെ ക്രൂരതയ്ക്കെതിരെ 1980 മെയ് 18-27 കാലയളവില്‍ അവിടത്തെ Gwangju എന്ന പ്രദേശത്ത് നീണ്ടു നിന്ന ജനമുന്നേറ്റമാണ് കഥയ്ക്കാധാരം.നോര്‍ത്ത് കൊറിയന്‍ കമ്യൂണിസ്റ്റുകളാണെന്ന് ആരോപിച്ച് സൈന്യം വിദ്യാര്‍ഥികളെ കൊന്നൊടുക്കിയപ്പോള്‍ ഗദ്യന്തരമില്ലാതെ ജനങ്ങള്‍ക്ക് പോലും ആയുധമേന്തേണ്ടി വന്നു.ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ജെര്‍മനിയില്‍ നിന്നെത്തിയ ഒരു മാധ്യമ പ്രവര്‍ത്തകനെയും അദ്ദേഹത്തിന് സഹായിയാവുന്ന ഒരു ടാക്സി […]