എം-സോണ്‍ റിലീസ് – 294 ഭാഷ കൊറിയൻ സംവിധാനം Chang-dong Lee പരിഭാഷ സഗീർ എം ജോണർ ഡ്രാമ 7.7/10 ആത്മഹത്യ ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ പിന്നോട്ടു പോയി, അയാളുടെ ജീവിതത്തിലെ 5 ഘട്ടങ്ങൾ നമ്മൾ കാണുന്നു. അതിലൂടെ അയാലെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന കാരണങ്ങൾ എന്തെന്ന് മനസ്സിലാക്കി തരികയാണ് ഈ ചിത്രത്തിലൂടെ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Seventh Seal / ദി സെവൻത് സീൽ (1957)
എം-സോണ്‍ റിലീസ് – 293 ക്ലാസ്സിക് ജൂൺ 2016 – 11 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ ഡ്രാമ, ഫാന്റസി 8.2/10 ക്രൂസേഡ് കഴിഞ്ഞു തിരിച്ചു വരുന്ന ഒരു യോദ്ധാവും അയാളുടെ സഹായിയും കാണുന്നത് പ്ലേഗ് ബാധിച്ചു വലയുന്ന സ്വന്തം നാട്ടിലെ ജനതയെ ആണ്. വീടിനോടടുക്കുമ്പോൾ കാലൻ പ്രത്യക്ഷപ്പെട്ട് പോകാൻ സമയമായെന്ന് യോദ്ധാവിനെ അറിയിക്കുന്നു. യോദ്ധാവ് സ്വന്തം ജീവന് വേണ്ടി ഒരു ചെസ്സ് പോരാട്ടത്തിന് കാലനെ ക്ഷണിക്കുന്നു. അവർ […]
Z / സ്സഡ് (1969)
എം-സോണ്‍ റിലീസ് – 291 ക്ലാസ്സിക് ജൂൺ 2016 – 09 ഭാഷ ഫ്രഞ്ച് സംവിധാനം Costa-Gavras പരിഭാഷ അനീബ് പി. എ ജോണർ ക്രൈം, ഡ്രാമ, ഹിസ്റ്ററി 8.3/10 “മുന്തിരി വള്ളിയിലെ പുഴുക്കുത്ത്“ സൈനിക പിന്തുണയോടെ വലതുപക്ഷം ഭരിക്കുന്ന ഗ്രീസില്‍ കമ്മ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഒരു യുദ്ധ, സൈനിക, ആണവായുധ വിരുദ്ധ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഉന്നത നേതാവാണ് പരിപാടിയില്‍ സംസാരിക്കേണ്ടത്. വാടകക്ക് എടുത്ത ഹാള്‍, രഹസ്യപോലിസിന്റെ സമ്മര്‍ദ്ദം മൂലം നഷ്ടപ്പെടുകയും സംഘാടകരെല്ലാം പിന്തുടരപ്പെടുകയും […]
The Old Man and the Sea / ദ ഓൾഡ് മാൻ ആൻഡ് ദ സീ (1958)
എം-സോണ്‍ റിലീസ് – 290 ക്ലാസ്സിക് ജൂൺ 2016 – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം John Sturges, Fred Zinnemann പരിഭാഷ ഫസൽ റഹ്മാൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ 7/10 വിഖ്യാത അമേരിക്കൻ നോവലിസ്റ്റ് ഏണസ്റ്റ് ഹെമിംഗ് വേയുടെ മാസ്റ്റർ പീസിനെ ആധാരമാക്കി ജോൺ സ്റ്റർജെസ് സംവിധാനം ചെയ്ത ചിത്രം. ഇതിഹാസ താരമായ സ്പെൻസർ ട്രേസി, കിഴവനായ സാന്തിയാഗോയായി അഭിനയിച്ചിരിക്കുന്നു.. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Breathless / ബ്രെത്ത് ലസ്സ് (1960)
എം-സോണ്‍ റിലീസ് – 289 ക്ലാസ്സിക് ജൂൺ 2016 – 07 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Luc Godard പരിഭാഷ ആർ. മുരളീധരൻ ജോണർ ക്രൈം, ഡ്രാമ 7.9/10 പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ജീൻ ലൂക് ഗൊദാർഡിന്റെ ആദ്യ മുഴുനീള ചിത്രമാണ് 1960 ൽ പുറത്തിറങ്ങിയ “ഔട്ട് ഓഫ് ബ്രെത്ത്” അഥവാ ” ബ്രെത്ത്ലെസ്സ്. ഫ്രഞ്ച് നവതരംഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ ചിത്രം. കാർ മോഷണത്തിനിടയിൽ ഒരു പോലീസുകാരനെ കൊലപ്പെടുത്തി രക്ഷപ്പെടുന്ന ഒരു കള്ളന്റെ […]
Closely Watched Trains / ക്ലോസ്ലി വാച്ച്ഡ് ട്രെയിന്‍സ് (1966)
എം-സോണ്‍ റിലീസ് – 288 ക്ലാസ്സിക് ജൂൺ 2016 – 06 ഭാഷ ചെക്ക് സംവിധാനം Jirí Menzel പരിഭാഷ കെ. രാമചന്ദ്രൻ, പ്രേമ ചന്ദ്രൻ പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 യിരി മെൻസിൽ സംവിധാനം ചെയ്ത ക്ലോസ്ലി വാച്ഡ് ട്രെയിൻസ് 60കളിലെ ചെക്കോസ്ലോവാക്കിയൻ നവതരംഗത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമാണ്.രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമൻ അധിനിവേശ സമയത്ത് ചെക്കോസ്ലോവാക്കിയയിലെ ഒരു തീവണ്ടി സ്റ്റേഷനിൽ ജോലിചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇതിൽ പറയുന്നത്. 1968ലെ മികച്ച വിദേശ […]
Woman In The Dunes / വുമൺ ഇൻ ദ ഡ്യൂൺസ് (1964)
എം-സോണ്‍ റിലീസ് – 287 ക്ലാസ്സിക് ജൂൺ 2016 – 05 ഭാഷ ജാപ്പനീസ് സംവിധാനം Hiroshi Teshigahara പരിഭാഷ ആർ. നന്ദലാൽ ജോണർ ഡ്രാമ, ത്രില്ലർ 8.5/10 ലോക സിനിമാ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായാണ് ‘വുമൺ ഇൻ ദ ഡ്യൂൺസ്’ കണക്കാക്കപ്പെടുന്നത്. 1962 ൽ പുറത്തിറങ്ങിയ ഇതേപേരുള്ള നോവലിനെ ആസ്പദമാക്കി, 1964ൽ ഹിരോഷി തെഷിഗഹാരയാണ് സിനിമ സംവിധാനം ചെയ്തത്. മണൽക്കൂനയിൽ ജീവിക്കുന്ന സ്ത്രീയുടെ കഥപറയുന്ന സിനിമ ലോക ക്ലാസിക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Two Half Times in Hell / ടു ഹാഫ് ടൈംസ് ഇൻ ഹെൽ (1962)
എം-സോണ്‍ റിലീസ് – 286 ക്ലാസ്സിക് ജൂൺ 2016 – 04 ഭാഷ ഹംഗേറിയൻ സംവിധാനം Zoltán Fábri പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ, സ്പോർട്, വാർ 8.1/10 1962-ൽ പുറത്തിറങ്ങിയ പ്രശസ്തമായ ഒരു ഹംഗേറിയൻ സിനിമയാണ് ടു ഹാഫ് ടൈംസ് ഇൻ ഹെൽ. ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായത് എന്ന് പ്രകീർത്തിക്കപ്പെടുന്ന ഒന്നാണ് ഇത്. ഫുട്ബോൾ കളിയെ ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ ആഖ്യാനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു. പ്രശസ്തനായ സോല്താൻ ഫാബ്രിയാണ് ഈ സിനിമ […]