എം-സോണ്‍ റിലീസ് – 143 ഭാഷ ഹിന്ദി സംവിധാനം Rajkumar Hirani പരിഭാഷ ഷഹൻഷ സി ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 8.1/10 മുംബൈയിലെ ഒരു ഗുണ്ടയായ(ഭായി) മുന്നാഭായി(സഞ്ജയ് ദത്ത്) ഒരു ഡോക്ടറാണെന്നാണ് മുന്നയുടെ അച്ഛനായ ശ്രീ ഹരി പ്രസാദ് ശർമ്മയുടെ(സുനിൽ ദത്ത്) വിചാരം.അതിനാൽ തന്റെ പുത്രനു വിവാഹം കഴിക്കാൻ വേണ്ടി അവന്റെ ബാല്യകാല സുഹൃത്തായ ചിങ്കിയെ ആലോചിക്കാൻ ചിങ്കിയുടെ അച്ഛൻ ഡോ.ജെ.സി.അസ്താനയുടെ (ബൊമൻ ഇറാനി) വീട്ടിൽ പോകുന്നു.എന്നാൽ മുന്നയുടെ സത്യസ്ഥിതി അറിയാവുന്ന അസ്താന മുന്നയുടെ അച്ഛനെ […]
The Dark Knight / ദ ഡാർക്ക് നൈറ്റ് (2008)
എം-സോണ്‍ റിലീസ് – 141 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 9.0/10 ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ സീരിസിലെ രണ്ടാമത്തെ ചിത്രമായി 2008-യിൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ ഡാർക്ക് നൈറ്റ്“ഈ സീരിസിലെ ആദ്യ ചിത്രമായ ബാറ്റ്മാൻ ബിഗിൻസിന്റെ തുടർച്ചയാണ് ഈ ചിത്രം. ആദ്യ ചിത്രം കൈകാര്യം ചെയ്തത് ബാറ്റ്മാന്റെ ഒർജിൻ സ്റ്റോറി ആയിരുന്നെങ്കിൽ രണ്ടാമത്തെ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം: ഗോഥം നഗരത്തിന് ഭീഷണിയായി വരുന്ന […]
The Lunchbox / ദി ലഞ്ച്ബോക്സ് (2013)
എം-സോണ്‍ റിലീസ് – 140 ഭാഷ ഹിന്ദി സംവിധാനം Ritesh Batra പരിഭാഷ അബി ജോസ് ജോണർ ഡ്രാമ, റൊമാൻസ് 7.8/10 മുംബൈ നഗരത്തിന്റെ വിശപ്പകറ്റുന്നവരാണ് ഡബ്ബാ വാലകള്‍. ഇവര്‍ക്ക് പിഴവുകള്‍ പറ്റുന്നത് അപൂര്‍വമായി മാത്രം. അത്തരം ഒരു പിഴവുകളില്‍ നിന്നാണ് സിനിമ പുരോഗമിക്കുന്നത്. ഈ പിഴവുകളൊന്നില് പിറന്ന പ്രണയമാണ് ലഞ്ച് ബോക്സിനകത്തെ പ്രമേയം. പൊടി പിടിച്ച ഒരു സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയുന്ന ഒരു മദ്ധ്യവയ്സ്കനെ നായകന് ഇര്ഫാന് ഖാന് [സാജന് ഫെര്‍ണാണ്ടസ്] അതി സമർത്ഥമായി […]
PK / പികെ (2014)
എം-സോണ്‍ റിലീസ് – 139 ഭാഷ ഹിന്ദി സംവിധാനം Rajkumar Hirani പരിഭാഷ അബി ജോസ് ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.1/10 2014 ഡിസംബറിൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ആക്ഷേപ ഹാസ്യ ചലച്ചിത്രമാണ് പീ.കെ. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജ്കുമാർ ഹിരാനി, വിധു വിനോദ് ചോപ്ര എന്നിവർ ചേർന്നാണ്. രാജ്കുമാർ ഹിരാനിയും അഭിജിത്ത് ജോഷിയും ചേർന്നാണ് ഇതിന്റെ തിരക്കഥാ രചന നിർവ്വഹിച്ചിരിക്കു്നത്. അമീർ ഖാനും അനുഷ്ക ശർമ്മയുമാണ് പി.കെ.യിലെ നായക […]
The Theory of Everything / ദി തിയറി ഓഫ് എവരിതിംഗ് (2014)
എം-സോണ്‍ റിലീസ് – 138 ഭാഷ ഇംഗ്ലീഷ് സംവിധാനം James Marsh പരിഭാഷ ആര്. മുരളീധരന് ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.7/10 ഐന്സ്റ്റീന് ശേഷം ലോകം ദര്‍ശിച്ച മഹാ പ്രതിഭയായ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സംഭവ ബഹുലമായ ജീവിതമാണ് ദി തിയറി ഓഫ് എവരിതിംഗ്. ജീവിതം എത്ര കെട്ടതാണെങ്കിലും ഓരോരുത്തര്‍ക്കും പ്രവര്‍ത്തിക്കാനും വിജയം വരിക്കാനും സാധിക്കുമെന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം കാട്ടിത്തരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ഭിഷഗ്വരന്മാർ രണ്ടു വര്‍ഷം മാത്രം ആയുസ്സ് വിധിച്ച ഹോക്കിംഗ് […]
The Painting / ദ പെയിന്റിംഗ് (2011)
എം-സോണ്‍ റിലീസ് – 137 ഭാഷ ഫ്രഞ്ച് സംവിധാനം Jean-François Laguionie പരിഭാഷ പ്രേമചന്ദ്രന്, നന്ദലാല്‍ ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഡ്രാമ 7.4/10 ഒരു ചിത്രകാരന്റെ വീടിന്റെ ചുമരില്‍ അയാള്‍ പൂര്ത്തിയാക്കാതെയിട്ട ഒരു ചിത്രത്തിലെ പല അവസ്ഥകളിലുള്ള കഥാപാത്രങ്ങളുടെ ജീവിതമാണ് ദ പെയിന്റിംഗിന്റെ പ്രമേയം. മൂന്നു തരത്തിലുള്ള കഥാപാത്രങ്ങളാണ് ആ ചിത്രത്തിലുള്ളത്. ‘ടൗപിന്സ്’ എന്ന വിഭാഗം നിറങ്ങളും ഭാവങ്ങളും നല്കി ചിത്രകാരന് പൂര്‍ത്തിയാക്കിയ കഥാപാത്രങ്ങളാണ്. തൊട്ടുതാഴത്തെ പടിയിലുള്ള ‘പഫീനി’ കളാകട്ടെ പകുതിയോളം അദ്ദേഹത്തിനു പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞവയും എന്നാല്‍ […]
The Silence / ദി സൈലൻസ് (1963)
എം-സോണ്‍ റിലീസ് – 135 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ ഗീത തോട്ടം ജോണർ ഡ്രാമ 7.9/10 പൊരുത്തക്കേടുകള്‍ നിറഞ്ഞ ബന്ധമാണ് എസ്തറിന് സഹോദരിയായ അന്നയോടുണ്ടായിരുന്നത്.തികച്ചും അപരിചിതമായ നഗരത്തില്‍ ഒരുമിച്ചൊരു ഹോട്ടലില്‍ കഴിയുകയാണവര്‍.വീട്ടിലേക്കുള്ള യാത്ര താല്കാലികമായി അവസാനിപ്പിച്ചതിന് കാരണം എസ്തറിന്റെ രോഗാവസ്ഥയാണ്.അനുനിമിഷം വഷളായിക്കൊണ്ടിരുന്ന രോഗം എസ്തറിനെ തീര്‍ത്തും ദുര്ബലയാക്കിയെങ്കിലും അവളോടുള്ള അന്നയുടെ മനോഭാവം വെറുപ്പ്നിറഞ്ഞതായിരുന്നു.ഭൂതകാലത്തിലെ ചില സംഭവവികാസങ്ങളാണ് ഈ വെറുപ്പിനു കാരണമെന്നു വ്യക്തമാണ്.എസ്തര് അന്നയില്‍ പുലര്‍ത്തുന്ന അധികാരമനോഭാവത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് പ്രവര്‍ത്തികള്‍.ഒരവസരത്തില്‍ എസ്തറിനെ വെല്ലുവിളിക്കുവാനായി […]
Apocalypse Now / അപ്പോക്കലിപ്സ് നൗ (1979)
എം-സോണ്‍ റിലീസ് – 133 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola (as Francis Coppola) പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ ഡ്രാമ, മിസ്റ്ററി, വാർ. 8.4/10 തെക്കൻ വിയറ്റ്നാമിലെ ഭരണത്തിലുള്ളവർ ഏറെയും വൻ ഭൂവുടമകളായിരുന്നു കോളനി വാഴ്ചയും രണ്ടാം ലോക മഹായുദ്ധവും തകർത്ത അവിടെത്തെ സാധരണക്കാരെ സഹായിക്കാൻ അവിടെത്തെ പുതിയ സർക്കാർ ഒന്നും ചെയ്തില്ല. ഇതുമൂലം തെക്കൻ വിയറ്റ്നാം സർക്കാരിനെ ജനങ്ങൾ വെറുത്തു. അതുകൊണ്ട് അവിടെത്തെ ജനങ്ങൾ വടക്കൻ വിയറ്റ്നാമുമായി ചേരാൻ ആഗ്രഹിച്ചു . […]