എം-സോണ്‍ റിലീസ് – 32 ഭാഷ ജർമ്മൻ, ടർക്കിഷ് സംവിധാനം Fatih Akin പരിഭാഷ ജെഷ്മോന്‍ ജോണർ ഡ്രാമ 7.8/10 ഫത്തിഹ് അക്കിന്‍ സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ജര്‍മന്‍ – ടര്‍ക്കിഷ് ചലച്ചിത്രമാണ് ദ എഡ്ജ് ഓഫ് ഹെവന്‍ . പിതാവിന്റെ പങ്കാളിയുടെ മകളെ അന്വേഷിച്ച് ഒരു തുര്‍ക്കിഷ് യുവാവ് ഇസ്താംബുളിലേക്ക് നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രം, സങ്കീര്‍ണ്ണമായ ഇതിവൃത്തംകൊണ്ട് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. 2007-ലെ കാന്‍സ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥ […]
Grave of the Fireflies / ഗ്രേവ് ഓഫ് ദി ഫയര്‍ഫ്ലൈസ് (1988)
എം-സോണ്‍ റിലീസ് – 31 ഭാഷ ജപ്പാനിസ് സംവിധാനം Isao Takahata പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ആനിമേഷന്‍, ഡ്രാമ, വാർ 8.5/10 രണ്ടു യുദ്ധങ്ങൾക്കിടയിൽ അനുഭവപ്പെടുന്നതെന്തോ, അതിനെയാണ് നാം സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കാറുള്ളത്. ഓരോ യുദ്ധത്തിനൊടുവിലും അവശേഷിക്കുന്നത് ജയിച്ചവരും തോറ്റവരുമല്ല, പകരം ഇരകൾ മാത്രമാണ്. എല്ലാ കാലത്തും, യുദ്ധത്തിൻ്റെ ഇരകൾ സ്ത്രീകളും നിഷ്കളങ്കരായ കുട്ടികളുമാണ്. 1988 ൽ, Studio Ghibli പുറത്തിറക്കിയ, Grave of the Fireflies എന്ന അനിമേഷൻ ചിത്രവും ഇതേ ആശയം […]
The Motorcycle Diaries / മോട്ടോര്‍ സൈക്കിള്‍ ഡയറീസ് (2004)
എം-സോണ്‍ റിലീസ് – 30 ഭാഷ സ്പാനിഷ് സംവിധാനം Walter Salles പരിഭാഷ പ്രമോദ് കുമാര്‍ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 7.8/10 ക്യൂബന്‍ വിപ്ലവനേതാവായ ചെ ഗുവേരയും, സുഹൃത്തും സഹയാത്രികനുമായ ആല്‍ബര്‍ട്ടോ ഗ്രനേഡൊയും ചേര്‍ന്നു നടത്തിയ യാത്രയുടെ കുറിപ്പുകളില്‍നിന്നാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന സിനിമ തയ്യാറാക്കിയത്. ലാറ്റിനമേരിക്കയുടെ ഹൃദയത്തിലൂടെ ഇവര്‍ നടത്തിയ സാഹസികയാത്ര ഡയറിക്കുറിപ്പുകളായി പുറത്തുവന്നു. അത് പിന്നീട് ഡയറിക്കുറിപ്പിനേക്കാളും മനോഹരമായ സിനിമയായി. യാത്രയുടെ പുസ്തകമാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. നാടുകാണാനുള്ള രണ്ട് ചെറുപ്പക്കാരുടെ […]
No Country for Old Men / നോ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍ (2007)
എം-സോണ്‍ റിലീസ് – 28 ഭാഷ ഇംഗ്ലീഷ് സംവിധാനം Ethan Coen, Joel Coen പരിഭാഷ അരുണ്‍ ജോര്‍ജ്ജ് ആന്റണി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.1/10 2007-ല്‍ ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥയേ്ക്കും ഉള്‍പ്പെടെ നാല് ഓസ്കറുകള് ലഭിച്ച കോയന് സഹോദരന്മാരുടെ (ജോയല്‍ കോയന്, ഏഥന് കോയന് ) ചിത്രമാണ് ‘നോ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍’. കോര്‍മാക് മക്കാര്‍ത്തിയുടെ ഇതെ പേരുള്ള നോവലിന്റെ ചലചിത്ര അവിഷ്കാരമാണ് ഈ ചിത്രം. ലഹരിമരുന്നു കച്ചവടത്തില്‍ നിന്ന് ബാക്കിയായ […]
Pather Panchali / പഥേര്‍ പാഞ്ചലി (1955)
എം-സോണ്‍ റിലീസ് – 27 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ 8.4/10 വിഖ്യാത സംവിധായകന് സത്യജിത് റായുടെ ആദ്യ ചിത്രമാണ് പഥേര്‍ പാഞ്ചലി.അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഇതെന്ന് നിസംശയം പറയാം. രാജ്യാന്തര പ്രേക്ഷകരെ ഇന്ത്യന്‍ സിനിമയിലേക്ക് കൂടുതല്‍ അടുപ്പിച്ച ആദ്യ ചിത്രം തന്നെയാണ് പഥേര്‍ പാഞ്ചലി. ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചത്. അപു ത്രയത്തിലെ ആദ്യ ചിത്രം. ബംഗാളി ഗ്രാമജീവിതത്തെ […]
Apocalypto / അപ്പോകാലിപ്റ്റോ (2006)
എം-സോണ്‍ റിലീസ് – 26 ഭാഷ മായന്‍ സംവിധാനം Mel Gibson പരിഭാഷ രൂപേഷ് കാലിക്കറ്റ്, നിതിന്‍ കാലിക്കറ്റ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.8/10 ബ്രേവ് ഹാര്‍ട്ട്, ദി പാഷന് ഓഫ് ദി ക്രൈസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ സംവിധാനരംഗത്തും ശ്രദ്ധേയനായ മെല്‍ ഗിബ്സണ് സംവിധാനം ചെയ്ത ചിത്രമാണ് അപ്പോകാലിപ്റ്റോ(2006). മായന്‍ വംശീയതയുടെ അവസാനനാളുകളില്‍ നടക്കുന്ന ഈ കഥ എഴുതിയിരിക്കുന്നത് മെല്‍ ഗിബ്സണ്, ഫര്‍ഹദ് സഫീനിയ എന്നിവര്‍ ചേര്‍ന്നാണ്. മായന്‍ ഭാഷ തന്നെയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നതെന്നതും ഇതിന്റെ […]
Pan’s Labyrinth / പാന്‍സ് ലാബ്രിന്ത് (2006)
എം-സോണ്‍ റിലീസ് – 25 ഭാഷ സ്പാനിഷ് സംവിധാനം Guillermo del Toro പരിഭാഷ വൈശാഖന് തമ്പി, ഉമ്മര്‍ ടി. കെ ജോണർ ഡ്രാമ, ഫാന്റസി, വാർ 8.2/10 മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന സ്പാനിഷ് ഫാന്റസി സിനിമയാണ് പാന്‍സ് ലാബ്രിന്ത്. മികച്ച കലാസംവിധാനം, മേക്കപ്പ്, ച്ഛായാഗ്രഹണം ഇവക്കുള്ള ഓസ്കാര്‍ ഉള്‍പടെ അനവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രം. ഒരിടത്തൊരിക്കല്‍… സിനിമ ഒരു മുത്തശികഥയെന്ന തോന്നലുളവാക്കിയാണ് തുടങ്ങുന്നത്. പാതാളത്തിലെ കൊട്ടരം വിട്ടകന്ന രാജകുമാരിയും അവളുടെ മടങ്ങിവരവു കാത്തിരിക്കുന്ന രാജാവും. […]
The Color of Paradise / ദി കളർ ഓഫ് പാരഡൈസ് (1999)
എം-സോണ്‍ റിലീസ് – 22 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ ഉമ്മര്‍ ടി കെ ജോണർ ഡ്രാമ, ഫാമിലി 8.2/10 അന്ധനായ മുഹമദ് എന്ന എട്ടു വയസ്സുകാരൻ തെഹ്രാനിലെ ഒരു അന്ധവിദ്യാലയത്തിൽ പഠിക്കുന്നു. വേനലവധിക്ക് മറ്റുകട്ടികളെല്ലാം അവരവരുടെ വീടുകളിൽ പോയപ്പോൾ പിതാവിന്റെ വരവും കാത്തുനിർക്കുകയാണ് അവൻ. അന്ധനായ മകൻ ഒരു ബാദ്ധ്യതയായി കണക്കാക്കുന്ന അവന്റെ പിതാവാകട്ടെ വളരെ വൈകിയാണ് എത്തുന്നത്. അവധികാലത്ത് മുഹമദിനെ സ്കൂളിൽ തന്നെ പാർപ്പിക്കുവാൻ അയാൾ അധികൃതരോട് ആവശ്യപ്പെടുന്നു. അത് സാധ്യമല്ലെന്നറിഞ്ഞ […]