എംസോൺ റിലീസ് – 3411 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി., മുജീബ് സി പി വൈ & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് […]
Panchayat Season 03 / പഞ്ചായത്ത് സീസൺ 03 (2024)
എംസോൺ റിലീസ് – 3409 ഭാഷ ഹിന്ദി സംവിധാനം Deepak Kumar Mishra പരിഭാഷ സജിൻ.എം.എസ്, വിഷ് ആസാദ്, സഞ്ജയ് എം എസ് ജോണർ കോമഡി, ഡ്രാമ 9.0/10 പഞ്ചായത്ത് സീസൺ – 1 പഞ്ചായത്ത് സീസൺ – 2 2020-ൽ ആമസോൺ പ്രൈം റിലീസ് ചെയ്ത വെബ് സീരീസാണ് ‘പഞ്ചായത്ത്‘. TVF നമ്മളിലേക്കെത്തിച്ച സീരീസ് കയറിയത് ഓരോ പ്രേക്ഷകരുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വെബ് സീരീസാവാൻ പഞ്ചായത്തിന് വേണ്ടി വന്നത് വെറും ഒരു സീസൺ […]
Daman / ദമൻ (2022)
എംസോൺ റിലീസ് – 3406 ഭാഷ ഒറിയ സംവിധാനം Lenka Debiprasad, Vishal Mourya പരിഭാഷ വിഷ് ആസാദ് ജോണർ അഡ്വെഞ്ചൻ, ഡ്രാമ 8.7/10 യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിശാൽ മൗര്യയും ദേബിപ്രസാദ ലെങ്കയും ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച്, 2022-ല്‍ പുറത്തിറങ്ങിയ ഒഡിയ ചിത്രമാണ് ‘ദമന്‍‘. ബലിമേല ഡാമിന്റെ നിര്മ്മാണത്തോടെയുണ്ടായ റിസര്‍വോയര്‍, മൽക്കൻഗിരി ജില്ലയിലെ മലയോര വനമേഖലയിലെ 151 ഗ്രാമങ്ങളെ മൂന്ന് വശത്ത് നിന്നും വലയം ചെയ്യുകയും 60 കിലോമീറ്ററുകള്‍ നീളമുള്ള ഒരു ജലപാത സൃഷ്ടിക്കുകയും […]
Bari Theke Paliye / ബാരി ഥേക്കേ പാലിയേ (1958)
എംസോൺ റിലീസ് – 3405 ഭാഷ ബംഗാളി സംവിധാനം Ritwik Ghatak പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ഡ്രാമ 7.0/10 സംവിധായകൻ റിത്വിക് ഘട്ടക്കിന്റെ 1959- ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് ‘ബാരി ഥേക്കേ പാലിയേ‘. ശിബ്രം ചക്രവർത്തിയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ചലച്ചിത്ര നിർമ്മാതാവ് റിത്വിക് ഘട്ടക് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. മോശമായി പെരുമാറുന്ന ഒരു ആൺകുട്ടി തന്റെ ഗ്രാമത്തിൽ നിന്ന് ഓടി കൽക്കത്തയിലേക്ക് പോകുന്നതാണ് ഇതിവൃത്തം. എട്ട് […]
Caddo Lake / കാഡോ ലേക്ക് (2024)
എംസോൺ റിലീസ് – 3404 ഭാഷ ഇംഗ്ലീഷ് സംവിധാനം Logan George, Celine Held പരിഭാഷ അഖില പ്രേമചന്ദ്രൻ, ശ്രീധർ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.9/10 കാഡോ കായലിന്റെ സമീപത്ത് താമസിക്കുന്ന രണ്ടുപേരുടെ ജീവിതത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. അവരുടെ ജീവിതവും അതിലുള്ള പിരിമുറുക്കങ്ങളും കാണിച്ച് പതിഞ്ഞ താളത്തിൽ മുന്നോട്ടുപോകുന്ന സിനിമ, കിളിപറത്തുന്ന ചില ട്വിസ്റ്റുകളിലേക്ക് കടക്കുന്നതോടുകൂടി പ്രേക്ഷകൻ കായലിന്റെ നടുവിൽ പെട്ട അവസ്ഥയിലാകും. മനോജ് നൈറ്റ് ശ്യാമളൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ കായലും ആ പരിസരവും […]
A Place Called Silence / എ പ്ലേസ് കോൾഡ് സൈലൻസ് (2024)
എംസോൺ റിലീസ് – 3403 ഭാഷ മാൻഡറിൻ സംവിധാനം Sam Quah പരിഭാഷ പ്രവീൺ അടൂർ & നിഷാദ് ജെ. എൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.1/10 ഇന്ത്യന്‍ സിനിമകളില്‍ വിവിധ ഭാഷകളിലെ റീമേക്കുകളിലൂടെ റെക്കോര്‍ഡിട്ട ചിത്രമാണ് ദൃശ്യം. അത് ചൈനീസിൽ സംവിധാനം ചെയ്തത് മലേഷ്യന്‍ സംവിധായകനായ സാം ക്വാ ആയിരുന്നു. അതേ സംവിധായകന്റെ എ പ്ലേസ് കോള്‍ഡ് സൈലന്‍സ് എന്ന് പേരിട്ട ചിത്രം രണ്ട് വര്‍ഷം മുന്‍പ് ഇതേ പേരിലെത്തിയ സ്വന്തം ചിത്രത്തിന്റെ റീമേക്ക് […]
The Substance / ദ സബ്സ്റ്റൻസ് (2024)
എംസോൺ റിലീസ് – 3402 ഭാഷ ഇംഗ്ലീഷ് സംവിധാനം Coralie Fargeat പരിഭാഷ മുജീബ് സി പി വൈ ജോണർ ഹൊറർ, ഡ്രാമ, സൈക്കോളജിക്കൽ, ഡാർക്ക് കോമഡി 7.7 /10 അഭിനയജീവതത്തിൽ എല്ലാം നേടിയ എലിസബെത്ത് സ്പാർക്കിൾ താൻ കൈകാര്യം ചെയ്തിരുന്ന ഏയ്റോബിക് ഷോയിൽ നിന്ന് തന്റെ 50-ാം പിറന്നാളിന് പ്രായമേറിയ കാരണത്താൽ പുറത്താക്കപ്പെടുന്നു. അതിന്റെ നിരാശയിൽ പെട്ടിരിക്കുമ്പോഴാണ് സബ്സ്റ്റൻസ് എന്ന് വിളിക്കുന്ന ഒരു ബ്ലാക്ക്മാർക്കറ്റ് ഡ്രഗിൽ അവളുടെ ശ്രദ്ധ പതിയുന്നത്. ഈ മരുന്ന് കുത്തിവെക്കുന്നതിലൂടെ താല്കാലികമായി […]
Shōgun Season 1 / ഷോഗൺ season 1 (2024)
എംസോൺ റിലീസ് – 3400 Episodes 01-05 / എപ്പിസോഡ്സ് 01-05 ഭാഷ ജാപ്പനീസ് & ഇംഗ്ലീഷ് നിർമ്മാണം Gate 34 പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ അഡ്വഞ്ചർ, ഡ്രാമ, വാർ 8.6/10 പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് നാവികനായ മഗല്ലൻ, ചിലിയുടെ അരികിലുള്ള ഒരു കടലിടുക്ക് കണ്ടെത്തുന്നു. ആ കപ്പൽപ്പാതയിലൂടെ പോർച്ചുഗീസുകാർ ജപ്പാനിലെത്തി കച്ചവടബന്ധം സ്ഥാപിക്കുകയും കുറച്ച് പേരെ കത്തോലിക്കരാക്കുകയും ചെയ്തു. എന്നാല്‍ തങ്ങളെ സമ്പന്നരാക്കിയ ആ ദേശത്തിന്റെ കാര്യം ആജന്മശത്രുക്കളായ യൂറോപ്യന്‍ പ്രൊട്ടസ്റ്റന്റുകാരോട് മറച്ചുവെക്കാനും […]