എംസോൺ റിലീസ് – 2916 ഭാഷ ഡാനിഷ് സംവിധാനം Anders Thomas Jensen പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 7.6/10 ഒരു ട്രെയിനപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട പട്ടാളക്കാരനായ മാർക്കുസ്, ഏക മകളോടൊപ്പം ദുഃഖത്തിൽ കഴിയുമ്പോഴാണ് ഒരു രാത്രിയിൽ ഓട്ടോയും അവന്റെ കൂട്ടുകാരൻ ലെനാർട്ടും വീട്ടിലെത്തുന്നത്. ഓട്ടോയും അതേ ട്രെയിനിലുണ്ടായിരുന്നെന്നും അന്ന് സംഭവിച്ചത് അപകടമായിരുന്നില്ലെന്നും മാർക്കുസിനോട് പറയുന്നു. അതിന് കാരണക്കാരെ കണ്ടെത്തി പ്രതികാരം ചെയ്യാനിറങ്ങുന്ന മാർക്കുസിനെ സഹായിക്കാൻ ഓട്ടോയും കൂട്ടുകാരും ഒപ്പം ചേരുന്നു. തുടർന്ന് […]
True Detective Season 1 / ട്രൂ ഡിറ്റക്ടീവ് സീസൺ 1 (2014)
എംസോൺ റിലീസ് – 2915 ഭാഷ ഇംഗ്ലീഷ് നിർമാണം Anonymous Content പരിഭാഷ സുബിന് ടി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.9/10 2014ല്‍ പുറത്തിറങ്ങിയ ക്രൈം ഡ്രാമ സീരീസാണ് ട്രൂ ഡിറ്റക്ടീവ്. 3 സീസണുകളിലായി 24എപ്പിസോഡുകളാണ് ഉള്ളത്. 3 സീസണുകളും വേറെ വേറെ കഥകളാണ് പറയുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് സീസണ് 1നും അതിലെ 8 എപ്പിസോഡുകള്‍ക്കും ആണ്. 1995ല്‍ ഇറാത്തിലെ കരിമ്പുതോട്ടത്തില്വെച്ച് ഒരു സ്ത്രീയുടെ മൃതദേഹം കിട്ടുന്നു. ഇത് കൊലപാതകമാണെന്ന് മനസ്സിലാക്കുന്ന ഷെറിഫ്, […]
Petite Maman / പെറ്റിറ്റ് മമൊ (2021)
എംസോൺ റിലീസ് – 2914 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Céline Sciamma പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ, ഫാന്റസി 7.4/10 സെലിന് സിയാമയുടെ സംവിധാനത്തില്‍ 2021-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് “പെറ്റിറ്റ് മമൊ.” പെറ്റിറ്റ് മമൊ എന്നാല്‍ “ലിറ്റില്‍ മം” അഥവാ “ചെറിയ അമ്മ” എന്നാണ് അര്‍ത്ഥം. എട്ട് വയസ്സുകാരി നെല്ലിയുടെ പ്രിയപ്പെട്ട അമ്മൂമ്മ മരിച്ചുപോയി. ശേഷം, വീട്ടുസാധനങ്ങൾ ഒഴിപ്പിക്കാന്‍ വേണ്ടി അമ്മവീട്ടില്‍ പോകുകയും അവിടെ വച്ച് ഒരു ‘സുഹൃത്തി’നെ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ […]
Daredevil Season 3 / ഡെയർഡെവിൾ സീസൺ 3 (2018)
എംസോൺ റിലീസ് – 2912 ഭാഷ ഇംഗ്ലീഷ് സംവിധാനം Kati Johnston പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.6/10 രണ്ടാം സീസണിനു ശേഷം വന്ന ഡിഫെൻഡേഴ്സ് എന്ന മിനി സീരീസിന്റെ തുടർച്ചയായാണ് ഡെയർഡെവിൾ മൂന്നാം സീസൺ തുടങ്ങുന്നത്. ഡിഫെൻഡേഴ്സിൽ അവസാനം ഒരു കെട്ടിടം തകർന്നു വീഴുന്നതിന്റെ ഉള്ളിൽ പെട്ടുപോവുന്ന മാറ്റ് മർഡോക്കിനെ പറ്റി അതിനുശേഷം യാതൊരു വിവരവും ലഭിക്കാഞ്ഞതുകൊണ്ട് അതോടെ അവൻ മരണപ്പെട്ടു എന്നാണ് ഇപ്പോൾ അവന്റെ സുഹൃത്തുക്കൾ വിശ്വസിക്കുന്നത്. എന്നാൽ ആ […]
Dune / ഡ്യൂൺ (2021)
എംസോൺ റിലീസ് – 2911 ഓസ്കാർ ഫെസ്റ്റ് 2022 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ അരുൺ ബി. എസ്. കൊല്ലം & ഫയാസ് മുഹമ്മദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.1/10 1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2021-ൽ പുറത്തിറങ്ങിയ സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ ചിത്രമാണ് ഡ്യൂൺ (Dune). അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് ചിത്രം പറഞ്ഞ് പോകുന്നത്. […]
The Harder They Fall / ദ ഹാർഡർ ദേ ഫാൾ (2021)
എംസോൺ റിലീസ് – 2910 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeymes Samuel പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ടഡ്രാമ, വെസ്റ്റേൺ 6.6/10 ജെയിംസ് സാമുവലിന്റെ സംവിധാനത്തിൽ 2021-ൽ റിലീസ് ചെയ്ത റിവിഷനിസ്റ്റ് വെസ്റ്റേൺ സിനിമയാണ് ‘ദ ഹാർഡർ ദേ ഫാൾ‘. സാങ്കൽപ്പിക കഥയാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലെ വെസ്റ്റ് അമേരിക്കയിലെ കൗബോയികളുടേയും, നിയമപാലകരുടേയും, കുറ്റവാളികളുടേയും ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ആഫ്രിക്കൻ-അമേരിക്കൻ വംശജർ പ്രധാന കഥാപാത്രങ്ങളായി വരുന്ന അപൂർവ്വം വെസ്റ്റേൺ സിനിമകളിലൊന്നാണിത്. തന്റെ അച്ഛനമ്മമാരെ കൊന്ന […]
Back to the 90s / ബാക്ക് ടു ദി 90s (2015)
എംസോൺ റിലീസ് – 2909 ഭാഷ തായ് സംവിധാനം Yanyong Kuruaungkoul പരിഭാഷ സാരംഗ് ആർ. എൻ, സജിത്ത് ടി. എസ്. ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 6.5/10 Yanyong Kuruaungkoul ന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ഒരു കോമഡി, ഫാന്റസി, മ്യൂസിക്കൽ Thai movie യാണ് ‘Back To The 90s‘. അച്ഛന്റെയും അമ്മയുടെ വിവാഹ വാർഷികത്തിന്റെ അന്ന് വീട്ടിലെത്തുമ്പോഴാണ് കേട്ടു പരിചയമില്ലാത്ത ഒരു ശബ്ദം Kong കേൾക്കുന്നത്. അങ്ങനെ ആ ശബ്ദം ഉണ്ടായ […]
Skater Girl / സ്കേറ്റർ ഗേൾ (2021)
എംസോൺ റിലീസ് – 2907 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Manjari Makijany പരിഭാഷ പ്രണവ് രാഘവൻ ജോണർ ഡ്രാമ, ഫാമിലി, സ്പോർട് 6.7/10 നമ്മളെല്ലാം സ്വപ്നം കാണുന്നവരാണ്, നമുക്കെല്ലാം ഒരു ലക്ഷ്യമുണ്ട്. എന്നാൽ സ്വപ്നം കാണാൻപോലും പറ്റാത്ത തനിക്ക് ജീവിതത്തിൽ ആരാകണം എന്നുപോലും തീരുമാനിക്കാൻ പറ്റാത്ത രാജസ്ഥാനിലെ ഖേംപൂർ എന്ന ഗ്രാമത്തിലെ പ്രേരണ എന്ന പെൺകുട്ടിയുടെ കഥയാണ് സ്കേറ്റർ ഗേൾ എന്ന സിനിമയിൽ പറയുന്നത്. ലണ്ടനിൽ നിന്ന് തന്റെ അച്ഛന്റെ നാട്ടിലേക്ക് വരുന്ന വിദേശ വനിതയായ […]