എം-സോണ്‍ റിലീസ് – 2582 MSONE GOLD RELEASE ഭാഷ സ്വൻ, ജോർജിയൻ സംവിധാനം Mariam Khatchvani പരിഭാഷ ശ്രീധർ & അരുൺ അശോകൻ ജോണർ ഡ്രാമ 7.1/10 യുവ ജോർജിയൻ സംവിധായക മറിയം ഖച്വാനി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഡെഡെ (അമ്മ).ജോർജിയയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട സ്വനെറ്റി പ്രവിശ്യയിൽ സ്വാതന്ത്രമായി തീരുമാനങ്ങൾ എടുക്കാനായി സ്വനെറ്റിയുടെ തനതായ ആചാരങ്ങളോട് മല്ലിടേണ്ടി വരുന്ന ദിന എന്ന പെൺകുട്ടിയുടെ കഥയാണിത്. സ്വൻ അഥവാ സ്വനെഷ് ഭാഷയിൽ ഒരുക്കിയിട്ടുള്ള അപൂർവ്വം സിനിമകളിൽ […]
The Fly / ദ ഫ്ലൈ (1986)
എം-സോണ്‍ റിലീസ് – 2581 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം David Cronenberg പരിഭാഷ ശ്രീകാന്ത് കാരേറ്റ് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.6/10 നിന്ന നിൽപ്പിൽ അപ്രത്യക്ഷമായി നൊടിയിട കൊണ്ട് മറ്റൊരിടത്ത് പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയുണ്ടാകും.ടെലിപോർട്ടേഷൻ എന്ന് വിളിക്കപ്പെടുന്ന ഈ സങ്കേതം ക്വാണ്ടം തലത്തിൽ ഇൻഫർമേഷനുകളെ ടെലിപോർട്ട് ചെയ്യുന്നതിൽ വിജയിച്ചു എന്നതൊഴിച്ചാൽ, ശാസ്ത്രത്തിന് ഇപ്പോഴും ഒരു കീറാമുട്ടിയാണ്.വലിയ വസ്തുക്കളുടെ ടെലി പോർട്ടേഷൻ ഒരു സ്വപ്നമായി അവശേഷിക്കുമ്പോഴും സയൻസ് ഫിക്ഷൻ സിനിമകളിൽ വർഷങ്ങൾക്ക് മുമ്പ് […]
Unforgiven / അൺഫൊർഗിവൺ (1992)
എം-സോണ്‍ റിലീസ് – 2580 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ അജിത് രാജ് ജോണർ ഡ്രാമ, വെസ്റ്റേൺ 8.2/10 പ്രശസ്ത നടനും സംവിധായകനുമായ ക്ലിന്റൺ ഈസ്റ്റ്വുഡ് സംവിധാനവും അഭിനയവും നിർവ്വഹിച്ച ചിത്രമാണ്, അൺഫൊർഗിവൺ. ഭൂതകാലത്ത് ചെയ്ത പാപങ്ങൾ മറക്കാൻ ശ്രമിച്ചുകൊണ്ട് തന്റെ മക്കൾക്കൊപ്പം ജീവിക്കുകയാണ്, ഒരു കാലത്ത് കുപ്രസിദ്ധ കൊലയാളിയായിരുന്ന നായകൻ. അങ്ങനെയിരിക്കെ ഒരു പയ്യൻ ചിലരെ കൊല്ലാനായി സഹായം ചോദിച്ച് അയാളെ തേടിയെത്തുന്നു. പണത്തിന് അത്യാവശ്യമുണ്ടായിരുന്ന അയാൾ അവസാനമായി […]
Blizzard of Souls / ബ്ലിസ്സർഡ് ഓഫ് സോൾസ് (2019)
എം-സോണ്‍ റിലീസ് – 2579 ഭാഷ ലാത്വിയൻ സംവിധാനം Dzintars Dreibergs പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.7/10 ഒന്നാം ലോകമഹായുദ്ധത്തിന്റെയും ലാത്വിയൻ സ്വാതന്ത്ര്യത്തിന്റെയും പശ്ചാത്തലത്തിൽ ഒരു യുവ സൈനികന്റെ വീക്ഷണ കോണിലൂടെ പറഞ്ഞു പോവുന്ന ലാത്വിയൻ ചിത്രമാണ് ബ്ലിസ്സർഡ് ഓഫ് സോൾസ്. തന്റെ കണ്മുന്നിൽ വെച്ച് ജർമൻ പട്ടാളക്കാരന്റെ വെടിയേറ്റ് മരിച്ചു വീഴുന്ന അമ്മയുടെ വേർപാട്, 17 കാരനായ ആർതുർസിന് അച്ഛനോടും ജ്യേഷ്ഠനോടുമൊപ്പം സൈന്യത്തിൽ ചേരാൻ പ്രേരണയാവുകയാണ്. തുടർന്നുള്ള അവന്റെ യുദ്ധകാല […]
The Walking Dead Season 2 / ദ വാക്കിങ് ഡെഡ് സീസൺ 2 (2011)
എം-സോണ്‍ റിലീസ് – 2578 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Karnan / കർണൻ (2021)
എം-സോണ്‍ റിലീസ് – 2576 MSONE GOLD RELEASE ഭാഷ തമിഴ് സംവിധാനം Mari Selvaraj പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, ഡ്രാമ 8.4/10 കർണൻ പൊരുതി തോറ്റവന്റെ കഥയല്ല. താനടക്കമുള്ള മർദ്ദിത വർഗ ജനതക്കായി പോരാട്ടത്തിനിറങ്ങിയവന്റെ കഥയാണ്. ഭയത്താൽ സവർണർക്ക് മുന്നിൽ തലകുനിഞ്ഞ് മാത്രം ജീവിച്ച തലമുറകളിൽ നിന്ന് നിവർന്ന് നിൽക്കാൻ പഠിപ്പിച്ചവന്റെ കഥയാണ്. പൊട്ടിയങ്കുളം എന്ന ദലിത് ഗ്രാമത്തിൽ ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ട സമരവും അനുബന്ധ സംഭവങ്ങളുമാണ് കർണനിലൂടെ പറയുന്നത്. സ്വന്തം നാട്ടിൽ […]
Ship of Theseus / ഷിപ്പ് ഓഫ് തെസിയസ് (2012)
എം-സോണ്‍ റിലീസ് – 2574 ഭാഷ ഇംഗ്ലീഷ് സംവിധാനം Anand Gandhi പരിഭാഷ ജെ ജോസ് ജോണർ ഡ്രാമ 8.1/10 “തെസിയസിന്റെ കപ്പല്‍” എന്ന പ്രശസ്തമായ ചിന്താപരീക്ഷണത്തെ അധികരിച്ച് ആനന്ദ് ഗാന്ധി ഒരുക്കിയ ആന്തോളജി സിനിമ.തെസിയസിന്റെ കപ്പലിലെ പലകകള്‍. കേടുമൂലം ഒന്നൊന്നായി മാറ്റിവയ്ക്കപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ മാറ്റിവച്ച് മാറ്റിവച്ച്, അവസാനം എല്ലാ പലകകളും പുതിയവയായി. എങ്കിലത് പഴയ അതേ കപ്പല്‍ തന്നെയാണോ? അതോ പുതിയ പലകകള്‍ ഉപയോഗിച്ച പുതിയ കപ്പലോ?ഇതാണ് തെസിയസിന്റെ കപ്പല്‍ എന്ന ചിന്താപരീക്ഷണം. ഇതേ ആശയം, […]
Black Book / ബ്ലാക്ക് ബുക്ക് (2006)
എം-സോണ്‍ റിലീസ് – 2572 MSONE GOLD RELEASE ഭാഷ ഡച്ച്, ജർമൻ സംവിധാനം Paul Verhoeven പരിഭാഷ പ്രശോഭ് പി.സി. ജോണർ ഡ്രാമ, ത്രില്ലർ, വാർ 7.7/10 എക്കാലത്തെയും ഏറ്റവും മികച്ച ഡച്ച് സിനിമയായി ഹോളണ്ട് ജനത തിരഞ്ഞെടുത്ത ചിത്രമാണ് 2006-ൽ ഇറങ്ങിയ ‘ബ്ലാക്ക് ബുക്ക്’. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ലർ നടത്തിയ ജൂത വംശഹത്യയാണ് ചിത്രത്തിൻ്റെ കഥാ പശ്ചാത്തലം. അക്കാലം വരെ ഇറങ്ങിയ ഡച്ച് സിനിമകളിൽ ഏറ്റവും മുതൽമുടക്കുള്ളതും ‘ബ്ലാക്ക് ബുക്ക്’ ആയിരുന്നു.നാസികളുടെ കീഴിലുള്ള […]